സർക്കാർ നിക്ഷേപ പദ്ധതികളെ കുറിച്ച് അന്വേഷിക്കുമ്പോൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) എന്ന് തീർച്ചയായും നിങ്ങൾ കേൾക്കും. കാരണം പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതി ജനപ്രിയമായ ഒരു പദ്ധതിയാണ്. ഉറപ്പുള്ള റിട്ടേൺ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിയിലെ, ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്. 15 വർഷം കാലാവധിയുള്ള ഈ പദ്ധതിയിൽ നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്.
ദീർഘകാല നിക്ഷേപത്തിലൂടെ, നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി ധാരാളം പണം സമ്പാദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പി.പി.എഫ് ഏറ്റവും മികച്ച പദ്ധതിയാണെന്ന് കണ്ടെത്താനാകും. നിലവിൽ പദ്ധതി വാഗ്ദാനം ചെയ്യുന്നത് 7.1 ശതമാനം പലിശയാണ്. പദ്ധതി പ്രകാരം, നിങ്ങളുടെ കുട്ടിയുടെ പേരിൽ എല്ലാ മാസവും 1000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 8 ലക്ഷത്തിലധികം രൂപ നിങ്ങൾക്ക് നേടാൻ സാധിക്കും. അതിലെ കണക്കുകൂട്ടലുകൾ നോക്കാം.
പി.പി.എഫിൽ എല്ലാ മാസവും നിങ്ങൾ 1,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ഒരു വർഷത്തിലെ നിങ്ങളുടെ ആകെ നിക്ഷേപം 12,000 രൂപയായിരിക്കും. പദ്ധതി 15 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാക്കും. എന്നാൽ ആ സമയം നിങ്ങൾ പണം പിൻവലിക്കാതെ അടുത്ത 10 വർഷത്തേക്ക് കൂടി, 5 വർഷം വീതമുള്ള ബ്ലോക്കുകളായി രണ്ട് തവണ നീട്ടണം. അതായത് മൊത്തത്തിൽ 25 വർഷത്തേക്ക് നിക്ഷേപം നടത്തണം. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപം 3,00,000 രൂപയായിരിക്കും. അങ്ങനെ 7.1 ശതമാനം നിരക്കിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ 5,24,641 രൂപയായിരിക്കും. അപ്പോൾ നിങ്ങളുടെ പദ്ധതിയിലെ ആകെ സമ്പാദ്യം 8,24,641 രൂപയാകും.

5 വർഷം വീതമുള്ള ബ്ലോക്കുകളിലാണ് പി.പി.എഫ് അക്കൗണ്ടിന്റെ കാലാവധി നീട്ടാൻ സാധിക്കുന്നത്. അക്കൗണ്ട് കാലാവധി നീട്ടുന്നതിന്റെ കാര്യത്തിൽ നിക്ഷേപകന് രണ്ട് മാർഗമുണ്ട്. ഒന്ന് നിക്ഷേപത്തോടെയും മറ്റൊന്ന് നിക്ഷേപമില്ലാതെയും. ഇതിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായതും തിരഞ്ഞെടുക്കേണ്ടതും നിക്ഷേപത്തോടെ അക്കൗണ്ട് നീട്ടുന്ന മാർഗമാണ്. പി.പി.എഫ് ഒരു ഇ.ഇ.ഇ (എക്സെംറ്റ്,എക്സെംറ്റ്,എക്സെംറ്റ്) വിഭാഗം പദ്ധതിയാണ്. ഈ പദ്ധതിയിൽ നിങ്ങൾക്ക് മൂന്ന് തരത്തിലുള്ള നികുതി ഇളവുകളുണ്ട്. അതായത്, നിങ്ങളുടെ നിക്ഷേപ തുകയ്ക്ക് നികുതിയില്ല. എല്ലാ വർഷവും നിങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതിയില്ല. മാത്രമല്ല, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന തുകയ്ക്കും നികുതിയില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
