സ്വര്‍ണനിക്ഷേപം കൂടുതല്‍ ലാഭകരമാകുന്നത് ഇടിഎഫ്കളിലോ ? അറിയാം കൂടുതല്‍ വിവരങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് പ്രഖ്യാപിച്ചതോടെ ഏവരും ശ്രദ്ധയോടെ പിന്തുടരാനാരംഭിച്ചത് സ്വര്‍ണവിലയെയാണെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി പറഞ്ഞു.

 

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി കുറച്ചതും സ്വര്‍ണത്തിന്റെ സ്‌പോട്ട് എക്‌സ്‌ചേഞ്ച് വിപണനം നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ കാരണവുമാണത്.

സ്വര്‍ണ വിപണിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. സ്വര്‍ണത്തിന്റെ സ്‌പോട്ട് എക്‌സ്‌ചേഞ്ച് വിപണി ധാരാളം സ്‌പോട്ട് വിലകള്‍ ലഭിക്കുന്നതിന് കാരണമാകും.

സ്വര്‍ണനിക്ഷേപം കൂടുതല്‍ ലാഭകരമാകുന്നത് ഇടിഎഫ്കളിലോ ? അറിയാം കൂടുതല്‍ വിവരങ്ങള്‍

ഇത് വിപണി സുതാര്യമാകുന്നതിനും വിലയ്ക്ക് പരിധി നിര്‍ണയിക്കുന്നതിനും സഹായിക്കും. ഈ പ്രവൃത്തി ഇടിഎഫ്കള്‍ (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) പോലുള്ള സ്വര്‍ണവുമായി ബന്ധപ്പെട്ട നിക്ഷേപ ഉത്പ്പന്നങ്ങള്‍ക്ക് ഗുണകരമാകും.

സ്വര്‍ണ ഇടിഎഫുകള്‍ എന്നത് സ്വര്‍ണവിലയെ അടിസ്ഥാനമാക്കിയുള്ള നിഷ്‌ക്രിയ നിക്ഷേപ ഉപകരണങ്ങളാണ്. കുറഞ്ഞ ചിലവ് മാത്രമാണ് ഇവയ്ക്കുള്ളത്. ഇവിടെ ഒരു നിക്ഷേപകന് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഒരു യൂണിറ്റ് സ്വര്‍ണം വാങ്ങിക്കുവാന്‍ കഴിയും. ഏകദേശം 42 രൂപ വരെ വരുമിത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇടപാടുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ ആയിരിക്കുമെന്നതാണ്. സ്വര്‍ണം സൂക്ഷിക്കുന്നതിനെപ്പറ്റിയും അതിന്റെ ശുദ്ധതയും ഇടപാടിന്റെ സുരക്ഷയും ഇത് നിക്ഷേപകന് ഉറപ്പുനല്‍കുന്നു.

സ്വര്‍ണത്തിന്റെ മൂല്യം പരമാവധി ഉപയോഗപ്പെടുത്തുമ്പോള്‍ത്തന്നെ ഒരു ഓഹരി നിക്ഷേപത്തിന് സമാനമായ വഴക്കവും സ്വര്‍ണ ഇടിഎഫിനുണ്ട്. ഓഹരി വിപണിയില്‍ ഓഹരികള്‍ വാങ്ങുന്നത് പോലെത്തന്നെ ഒരാള്‍ക്ക് സ്വര്‍ണ ഇടിഎഫുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. അവ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുകയും വിപണിയിലെ വില ഘടനയനുസരിച്ച് വിപണനം ചെയ്യപ്പെടുകയും ചെയ്യുന്നു.

സ്വര്‍ണാഭരണങ്ങളും സ്വര്‍ണ നാണയങ്ങളും സ്വര്‍ണക്കട്ടികളെയും പോലെയല്ലാതെ ഇത്തരം യൂണിറ്റുകള്‍ നിക്ഷേപകരുടെ ആവശ്യത്തിനനുസരിച്ച് പണമാക്കി മാറ്റുവാനും കഴിയും. കൂടാതെ തത്സമയ മൊത്ത ആസ്തി മൂല്യമനുസരിച്ച് (റിയല്‍ ടൈം നെറ്റ് അസറ്റ് വാല്യൂ) വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. കൂടാതെ വായ്പ്പകള്‍ക്കായി ഈടായും സമര്‍പ്പിക്കാന്‍ സാധിക്കും.

സ്വര്‍ണത്തില്‍ ഈ രീതിയില്‍ നിക്ഷേപിക്കുന്നത് നികുതി ഇളവിനും സഹായകമാണ്. 3 വര്‍ഷത്തിന് മേലുള്ള ഇടിഎഫ്കളില്‍ നിന്നുള്ള വരുമാനം ദീര്‍ഘകാല മൂലധന നേട്ടമായി പരിഗണിക്കുകയും വില സൂചികാ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്യും.

 

വിലക്കയറ്റം തടയുന്നതിന് സ്വര്‍ണം വഹിച്ച പങ്ക് ആര്‍ക്കും വിസ്മരിക്കാവുന്നതല്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഭാവിയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കുന്നവര്‍ സ്വര്‍ണ ഇടിഎഫുകളിലേക്ക് ശ്രദ്ധതിരിക്കുന്നത് മെച്ചപ്പെട്ട നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിന് സഹായകമാകുമെന്ന് ഉറപ്പാണ്.

Read more about: gold
English summary

INVESTING IN GOLD ETF MAY GIVES MORE EARNINGS THAN INVESTING IN MERE GOLD

INVESTING IN GOLD ETF MAY GIVES MORE EARNINGS THAN INVESTING IN MERE GOLD
Story first published: Wednesday, March 17, 2021, 18:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X