ഭാവി സുരക്ഷിതമാക്കുന്നതിനും അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപ പദ്ധതികൾക്കായി മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണ്. പോസ്റ്റ് ഓഫിസിന്റെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്കീം തങ്ങളുടെ ചെറിയ സമ്പാദ്യം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജനപ്രിയവും സുരക്ഷിതവുമായ ഓപ്ഷനാണ്. സർക്കാർ പിന്തുണയുള്ള ഒരു നിക്ഷേപ പദ്ധതി ആയതിനാൽ തന്നെ സുരക്ഷിതമാണ്.
ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാൻ കുറഞ്ഞത് 500 രൂപ നിക്ഷേപം ആവശ്യമാണ്. പണമായോ ചെക്കായോ ഓൺലൈനായോ നിങ്ങളുടെ സൗകര്യമനുസരിച്ച് മൊത്തമായോ ഗഡുക്കളായിയോ നിക്ഷേപങ്ങൾ നടത്താം. പിപിഎഫ് സ്കീമിൽ വാഗ്‌ദാനം ചെയ്യുന്ന വാർഷിക പലിശ നിരക്ക് 7.1% ആണ്. പോസ്റ്റ് ഓഫീസ് വഴി ലഭ്യമാകുന്ന ഉയർന്ന പലിശയുള്ള സ്കീമുകളിലൊന്നാണിത്.

ഉയർന്ന പലിശനിരക്കിന് പുറമേ, പിപിഎഫ് സ്കീം നികുതി ആനുകൂല്യങ്ങളും സ്ഥിര വരുമാനവും ഉറപ്പുനൽകുന്നു. 15 വർഷമാണ് പിപിഎഫ് സ്കീമിന്റെ കാലാവധി. കാലാവധി പൂർത്തിയായശേഷം വേണമെങ്കിൽ 5 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ഈ കാലയളവിൽ പ്രതിവർഷം 500 മുതൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
കാലാവധി പൂർത്തിയാകുന്നതിനു മുൻപ് പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്. ചികിത്സ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി 5 വർഷത്തിന് ശേഷം പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്. ഏഴാം വർഷം മുതൽ വർഷത്തിൽ ഒരു തവണ പിൻവലിക്കൽ അനുവദിക്കുന്നു. മൂന്നാം സാമ്പത്തിക വർഷം മുതൽ നിക്ഷേപകർക്ക് വായ്‌പാ സൗകര്യവും ലഭിക്കും.
ശമ്പളക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, പെൻഷൻകാർ തുടങ്ങിയവർ ഉൾപ്പെടെയുള്ള ഏതൊരാൾക്കും പോസ്‌റ്റ് ഓഫീസിൽ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും. ഒരാൾക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയുകയുള്ളൂ. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ഒരു രക്ഷിതാവിന് മൈനർ പിപിഎഫ് അക്കൗണ്ട് തുടങ്ങാം.
പ്രതിമാസം 1,500 നിക്ഷേപിച്ച് എങ്ങനെ 5 ലക്ഷം സമ്പാദിക്കാം
ഈ സ്കീൽ 1,500 രൂപ പ്രതിമാസ നിക്ഷേപത്തിലൂടെ 5 ലക്ഷം രൂപ വരെ സമ്പാദിക്കാനാകും. 15 വർഷത്തേക്ക് ഓരോ മാസവും 1,500 രൂപ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾ മൊത്തം 2,70,000 രൂപ നിക്ഷേപിക്കും. നിലവിലെ 7.1% പലിശ നിരക്കിൽ, 15 വർഷത്തിനുള്ളിൽ ലഭിക്കുന്ന മൊത്തം പലിശ 2,18,185 രൂപയാകും. കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് ഏകദേശം 4,88,185 രൂപ ലഭിക്കും, ഇത് ഏകദേശം 5 ലക്ഷം രൂപയാകും. ഇതിലും ഉയർന്ന റിട്ടേൺ പ്രതീക്ഷിക്കുന്നവർക്ക്, സമ്പാദ്യം കൂടുതൽ വർധിപ്പിക്കുന്നതിന്, സ്‌കീം 5 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
