കയ്യിലുള്ള അധിക പണം ബാങ്കുകളിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇടുകയാണ് പലരും ചെയ്യുന്നത്. ഡെപ്പോസിറ്റുകൾക്ക് പല ബാങ്കുകളും ഉയർന്ന പലിശ നൽകുകയും ചെയ്യാറുണ്ട്. എന്നാൽ അതിൽ കൂടുതൽ പലിശ നൽകുന്ന മറ്റ് നിരവധി നിക്ഷേപ പദ്ധതികളുണ്ട്.
കൃത്യസമയത്ത് ശരിയായ പദ്ധതിയിൽ നിക്ഷേപം നടത്തിയാൽ ഉയർന്ന പലിശയ്ക്ക് കൂടുതൽ സമ്പാദ്യം നേടാം. അത്തരത്തിലുള്ള ചില നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം.

പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് അനുവദിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് . ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള നാല് തരം നിക്ഷേപക ഓപ്ഷനുകൾ പദ്ധതിയിലുണ്ട് . വ്യക്തിഗത അക്കൗണ്ടും മൂന്ന് പേര്‍ ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. അതു പോലെ തന്നെ ഒരു അക്കൗണ്ടിൽ ഒരു നിക്ഷേപം മാത്രമേ നടത്താനാകു എങ്കിലും ഏത് പോസ്റ്റ് ഓഫീസിലും എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. റ്റവും കുറഞ്ഞ നിക്ഷേപം 200 രൂപയാണ് . 200 ന്റെ ഗുണിതങ്ങളായി വരുന്ന തുകകൾ ആകും ഉയർന്ന നിക്ഷേപം . പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 7.5 % ആണ്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപം ഒറ്റയ്ക്കോ , സംയുക്തമായോ അതുപോലെ തന്നെ പ്രായ പൂർത്തിയാകാത്ത ഒരാളുടെ പേരിലോ നിക്ഷേപിക്കാം . പദ്ധതിയിൽ പലിശ നൽകില്ല പകരം വീണ്ടും നിക്ഷേപിക്കുന്നു .
ആർ ബി ഐ ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട്
ആർ ബി ഐ ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് ന്റെ പലിശ നിരക്ക് നാഷണൽ സേവിംഗ് സ് സർട്ടിഫിക്കറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു .
നാഷണൽ സേവിംഗ് സ് സർട്ടിഫിക്കറ്റിലെ പലിശ നിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ ആർ ബി ഐ സേവിoഗ് ബോണ്ടുകൾക്ക് നൽകുന്ന പലിശ നിരക്കുകളെ ബാധിക്കും. പദ്ധതിയുടെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ് . ബോണ്ടുകൾക്ക് ഏഴ് വർഷത്തെ നിശ്ചിത കാലാവധിയുണ്ട് . പദ്ധതി പ്രകാരം പലിശ തുക ജനുവരി ഒന്നിനും ജൂലൈ ഒന്നിനും അർദ്ധ വാർഷികമായാണ് നൽകുക.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
മുതിർന്ന പൗരൻമാർക്കും നേരത്തെ വിരമിച്ചവർക്കും മാത്രം നിക്ഷേപിക്കാനാകുന്ന പദ്ധതിയാണിത് . 60 വയസിന് മുകളിലുള്ള ഏതൊരു പൗരനു o ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഈ പദ്ധതിയുടെ അക്കൗണ്ട് ആരംഭിക്കാം . പദ്ധതിക്ക് അഞ്ച് വർഷത്തെ കാലാവധിയാണുള്ളത് . ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. പരമാവധി 30 ലക്ഷം രൂപവരെ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. പദ്ധതിയുടെ പലിശനിരക്ക് 8.2% ആണ് .
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
