നിങ്ങളൊരു ജോലിയുള്ള വ്യക്തിയോ, ചെറുകിട ബിസിനസ് ഉടമയോ അല്ലെങ്കിൽ ഒരു സാധാരണ വ്യക്തിയോ ആകട്ടെ, റിട്ടയർമെന്റിനായി ഫണ്ട് ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ വിരമിക്കലിന് ശേഷം ദൈനംദിന ചെലവുകൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കാം. നല്ലൊരു റിട്ടയർമെന്റ് സമ്പാദ്യംകെട്ടിപ്പടുക്കുന്നതിന് നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. അതിൽ ഫലപ്രദമായ ഒരു മാർഗം എസ്ഐപികളിൽ നിക്ഷേപിക്കുക എന്നതാണ്.
മൂച്വൽഫണ്ടുകളിൽ തവണ വ്യവസ്ഥയിലൂടെ നിക്ഷേപിക്കാവുന്ന മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി). ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. ഈ സൗകര്യമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ പ്രത്യേകതയും.

ഒറ്റയടിക്ക് വൻ തുക നിക്ഷേപിക്കുന്നതിന് പകരം ദിവസം, ആഴ്ച, മാസം, ത്രൈമാസം എന്നിങ്ങനെ മൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നതിനുള്ള സൗകര്യമാണ് എസ്ഐപി നൽകുന്നത്. തവണകളായി ചെറിയ തുകകൾ അടയ്ക്കാം എന്നതിനാൽ സാധാരണക്കാർക്കിടയിലും എസ്ഐപിയോട് താൽപര്യം കൂടിയിട്ടുണ്ട്. ഓഹരിയധിഷ്ഠിത അഥവാ ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളോടാണ് നിക്ഷേപകർക്ക് കൂടുതൽ താൽപര്യമെന്ന് കണക്കുകൾ കാണിക്കുന്നു.
കുറഞ്ഞ് 100 രൂപ മുതൽ തവണവ്യവസ്ഥയിലൂടെ എസ്ഐപിയിൽ നിക്ഷേപം നടത്താം. എത്ര നേരത്തെ നിക്ഷേപിക്കുന്നുവോ, അത്രയും നേരത്തെ വലിയൊരു തുക സമ്പാദിക്കാൻ സാധിക്കും. വർഷം കഴിയുന്തോറും എസ്ഐപിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്.
പ്രതിമാസം 25,000 നിക്ഷേപിച്ച് 8 കോടി നേടാം
എസ്ഐപിയിൽ 25,000 രൂപ പ്രതിമാസം നിക്ഷേപിച്ച് 8 കോടി റിട്ടയർമെന്റ് സമ്പാദ്യം നേടിയെടുക്കാൻ സാധിക്കും. എത്ര വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം 8 കോടിയായി മാറുമെന്ന് നോക്കാം. ശരാശരി 12 ശതമാനം റിട്ടേൺ നിരക്ക് കണക്കാക്കിയാൽ, 8 കോടി രൂപയുടെ സമ്പാദ്യം നേടാൻ നിങ്ങൾ 30 വർഷത്തേക്ക് നിക്ഷേപിക്കേണ്ടതുണ്ട്.
30 വർഷത്തിനുള്ളിൽ, പ്രതിമാസം 25,000 രൂപ നിക്ഷേപം കണക്കാക്കുമ്പോൾ നിങ്ങളുടെ മൊത്ത നിക്ഷേപ തുക 90,00,000 രൂപയാണ്. പലിശ നിരക്ക് 12 ശതമാനമായി കണക്കാക്കിയാൽ, 30 വർഷത്തിനുള്ളിൽ പലിശ ഇനത്തിൽ 7,92,47,844 രൂപ ലഭിക്കും. 30 വർഷം പൂർത്തിയാവുമ്പോൾ നിക്ഷേപ തുകയും പലിശയും ഉൾപ്പെടെ നിങ്ങൾക്ക് ആകെ 8,82,47,844 രൂപ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
