ഭാവി ജീവിതം സാമ്പത്തിക സുരക്ഷിതത്വമുള്ളതാക്കണമെങ്കിൽ ഏതെങ്കിലും നിക്ഷേപ പദ്ധതികളിൽ ചേരുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അതുകൊണ്ടു തന്നെ ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണമെന്നത് നിങ്ങളുടെ സാമ്പത്തിക നില അനുസരിച്ചാണ്. എല്ലാ മാസവും 1000 രൂപ നിക്ഷേപത്തിനായി നീക്കിവെക്കാൻ സാധിക്കുന്നവർക്ക് കേന്ദ്രസർക്കാർ പിന്തുണയുള്ള ചെറുകിട നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.
കേന്ദ്രസർക്കാർ പിന്തുണയുള്ളത് കൊണ്ടു തന്നെ നിക്ഷേപത്തിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ട. അതുകൊണ്ടു തന്നെ വരുമാനം ഉറപ്പുള്ളതുമായിരിക്കും. പ്രതിമാസം ചെറിയ തുക നിക്ഷേപത്തിനായി നീക്കിവെക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഉടൻ തന്നെ ഒരു പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിൽ ചേരാം. ചെറിയ നിക്ഷേപത്തിലൂടെ ഉയർന്ന തുക കണ്ടെത്താൻ പിപിഎഫ് നിക്ഷേപത്തിലൂടെ സാധിക്കും.
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സര്‍ക്കാര്‍ പിന്തുണയുള്ള സമ്പാദ്യ പദ്ധതികളില്‍ ഒന്നാണിത്. ഉറപ്പായ വരുമാനത്തിനൊപ്പം നികുതി ഇളവുകളും പദ്ധതി വാഗ്ധാനം ചെയ്യുന്നു. നിക്ഷേപിച്ച തുക, നേടിയ പലിശ, മെച്യൂരിറ്റി തുക എന്നിവയെല്ലാം നികുതിയില്‍ നിന്ന് ഒഴിവാക്കിയിക്കുന്ന എക്സംപ്റ്റ്-എക്സെംപ്റ്റ്-എക്സെംപ്റ്റ് (ഇഇഇ) സ്റ്റാറ്റസ് പിപിഎഫിന് ബാധകമാണ്. അതായത് ഇത് പൂര്‍ണ്ണമായും നികുതി രഹിത സേവിംഗ്‌സ് ഓപ്ഷനാണ്.

കാലാവധിയും പലിശ നിരക്കും
15 വർഷമാണ് പിപിഎഫ് നിക്ഷേപത്തിന്‍റെ കാലയളവ്. വേണമെങ്കിൽ അക്കൗണ്ട് 5 വർഷം വീതം നീട്ടാം. പ്രതിവർഷം 500 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിലവിൽ 7.1 ശതമാനം പലിശയാണ് ലഭിക്കുന്നത്.
ഭാഗിക പിൻവലിക്കലും വായ്പകളും
ചില നിബന്ധനകൾക്ക് വിധേയമായി 7-ആം വർഷം മുതൽ ഭാഗിക പിൻവലിക്കലുകൾ പിപിഎഫ് അനുവദിക്കുന്നുണ്ട്. 3 മുതൽ 6 വർഷം കാലയളവിൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് ലോൺ എടുക്കാം. ഏതെങ്കിലും അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് സഹായകമാകും.

8 ലക്ഷം രൂപ കണ്ടെത്താം
പിപിഎഫിൽ എല്ലാ മാസവും 1000 രൂപ നിങ്ങൾ നിക്ഷേപിക്കണം. അതായത് ഒരു വർഷം 12000 രൂപ. 15 വർഷം കൊണ്ട് പദ്ധതിയുടെ കാലാവധി പൂർത്തിയാകും. എന്നാൽ നിങ്ങൾ ഇത് 5 വർഷം വീതമുള്ള ബ്ലോക്കുകളായി രണ്ട് തവണ നീട്ടുകയും തുടർച്ചയായി 25 വർഷത്തേക്ക് നിക്ഷേപം തുടരുകയും വേണം.
അതായത് 25 വർഷം നിക്ഷേപം തുടരുമ്പോൾ നിങ്ങൾ നിക്ഷേപിക്കുന്ന മൊത്തം തുക 3,00,000 രൂപയായിരിക്കും. എന്നാൽ പലിശയിൽ നിന്ന് 5,24,641 രൂപ ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക 8,24,641 രൂപയായിരിക്കും.
24 ലക്ഷം രൂപ സമാഹരിക്കാം
15 വർഷം കൊണ്ട് പിപിഎഫ് നിക്ഷേപത്തിലൂടെ 25 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. അതിനായി ദിവസവും വെറും 250 രൂപ നിക്ഷേപത്തിനായി നീക്കിവെച്ചാൽ മതി. അതായത് മാസം 7,500 രൂപ.
നിങ്ങൾ 25 വയസ്സിൽ നിക്ഷേപം ആരംഭിക്കുമെന്ന് കരുതുക. ഈ സ്കീം 15 വർഷത്തെ പദ്ധതിയായതിനാൽ, നിങ്ങൾ 40 വയസ്സ് വരെ മൊത്തം 13,50,000 രൂപ നിക്ഷേപിക്കും. 7.1 ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ, പലിശയായി 10,90,926 രൂപ ലഭിക്കും. അതായത് നിക്ഷേപവും അതിന്‍റെ പലിശയും ചേർത്ത് ഏകദേശം 25 ലക്ഷം രൂപ (13,50,000+ 10,90,926 = 24,40,926 ) ലഭിക്കും.
പിപിഎഫ് അക്കൗണ്ട് എങ്ങനെ തുറക്കാം..?
ഏതെങ്കിലും അംഗീകൃത ബാങ്കിന്‍റേയോ പോസ്റ്റ് ഓഫീസിന്‍റേയോ ശാഖയിൽ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച്, ഒപ്പം ഐഡി പ്രൂഫ്, വിലാസം തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications