നിക്ഷേപത്തിലൂടെ ഭാവിയിൽ സാമ്പത്തിക ഭദ്രത നേടുക എന്നത് നല്ല ശീലങ്ങളിൽ ഒന്നാണ്. വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ പദ്ധതികൾ വിപണിയിൽ ലഭ്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ. സർക്കാർ പിന്തുണയുള്ള സ്കീമുകൾ സുരക്ഷിതത്വവും ആകർഷകമായ വരുമാനവും വാഗ്ദാനം ചെയ്യുന്നു. വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതി പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളാണ്.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ നിക്ഷേപിക്കുന്നതിലൂടെ പ്രതിമാസം കൃത്യമായ വരുമാനം ഉറപ്പാക്കാൻ സാധിക്കും. ഈ സ്കീമുകളിൽ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീം.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീം
മിനിമം ആയിരം രൂപ നിക്ഷേപിച്ച് കൊണ്ട് ആരംഭിക്കാവുന്ന പദ്ധതിയാണിത്. വ്യക്തിഗത അക്കൗണ്ടുകളിൽ പരമാവധി ഒൻപത് ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിന്റെ പരിധി 15 ലക്ഷമാണ്. ഒരു ജോയിന്റ് അക്കൗണ്ടിൽ മൂന്ന് മുതിർന്നവർക്ക് വരെ ചേരാം.
പലിശ നിരക്ക്
2023 ഏപ്രിൽ-ജൂൺ പാദത്തിൽ പലിശ നിരക്ക് പ്രതിവർഷം 7.4 ശതമാനമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ 7.10 ശതമാനമായിരുന്നു പലിശ നിരക്ക്. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും കേന്ദ്ര സർക്കാർ അവലോകനം ചെയ്യാറുണ്ട്. പലിശ മാസത്തിലാണ് വിതരണം ചെയ്യുക.. അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പൂർത്തിയായാൽ മാസ പലിശ വിതരണം ചെയ്ത് തുടങ്ങും.
പോസ്‌റ്റ് ഓഫീസിലെ മറ്റ് സേവിംഗ് സ്‌കീമുകള്‍ പോലെ, പോസ്‌റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലും ഒരു അക്കൗണ്ട് തുറക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങളുടെ അടുത്തുള്ള പോസ്‌റ്റ് ഓഫീസ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. അക്കൗണ്ട് തുറക്കുന്നതിനായി ആധാറും പാന്‍ കാര്‍ഡും നിര്‍ബന്ധമാണ്.
9,250 രൂപ നേടാം
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ വ്യക്തിഗത അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുന്ന പരമാവധി മാസ വരുമാനം 5,500 രൂപയാണ്. ജോയിന്റ് അക്കൗണ്ടിലാണ് 9,250 രൂപ ലഭിക്കുക. വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് 7.4 ശതമാനം പലിശ നിരക്കിൽ 5 വർഷത്തേക്ക് മാസത്തിൽ 5,500 രൂപ ലഭിക്കും. 15 ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ 9,250 രൂപ പ്രതിമാസം നേടാം.
കാലാവധി
5 വർഷമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധി. ഏതെങ്കിലും നിക്ഷേപകൻ പരിധിയിൽക്കൂടുതൽ നിക്ഷേപം നടത്തിയാൽ, അധിക നിക്ഷേപം തിരികെ നൽകും. മാത്രമല്ല എല്ലാ മാസവും അടയ്ക്കേണ്ട പലിശ അക്കൗണ്ട് ഉടമ ക്ലെയിം ചെയ്യുന്നില്ലെങ്കിൽ, അത്തരം പലിശയ്ക്ക് അധിക പലിശ ലഭിക്കില്ല.നിക്ഷേപ തീയതി മുതൽ 1 വർഷം അവസാനിക്കുന്നതിന് മുമ്പ് ഒരു നിക്ഷേപവും പിൻവലിക്കാൻ പാടില്ല.
അക്കൗണ്ട് തുറന്ന തീയതി മുതൽ 1 വർഷത്തിന് ശേഷവും 3 വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, പ്രിൻസിപ്പലിന്റെ 2 ശതമാനം കുറച്ച് ബാക്കി തുക നൽകും.അക്കൗണ്ട് തുറന്ന തീയതി മുതൽ 5 വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, നിക്ഷേപതുകയിൽ നിന്ന് 1 ശതമാനം തുക കുറയ്ക്കും. പോസ്റ്റ് ഓഫീസിലോ ഇസിഎസിലോ ഉള്ള ഒരു സേവിംഗ്സ് അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റ് വഴി പലിശ എടുക്കാം.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications