ഇന്ന് സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങുന്നുണ്ടോ? പരമാവധി നേട്ടം ഉറപ്പാക്കാം, നിക്ഷേപ തന്ത്രങ്ങൾ അറിയണ്ടേ...?

ഇന്ന് അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയോ? ഇന്ന് കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. അക്ഷയ തൃതീയക്ക് സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടു വരും. പക്ഷേ ഭൗതിക സ്വർണം തന്നെ വാങ്ങണമെന്ന് നിർബന്ധമുണ്ടോ? നിലവിൽ ഒട്ടനവധി ആളുകൾ വിവിധ സ്വർണ നിക്ഷേപങ്ങളെ ആശ്രയിക്കുന്നുണ്ട്. ഓരോ നിക്ഷേപങ്ങളും വ്യത്യസ്ത സ്വഭാവമാണ്. കൈവശം വെക്കാനോ ഇത്രയും വില കൊടുത്ത് സ്വർണം വാങ്ങാനോ സാധിക്കാത്തവർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകൾ (SGB-കൾ) ഉപയോ​ഗിക്കാം.

2015 നവംബറിൽ ഇന്ത്യാ ഗവൺമെന്റ് അവതരിപ്പിച്ച നിക്ഷേപ മാർ​ഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ (SGB-കൾ). ഇവ സുരക്ഷിതമായി നിക്ഷേപിക്കാനുള്ള ഓപ്ഷനാണ്. 2024-25 സാമ്പത്തിക വർഷം മുതൽ പുതിയ ഇഷ്യൂകൾ നിർത്തിവച്ചിരിക്കുന്നു. അതിനാൽ എസ്‌ജി‌ബികൾ സെക്കൻഡറി വിപണിയിലൂടെ സ്വന്തമാക്കാം. അതായത് സെക്കൻഡറി വിപണിയിലൂടെ നിങ്ങളുടെ എസ്‌ജി‌ബി നിക്ഷേപങ്ങൾ എങ്ങനെ പരമാവധിയാക്കാമെന്ന് വിശദമായി പരിശോധിക്കാം;

സോവറിൻ ഗോൾഡ് ബോണ്ടുകൾ എങ്ങനെ പ്രവർത്തിക്കുന്നു

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് എസ്‌ജി‌ബി അഥവാ സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറപ്പെടുവിക്കുന്നത്. സ്വർണത്തിൻ്റെ ​ഗ്രാം വിലയിലാണ് ഇവയുടെ മൂല്യം കണക്കാക്കുന്നത്. സോവറിൻ ഗോൾഡ് ബോണ്ടിൻ്റെ (SGB) നിലവിലെ പലിശ നിരക്ക് പ്രതിവർഷം 2.5% എന്ന നിരക്കിലാണ്. എട്ട് വർഷത്തേക്ക് ഈ പലിശ നിങ്ങൾക്ക് ലഭിക്കും. മാത്രമല്ല ഓരോ ആറ് മാസത്തിലും നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ പലിശ തുക ക്രെഡിറ്റ് ചെയ്യപ്പെടും.

എസ്‌ജിബികൾ ബി‌എസ്‌ഇയിലും എൻ‌എസ്‌ഇയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് വഴി ഒരു സ്റ്റോക്ക് പോലെ അവ വ്യാപാരം ചെയ്യാനും സാധിക്കുമെന്നതാണ് എസിജിബിയുടെ ഏറ്റവും വലിയ പ്രത്യേകത.

സെക്കൻഡറി വിപണിയിലെ എസ്ജിബി വിലകൾ അറിയാം...

ബിഎസ്ഇയിലും, എൻഎസ്ഇയിലും 2025 ഏപ്രിൽ മുതലാണ് എസ്ജിബി സജീവമായി വ്യാപാരം ചെയ്യപ്പെടുന്നത്. 2015 മുതൽ 60-ലധികം ട്രാഞ്ചുകൾ ഇഷ്യൂ ചെയ്തിട്ടുണ്ട്. ഓരോന്നും എട്ട് വർഷത്തെ കാലാവധിയുള്ളവയാണ്. എന്നാൽ ചിലത് പരിമിത കാലാവധിയുള്ളവയാണ്. വ്യത്യസ്ത ലിക്വിഡിറ്റിയും നിക്ഷേപക താൽപ്പര്യവും കാരണം എല്ലാ സീരീസുകളും സജീവമായി വ്യാപാരം ചെയ്യപ്പെടുന്നില്ല.

