പലിശയായി മാത്രം 1.74 കോടി രൂപ; കോടിപതിയാകാൻ പിപിഎഫ് നിക്ഷേപം

നിക്ഷേപങ്ങൾ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള ശരിയായ ചുവട് വെയ്പ്പാണ്. അതുകൊണ്ട് തന്നെ മികച്ച റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപ സാധ്യതകൾക്കാണ് ആളുകൾ എപ്പോഴും മുൻഗണന നൽകുന്നത്. അതേസമയം തന്നെ അത് അപകട രഹിതവും നികുതിയിളവുകൾ നൽകുന്നതുമായിരിക്കാനും ഒരു വിഭാഗം ആഗ്രഹിക്കുന്നു. അത്തരം ആളുകൾക്കുള്ള മികച്ച തിരഞ്ഞെടുപ്പായിരിക്കും പബ്ലിക് പ്രെവിഡന്റ് ഫണ്ട് അഥവ പിപിഎഫ്. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ മികച്ച റിട്ടേണിലൂടെയും നികുതിയളവുകളിലൂടെയും ഭാവിയിലേക്ക് വലിയ സമ്പാദ്യം കരുതിവെക്കാൻ സാധിക്കുന്നു. വിരമിക്കൽ പദ്ധതികളോ ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് നല്ല വരുമാനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിലോ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഉറപ്പായും തിരഞ്ഞെടുക്കാം.

മെച്യൂരിറ്റി കാലയളവിന് ശേഷം ലഭിക്കുന്ന നിക്ഷേപ തുകയും അതിന്റെ പലിശയും പൂർണമായും നികുതി രഹിതമാണെന്നതാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പ്രധാന സവിശേഷത. വർഷംതോറും ലഭിക്കുന്ന പലിശയ്ക്കും നികുതി നൽകേണ്ടതില്ല. പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളിലോ പിപിഎഫ് അക്കൗണ്ട് തുറക്കാൻ സാധിക്കും. കുറഞ്ഞ നിക്ഷേപ പരിധി 500 രൂപയായിരിക്കുമ്പോൾ പരമാവധി 1,50,000 രൂപ വരെ ഒരാൾക്ക് സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. ഓരോ പദത്തിലും നിർണയിക്കുന്ന പലിശ നിരക്ക് വാർഷിക അടിസ്ഥാനത്തിലാണ് പരിഗണിക്കുന്നത്. നിലവിൽ 7.1 ശതമാനമാണ് 15 വർഷത്തെ മെച്യൂരിറ്റി കാലയളവിലുള്ള നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലൂടെ കോടിപതിയാകാം. നിങ്ങൾക്ക് 25 വയസാണ് പ്രായമെങ്കിൽ, നിങ്ങൾ പിപിഎഫിൽ നിക്ഷേപിക്കാൻ തീരുമാനിക്കുകയാണെങ്കിൽ നിങ്ങൾക്ക് 50-ാം വയസിൽ കോടിപതിയാകാൻ സാധിക്കും. സാമ്പത്തിക വർഷത്തിന്റെ 1 മുതൽ 5 വരെ അക്കൗണ്ടിൽ 1,50,000 രൂപ (പരമാവധി പരിധി) നിക്ഷേപിച്ചാൽ, അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 10,650 രൂപ പലിശയായി ലഭിക്കും. അതായത്, അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിവസം നിങ്ങളുടെ ബാലൻസ് 1,60,650 രൂപയായിരിക്കും. അടുത്ത വർഷവും ഇതുതന്നെ ചെയ്താൽ അക്കൗണ്ട് ബാലൻസ് 3,10,650 രൂപയാകും. കാരണം, 1,50,000 രൂപ വീണ്ടും നിക്ഷേപിക്കുകയും തുടർന്ന് മുഴുവൻ തുകയ്ക്കും പലിശ നൽകുകയും ചെയ്യും. ഇത്തവണ 22,056 രൂപയാകും പലിശ.

പലിശയായി മാത്രം 1.74 കോടി രൂപ; കോടിപതിയാകാൻ പിപിഎഫ് നിക്ഷേപം

ഇങ്ങനെ 15 വർഷത്തെ പിപിഎഫ് മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 40,68,209 രൂപ ഉണ്ടാകും. ഇതിൽ മൊത്തം നിക്ഷേപ തുക 22,50,000 രൂപയും പലിശയിനത്തിൽ 18,18,209 രൂപയും നിങ്ങൾക്ക് ലഭിക്കുന്നു. 15 വർഷത്തെ നിക്ഷേപത്തിൽ നിന്ന് നിങ്ങളുടെ റിട്ടേൺ 40 ലക്ഷമാണ്. അങ്ങനെയെങ്കിൽ നിങ്ങളുടെ പണം കൂടുതൽ വേഗത്തിൽ വളരാൻ പിപിഎഫ് കാലാവധി നീട്ടാനുള്ള അവസരവും ലഭിക്കുന്നു. നിക്ഷേപകൻ പിപിഎഫ് അക്കൗണ്ട് 5 വർഷത്തേക്ക് നീട്ടുകയാണെങ്കിൽ, 45 വയസ്സ് ആകുമ്പോഴേക്കും മൊത്തം തുക 66,58,288 രൂപയാകും. അതായത് ഇതിലെ നിക്ഷേപം 30,00,000 രൂപയും പലിശ വരുമാനം 36,58,288 രൂപയും ആയിരിക്കും.

അഞ്ച് വർഷത്തേക്ക്കൂടി പിപിഎഫ് കാലാവധി നീട്ടാൻ സാധിക്കും. വീണ്ടും, നിങ്ങൾ പ്രതിവർഷം 1,50,000 രൂപ നിക്ഷേപിക്കേണ്ടിവരും. 50 വയസ്സാകുമ്പോൾ ആകെ 1,03,08,014 രൂപ പിപിഎഫ് അക്കൗണ്ടിൽ നിന്ന് റിട്ടേൺസ് ലഭിക്കുന്നു. ഇതിലെ നിക്ഷേപം 37,50,000 രൂപയിലും പലിശ 65,58,015 രൂപയിലും എത്തും. വീണ്ടും, അക്കൗണ്ട് 5 വർഷത്തേക്ക് നീട്ടുകയാണെങ്കിൽ, 55 വയസ്സാകുമ്പോൾ നിങ്ങൾക്ക്

1,54,50,910 രൂപ ലഭിക്കുന്നു. ഇതിലെ നിക്ഷേപം 45,00,000 രൂപ മാത്രമായിരിക്കും, എന്നാൽ പലിശ വരുമാനം ഒരു കോടി കവിയും, മൊത്തം വരുമാനം 1,09,50,911 രൂപയും ആയിരിക്കും.

റിട്ടയർമെന്റിനായി നിങ്ങൾ ഒരിക്കൽകൂടി പിപിഎഫ് കാലയളവ് നീട്ടുകയാണെങ്കിൽ മൊത്തത്തിൽ നിക്ഷേപം 35 വർഷത്തേക്ക് തുടരും. ഈ സാഹചര്യത്തിൽ, പിപിഎഫ് അക്കൗണ്ടിലെ ആകെ നിക്ഷേപ തുക 2 കോടി 26 ലക്ഷത്തി 97 ആയിരം 857 രൂപയാകും. മൊത്തം നിക്ഷേപം 52,50,000 രൂപയും പലിശ വരുമാനം 1,74,47,857 രൂപയുമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X