റിട്ടയർമെന്റിന് ഒരുങ്ങുന്നവർ ഭാവി ജീവിതം സുരക്ഷിതമാക്കാനുള്ള കരുതൽ തുടങ്ങണം. വിരമിക്കലിനുശേഷം നിക്ഷേപങ്ങളിൽനിന്നുള്ള വരുമാനമായിരിക്കും നിങ്ങളുടെ ആശ്രയം. വിരമിക്കലിന് ശേഷമുള്ള ജീവിതത്തിൽ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന്, ഒരു റിട്ടയർമെന്റ് പ്ലാനിൽ ഉറപ്പായും നിക്ഷേപിക്കണം. ഇതിലൂടെ വിരക്കമിക്കൽ സമയത്ത് സ്ഥിരമായ വരുമാനം നേടാനാകും.
നാഷ്ണൽ പെൻഷൻ സ്കീം (എൻപിഎസ്) റിട്ടയർമെന്റ് ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന മികച്ചൊരു പദ്ധതിയാണ്. ഈ സ്കീമിലെ നിക്ഷേപത്തിലൂടെ പ്രതിമാസം 30,000 രൂപ പെൻഷൻ നേടാൻ കഴിയും. 21-ാം വയസിൽ എൻപിഎസ് സ്കീമിൽ പ്രതിമാസം 2,650 രൂപ നിക്ഷേപിച്ച് തുടങ്ങിയാൽ 60-ാം വയസിൽ വിരമിക്കുമ്പോൾ മാസം 30,000 രൂപ പെൻഷൻ ലഭിക്കും. വിരമിക്കൽ സമയത്തെ നിക്ഷേപ തുക 1,52,66,310 രൂപയായിരിക്കും.

വിരമിക്കൽ സമയത്ത് നിക്ഷേപ തുകയുടെ 60 ശതമാനം നിങ്ങൾക്ക് ആവശ്യമെങ്കിൽ പിൻവലിക്കാനാവും. 40 ശതമാനം തുക അതായത് 91,59,786 രൂപ ആന്വിറ്റി സ്‌കീമില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസം 30,533 രൂപ പെന്‍ഷന്‍ ലഭിക്കും.
2004- ലാണ് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ പെന്‍ഷന്‍ സ്കീം അവതരിപ്പിച്ചത്. 18നും 70നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍ആര്‍ഐകൾക്കും എന്‍പിഎസില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കും. 80സിസിഡി (2) പ്രകാരം ഈ പദ്ധതിയിലെ നിക്ഷേപത്തിന് നികുതിയിളവും ലഭിക്കും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് (പിഎഫ്ആര്‍ഡിഎ) പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഈ സ്കീമിൽ നിക്ഷേപകര്‍ക്ക് അനുയോജ്യമായ സ്‌കീമുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും. ഇക്വിറ്റി, സര്‍ക്കാര്‍ കടപ്പത്രം, കോര്‍പറേറ്റ് കടപ്പത്രങ്ങള്‍ എന്നിങ്ങനെ വിവിധ കാറ്റഗറികളിൽ ഒരാൾക്ക് നിക്ഷേപം നടത്താൻ അവസരമുണ്ട്. പരമാവധി നിക്ഷേപം ഓഹരിയിലായാല്‍ റിട്ടയർമെന്റിൽ നല്ലൊരു വരുമാനം പ്രതീക്ഷിക്കാം. ഓണ്‍ലൈനായി അക്കൗണ്ട് തുറന്ന് പദ്ധതിയിൽ നിക്ഷേപം നടത്താവുന്നതാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള ആര്‍ക്കും എന്‍പിഎസ് അക്കൗണ്ട് ഓണ്‍ലൈനായി തുറക്കാം.
പദ്ധതിയുടെ തുടക്ക കാലത്ത് സർക്കാർ ജീവനക്കാർക്ക് മാത്രമായിരുന്നു അംഗമാകാൻ കഴിഞ്ഞിരുന്നത്. എന്നാൽ 2009 ൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും പദ്ധതിയിൽ ചേരാൻ കേന്ദ്രസർക്കാർ അവസരമൊരുക്കി. ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാത്രമല്ല, ആർക്കു വേണമെങ്കിലും എന്‍പിഎസില്‍ ചേരാനാകും. ഉറപ്പുള്ള വരുമാനം നൽകുന്നതിനാൽ വിരമിക്കൽ കാലത്ത് ടെൻഷൻ ഇല്ലാതെ ജീവിക്കാൻ ഈ പദ്ധതി ഗുണം ചെയ്യും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