സ്വർണ വിലയിലെ കുതിച്ചുചാട്ടവും എസ്ജിബികളുടെ പരിമിതമായ വിതരണവും മൂലം നിക്ഷേപങ്ങൾ ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ (ഐബിജെഎ) റഫറൻസ് നിരക്കിനേക്കാൾ ഉയർന്ന പ്രീമിയത്തിൽ വ്യാപാരം ആരംഭിച്ചു. ലിക്വിഡ് എസ്‌ജിബികൾ നൽകിയിരിക്കുന്ന റഫറൻസ് നിരക്കിനടുത്തായിരിക്കും സാധാരണ വ്യാപാരം നടത്തുന്നത്. അതേസമയം ലിക്വിഡിറ്റി കുറവുള്ളവയ്ക്ക് ഉയർന്ന പ്രീമിയങ്ങൾ ഈടാക്കുന്നു. ഇത്തരം ഉയർന്ന പ്രീമിയങ്ങൾ നിങ്ങളുടെ വരുമാനം കുറയ്ക്കും, മാത്രമല്ല ഇത് മൂലം നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപത്തിലേക്ക് ചുവടു മാറ്റാനുള്ള സാധ്യതയും ഉയർത്തുന്നു.

ഇന്ന് സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങുന്നുണ്ടോ? പരമാവധി നേട്ടം ഉറപ്പാക്കാം, നിക്ഷേപ തന്ത്രങ്ങൾ അറിയണ്ടേ.

എസ്‌ജി‌ബി നിക്ഷേപങ്ങൾ പരമാവധിയാക്കാനുള്ള തന്ത്രങ്ങൾ എന്തെല്ലാം?

സെക്കൻഡറി വിപണിയിലെ എസ്ജിബി നിക്ഷേപങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഈ തന്ത്രങ്ങൾ ഉപയോ​ഗിക്കാം;-

1. ലിക്വിഡ് സീരീസ് തിരഞ്ഞെടുക്കുക: എപ്പോഴും SGB 2023-24 സീരീസ് പോലുള്ള ഉയർന്ന ട്രേഡിംഗ് വോള്യങ്ങളുള്ള എസ്ജിബികൾ തിരഞ്ഞെടുക്കുക. ബിഎസ്ഇ അല്ലെങ്കിൽ എൻഎസ്ഇയിൽ ലിക്വിഡിറ്റി പരിശോധിക്കുക.

2. പ്രീമിയങ്ങൾ എപ്പോഴും വിലയിരുത്താം: 10 ശതമാനത്തിൽ കൂടുതൽ പ്രീമിയമുള്ള ബോണ്ടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാരണം സ്വർണ വിലയിൽ തിരിച്ചടിയുണ്ടായാൽ അത് വരുമാനത്തെ ബാധിച്ചേക്കാം. വ്യാപാരം ചെയ്യുന്ന വിലകളെ ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ (IBJA) റഫറൻസ് നിരക്കുമായി താരതമ്യം ചെയ്യുക, അതിനനുസരിച്ചുള്ള ബോണ്ടുകൾക്ക് മുൻഗണന നൽകുക.

3. നിക്ഷേപ കാലാവധിയെ പരി​ഗണിക്കുക: നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന കാലാവധിയുള്ള ബോണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. അതായത് ഇപ്പോൾ തിരഞ്ഞെടുക്കുമ്പോൾ 2030 അല്ലെങ്കിൽ 2031 എന്ന കാലാവധി പരി​ഗണിക്കുക.

4. നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുക: നികുതി ഒഴിവാക്കിയ മൂലധന നേട്ടത്തിനായി കാലാവധി പൂർത്തിയാകുന്നതുവരെ എസ്ജിബികൾ കൈവശം വയ്ക്കുക.

5. എപ്പോഴും സ്വർണ വില നിരീക്ഷിക്കുക: 2025-ൽ ആഗോള സ്വർണ വില ഔൺസിന് 3,500 ഡോളർ കവിയുമെന്നാണ് വിപണി വിദ​ഗ്ധർ പറയുന്നത്. നിലവിലെ നിരവധി പ്രതിസന്ധികൾ നിലനിൽക്കുന്നതു കാരണം എസ്ജിബികൾ എപ്പോഴും പണപ്പെരുപ്പത്തിനും അസ്ഥിരതയ്ക്കും എതിരായ ഒരു പ്രധാന ഘടകമായി മാറുന്നു.

പുതിയ എസ്ജിബി ഇഷ്യൂകൾ എന്തുകൊണ്ടാണ് നിർത്തലാക്കിയത്?

