നിക്ഷേപങ്ങൾ എപ്പോഴും ഒരു ഐ പി എൽ സീസണിന് സമാനമാണെന്ന് വിദഗ്ധർ പറയുന്നു. അപ്രതീക്ഷിതം, ആവേശകരം, മികച്ച തന്ത്രം ആവശ്യമായത് ഇങ്ങനെ ഒരു സീസണിൽ വേണ്ട എല്ലാം അടങ്ങിയ ഒന്നാണ് നിക്ഷേപങ്ങളും. അതിനെ കൃത്യമായ രീതിയിൽ തന്നെ എങ്ങനെ വിനിയോഗിക്കാം, ഒരു ടൂർണമെന്റ് പോലെ എങ്ങനെ അതിനെ മുന്നോട്ടു നയിക്കാം എന്നതാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.
ആദ്യ ഓവറുകൾ: അതായത് തുടക്കത്തിന്റെ ആവേശം
ഓരോ ഐ പി എൽ സീസണും വലിയ പ്രതീക്ഷകളോടെയാണ് തുടങ്ങുന്നത്. ലേലത്തിൽ ടീമുകൾ മികച്ച കളിക്കാരെ സ്വന്തമാക്കുന്നു, ആരാധകർ കിരീടത്തിനായി സ്വപ്നം കാണുന്നു. നിക്ഷേപവും അതുപോലെയാണ്. ഒരു ഹോട്ട് സ്റ്റോക്കിൽ അല്ലെങ്കിൽ പുതിയ ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുമ്പോൾ ആദ്യമായി കിട്ടുന്ന നേട്ടം ആവേശം നൽകും.
എന്നാൽ, ഈ ആവേശം സ്ഥിരമായിരിക്കുമോ? ഒരു ഐ പി എൽ ടീമിനെ പോലെ, നിങ്ങളുടെ നിക്ഷേപങ്ങളും അനിശ്ചിതത്വം നേരിടേണ്ടിവരും. അപ്രതീക്ഷിതമായി ഒരു സാമ്പത്തിക മാന്ദ്യം, പലിശനിരക്ക് വർദ്ധനവ്, അല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം അങ്ങനെ എന്തും സംഭവിക്കാം.
മധ്യ ഓവറുകൾ: ധൈര്യം പ്രതീക്ഷയേകും
ഒരു ഐ പി എൽ സീസണിന്റെ മദ്ധ്യ ഭാഗം ഏറ്റവും ദുഷ്‌കരമായ ഘട്ടമാണ്. സൂപ്പർ താരങ്ങൾ പതറാം, പരിക്കുകൾ ബാധിച്ചേക്കാം, പ്ലേ-ഓഫ് യോഗ്യത നേടാൻ ടീമുകൾ കഠിനമായി പ്രയത്‌നിക്കേണ്ടിവരും.
നിക്ഷേപങ്ങളിലും സമാനമായ അവസ്ഥയാണ്. സ്റ്റോക്ക് മാർക്കറ്റ് ചിലയിടങ്ങളിൽ ഇടിയാം, നിക്ഷേപങ്ങൾക്ക് താത്കാലിക നഷ്ടം അനുഭവപ്പെടാം. ഉദാഹരണത്തിന്, റിസർവ് ബാങ്കിന്റെ 4% ഇൻഫ്ലേഷൻ ടാർഗെറ്റ് കവിഞ്ഞാൽ വിപണി പ്രതിസന്ധിയിലാകും.
എന്നാൽ ഈ സമയങ്ങളിലാണ് നമ്മൾ മികച്ച ഐപിഎൽ ടീമുകളെ കണ്ടു പഠിക്കേണ്ടത്. അവർ കഠിനാധ്വാനം തുടരും. നിക്ഷേപത്തിലും അതുതന്നെ ചെയ്യണം. എസ് ഐ പി നിലനിർത്തുക, മാർക്കറ്റിന്റെ ഉത്കണ്ഠയിൽ അകപ്പെട്ട് പിന്മാറരുത്.
പവർപ്ലേയും ക്ഷീണവും: റിസ്ക്, റിവാർഡ്
ടി 20 ക്രിക്കറ്റിലെ പവർപ്ലേ മികച്ച അവസരവേളയാണ്. ഓപ്പണിങ് ബാറ്റർമാർ റൺസ് ഒഴുക്കുമെങ്കിൽ അത് വിജയം ആയേക്കാം. പക്ഷേ, വിക്കറ്റ് തകർന്നാൽ ടീമിന് തിരിച്ചടിയാകും.
നിക്ഷേപത്തിലും സമാനമായ അവസ്ഥ കാണാം. ഉയർന്ന വളർച്ചാ സാധ്യതയുള്ള സ്മോൾ-ക്യാപ് ഫണ്ടുകൾ, ടെക് സ്റ്റോക്കുകൾ, ഗ്രീനർജി നിക്ഷേപങ്ങൾ എന്നിവയിൽ വലിയ തുക മുടക്കിയാൽ, മികച്ച ലാഭം കിട്ടാം. പക്ഷേ, വമ്പിച്ച ഇടിവുകൾ അനുഭവപ്പെടാം.
2022-ൽ, യുഎസ് മാന്ദ്യ ഭീഷണി, ക്രൂഡ് ഓയിൽ വില വർദ്ധന, നയതന്ത്ര മാറ്റങ്ങൾ എന്നിവ മൂലം വിപണി തകർന്നുചിതറിയപ്പോൾ, പലരുടെയും നിക്ഷേപത്തിന് വിലയില്ലാതായി. എന്നാൽ, ഒരു മോശം ഓവർ കണ്ട് കളി ഉപേക്ഷിക്കരുത്. സ്മാർട്ട് നിക്ഷേപകർ കഠിനസമയങ്ങൾ തരണം ചെയ്യുന്നു.

