ഉയർന്ന വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും മൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. എന്നാൽ, നികുതി ലാഭിക്കുകയെന്ന ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ട് മേഖലയിലേക്ക് പ്രവേശിക്കുന്ന നിരവധി നിക്ഷേപകരുണ്ട്. ഇഎൽഎസ്എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം) മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്ന നിക്ഷേപകർക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി കിഴിവ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവിലെ ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപങ്ങൾക്ക് 1.50 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. മുൻനിര ഇഎൽഎസ്എസ് ഫണ്ടുകളിൽ ഭൂരിഭാഗവും ലാർജ് ക്യാപ് ആയതിനാൽ അവയ്ക്ക് സ്ഥിരത നൽകാൻ കഴിയും. ഇവയിൽ പലതും 5 വർഷം കഴിയുമ്പോൾ വലിയൊരു തുകയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എസ്ബിഐ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള അത്തരത്തിലുള്ള ഒരു ഇഎൽഎസ്എസ് ഫണ്ടായ എസ്‌ബിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ടിനെക്കുറിച്ചാണ് ഇനി പറയുന്നത്. 1993 മാർച്ച് 31 ന് ആരംഭിച്ച എസ്‌ബിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട് ഒരു ഓപ്പൺ-എൻഡ് ഇഎൽഎസ്‌എസാണ്. ഇഎൽഎസ്എസ് വിഭാഗത്തിലെ ഏറ്റവും പഴയ സ്‌കീമുകളിൽ ഒന്നാണ്. നികുതി ആനുകൂല്യം വാഗ്‌ദാനം ചെയ്യുന്ന ഫണ്ടുകളിൽ ഒന്നാണ്. മൂന്നു വർഷത്തെ ലോക്ക് ഇൻ കാലയളവ് ഉണ്ട്.
500 രൂപയാണ് ഈ മൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക. ഈ ഫണ്ട് തുടക്കം മുതൽ 16.97% റിട്ടേണാണ് നൽകിയത്. എസ്ഐപി വരുമാനം (17 വർഷം) വാർഷികാടിസ്ഥാനത്തിൽ 15.95% ആണ്. ഈ വരുമാന നിരക്കിൽ, 10,000 രൂപയുടെ എസ്ഐപി നിക്ഷേപം 17 വർഷത്തിനുള്ളിൽ 93 ലക്ഷം രൂപയായി മാറിയിട്ടുണ്ട്.
ഫണ്ടിന്റെ മൊത്തം പ്രകടനം പരിശോധിച്ചാൽ, 31 വർഷം മുമ്പ് പദ്ധതി ആരംഭിച്ചപ്പോൾ ആരെങ്കിലും ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ, ഇപ്പോൾ മൊത്തം കോർപ്പസ് 1.28 കോടി രൂപയിൽ കൂടുതലാകുമായിരുന്നു. ഈ ഫണ്ടിലെ ഒരു വർഷത്തെ വരുമാനം 18.98%, 3 വർഷത്തെ വരുമാനം 22.25%, 5 വർഷത്തെ വരുമാനം 22.66%, 10 വർഷത്തെ വരുമാനം 13.65% എന്നിങ്ങനെയാണ്.
എസ്‌ബിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ടിന്റെ മുൻനിര ഹോൾഡിങ്ങുകൾ
എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, ടിസിഎസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ കമ്പനികളിൽ ചിലത് ഈ ഫണ്ടിന്റെ ടോപ്പ് ഹോൾഡിങ്ങുകളിൽ ഉൾപ്പെടുന്നു. അതിനാൽതന്നെ ദീർഘകാല നിക്ഷേപകർക്ക് വിശ്വസനീയമായ തിരഞ്ഞെടുപ്പാണ്.
നികുതി ആനുകൂല്യങ്ങൾക്കൊപ്പം ദീർഘകാല വളർച്ചയും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് എസ്‌ബിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട് അനുയോജ്യമാണ്. എന്നിരുന്നാലും, ഈ ഫണ്ട് ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നതിനാൽ, നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ ഫണ്ടുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് അറിഞ്ഞിരിക്കണം.
Disclaimer: The write-up is just for information purposes, and is not a recommendation to buy, sell or hold. We have not done fundamental or technical analysis and have no opinion on article mentioned. Neither, the author nor Greynium Information Technologies should be held liable for any losses. Please consult a professional advisor.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