2024 ഫെബ്രുവരിക്ക് ശേഷമാണ് സർക്കാർ പുതിയ എസ്ജിബികൾ നൽകുന്നത് നിർത്തലാക്കിയത്. അതിനു വിവിധ കാരണങ്ങളുണ്ട്. നിലവിൽ പുതിയ ഇഷ്യൂകളൊന്നും തന്നെ നിലനിൽക്കുന്നില്ല. ഇത്തരത്തിൽ പുതിയ ഇഷ്യൂകൾ ഒഴിവാക്കാൻ കാരണങ്ങൾ ഇതാണ്;

  • സാമ്പത്തിക ഭാരം: സ്വർണ വില കുതിച്ചുയരുന്നതിനാൽ വീണ്ടെടുക്കൽ ബാധ്യതകൾ വർദ്ധിച്ചു. കുടിശ്ശികയുള്ള എസ്‌ജി‌ബികൾ 72,274 കോടിയാണ് (146.96 ടൺ സ്വർണ്ണം). സർക്കാരിന്റെ ബാധ്യത 85,000 കോടി രൂപയായി ഉയർന്നു. ഇതാണ് പ്രധാന കാരണങ്ങളിലൊന്ന്.
  • സ്വർണ ഇറക്കുമതി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു: ഭൗതിക സ്വർണ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ കഴി‍ഞ്ഞ കേന്ദ്ര ബജറ്റിൽ സ്വർണത്തിൻ്റെ കസ്റ്റംസ് തീരുവ 6 ശതമാനമായി കുറച്ചതോടെ ഇറക്കുമതി കുതിച്ചുയരാനും തുടങ്ങി. ഇത് സ്വർണത്തിൻ്റെ ഒഴുക്ക് വർദ്ധിക്കുകയും ഒപ്പം രൂപയുടെ മൂല്യത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.
  • ഏറെ സങ്കീർണ്ണവും ചെലവേറിയതുമായ മാർ​ഗങ്ങളാണ് എസ്‌ജി‌ബികൾ എന്നാണ് സർക്കാർ കരുതിയിരിക്കുന്നത്. അതിനാൽ തന്നെ 2027 സാമ്പത്തിക വർഷത്തോടെ കടം-ജിഡിപി അനുപാതം കുറയ്ക്കാൻ ധനകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

സാമ്പത്തിക ഭാരം ഉയർന്നു വന്നതിനാൽ, അവ ലഘൂകരിക്കുന്നതിനായി 2017 നും 2020 നും ഇടയിൽ നൽകിയ എസ്‌ജിബികൾ നേരത്തെ തിരിച്ചടയ്ക്കുന്നതിനുള്ള ഓപ്ഷൻ 2024 ഓഗസ്റ്റിൽ ആർ‌ബി‌ഐ അവതരിപ്പിച്ചു.

എസ്ജിബിയിൽ എല്ലാവരും നിക്ഷേപിക്കാൻ തയ്യാറാവാത്തതിനു പ്രധാന കാരണങ്ങൾ ഈ നിയന്ത്രണങ്ങളും പ്രതിസന്ധികളുമാണ്. എന്നാൽ ഉയർന്ന വരുമാനം ആ​ഗ്രഹിക്കുന്നവർക്ക് എസ്ജിബി നേട്ടം നൽകുന്നു. സ്വർണ വില വർദ്ധനവ്, സ്ഥിരമായ പലിശ നിരക്ക്, നികുതി ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനാൽ ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനായി എസ്ജിബികൾ നിലനിൽക്കുന്നു.

സെക്കൻഡറി വിപണിയിലൂടെ നിക്ഷേപകർക്ക് മികച്ച ലിക്വിഡ് സീരീസ് തിരഞ്ഞെടുത്ത്, അമിതമായ പ്രീമിയങ്ങൾ ഒഴിവാക്കിക്കൊണ്ട് വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും. ഇങ്ങനെ ശ്രദ്ധയോടെ എസ്ജിബികളെ സമീപിച്ചാൽ നേട്ടം കൊയ്യാം. പക്ഷേ കുറഞ്ഞ ലിക്വിഡിറ്റിയും ഉയർന്ന പ്രീമിയങ്ങളും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം.

നിലവിൽ പുതിയ ഇഷ്യൂവുകൾ ഇല്ലാത്തതും സ്വർണ വില ഉയരുന്നതും കാരണം എസ്ജിബികൾ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഇന്ന് അക്ഷയ തൃതീയക്ക് സ്വർണം വാരിക്കൂട്ടുന്നവർക്കും എസ്ജിബി നിക്ഷേപങ്ങളിലൂടെ നേട്ടം ഉറപ്പാക്കാം. സ്വർണത്തിന് നിലവിൽ വില കുറഞ്ഞെങ്കിലും സോവറിൻ ഗോൾഡ് ബോണ്ടുകൾ സ്ഥിരമായ വരുമാനം നൽകുന്നു എന്നതാണ് മറ്റു സ്വർണ നിക്ഷേപങ്ങളിൽ നിന്നും ഇത് വ്യത്യസ്തമാവുന്നത്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X