ആരാധകരുടെ പ്രഭാവം: ചുറ്റും കേൾക്കുന്ന ശബ്ദങ്ങളിലല്ല തന്ത്രങ്ങളിൽ ശ്രദ്ധ നൽകുക
ഐ പി എൽ കളികൾ കാണുമ്പോൾ ആരാധകർ ആവേശഭരിതരാണ്-ഓരോ സിക്‌സിനും കയ്യടിക്കും, ഓരോ ഡോട്ട് ബോളിനും പ്രതിഷേധിക്കും. നിക്ഷേപ ലോകത്തും അത്തരം "കൂട്ടം" ഉണ്ട്-വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ 'ഈ സ്റ്റോക്ക് വാങ്ങൂ' എന്ന തരത്തിലുള്ള ഉപദേശം ഒഴുകിക്കൊണ്ടിരിക്കും.
എന്നാൽ, വിജയിക്കേണ്ട ഐ പി എൽ നായകന്മാർ ആരാധകരുടെ ആഹ്ലാദ-വിലാപങ്ങളൊന്നും ചെവിക്കൊള്ളാറില്ല. നിക്ഷേപത്തിലും ഇതേ രീതിയാണ് വേണ്ടത്. വലിയ, മിഡ്, സ്മോൾ ക്യാപ് സ്റ്റോക്കുകളിലായി നിക്ഷേപം ഡൈവേഴ്സിഫൈ ചെയ്യുക. സ്വർണ്ണം, റിയൽ എസ്റ്റേറ്റ്, ഡിബഞ്ചറുകൾ എന്നിവയിലൂടെ പോർട്ട്ഫോളിയോ സ്ഥിരതയുള്ളതാക്കുക.
അവസാന ഓവറുകൾ: വിജയിക്കാനുള്ള സമീപനം
ഐ പി എൽ മത്സരത്തിലെ അവസാന ഓവറുകളാണ് നിർണായകമായത്. വലിയ ലക്ഷ്യം പിന്തുടരുമ്പോഴോ, ചെറിയ സ്കോർ കാത്തുസൂക്ഷിക്കുമ്പോഴോ ടീമുകൾ അതീവ സൂക്ഷ്മത പുലർത്തണം.
നിക്ഷേപത്തിലും ഇതേ അവസ്ഥയാണ്. നിങ്ങൾ വീടിന് അഡ്വാൻസ് അടയ്ക്കാനോ, കുട്ടികളുടെ വിദ്യാഭ്യാസത്തിനോ, വിരമിക്കലിനായോ നിക്ഷേപം ചെയ്തിട്ടുണ്ടെങ്കിൽ, അവസാന ഘട്ടത്തിൽ നിങ്ങൾ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്.
വ്യാപകമായ ഓഹരി നിക്ഷേപത്തിൽ നിന്ന് കുറച്ച് തുക ഡെബ്റ്റ് ഫണ്ടുകളിലേക്കോ, സ്‌റ്റേബിൾ ഇൻവെസ്റ്റ്‌മെന്റുകളിലേക്കോ മാറ്റണോ? അതോ, കൂടുതൽ സമയം ഉണ്ടെങ്കിൽ റിസ്ക് എടുക്കണോ? എം. എസ്. ധോണി കളിയുടെ അവസാന പന്ത് വരെ കൂളായി കളിക്കുന്നത് പോലെയാണ് നിക്ഷേപകരും ചെയ്തിരിക്കേണ്ടത്.
ഏതായാലും കളിയിൽ തുടരുക!
ഒരു ഐ പി എൽ സീസൺ ഒരു മത്സരത്തിൽ മാത്രമല്ല ജയിക്കപ്പെടുന്നത്. അതെ, കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സ് ആരാധകർക്ക് അതറിയാം! നിക്ഷേപത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്.
ഒരിക്കലും ആകുലപ്പെടരുത്-നിക്ഷേപ ലോകത്ത് പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ഉണ്ടാകും. എന്നാൽ, ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് ഉയരുന്നതിനാൽ, വിപണിയിൽ തുടർന്നാൽ, അവസാനം വിജയിക്കാൻ സാധ്യതയേറെയാണ്.
സെൻസെക്സ് 10 വർഷത്തിനുള്ളിൽ 30,000ൽ നിന്ന് 80,000 കടന്നിട്ടുണ്ട്. ഇതിൽ നിന്ന് ഒരു പാഠം മനസ്സിലാക്കണം-സ്റ്റോക്കുകളും മാർക്കറ്റുകളും ഇടിയും ഉയറും, പക്ഷേ, ക്രിക്കറ്റ് ടീമുകൾ പോലെ നിക്ഷേപകരും കൃത്യമായ തന്ത്രം ഉപയോഗിച്ച് മുന്നോട്ട് പോവണം.
അതിനാൽ, നിങ്ങളുടെ പോർട്ട്ഫോളിയോ ഇടിയുമ്പോൾ, അതിനെ ഒരു ഐ പി എൽ സീസണായി കാണൂ. ഉഗ്രൻ ജയം, അപ്രതീക്ഷിത തോൽവി, ഡ്രാമാ-എല്ലാം ഉണ്ടാകും. എന്നാൽ, അവസാന പന്ത് വരെ കളി തുടർന്നവരാണ് വിജയികൾ!
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications