പണം സമ്പാദിക്കണമെങ്കിൽ നിക്ഷേപം അത്യാവശ്യമാണ്. ഏത് നിക്ഷേപം തിരഞ്ഞെടുക്കണമെന്നത് ഓരോ വ്യക്തിയുടേയും സാമ്പത്തിക സ്ഥിതി അനുസരിച്ചാണ്. എന്നാൽ വലിയ തുകയുണ്ടെങ്കിൽ മാത്രമേ സാമ്പത്തിക നിക്ഷേപം ആരംഭിക്കാൻ സാധിക്കുകയുള്ളു എന്നതാണ് നിങ്ങളുടെ ചിന്തയെങ്കിൽ അത് പൂർണ്ണമായും തെറ്റാണ്. നിങ്ങളുടെ വരുമാനത്തിൽ നിന്നും എത്ര രൂപയാണൊ മിച്ചം പിടിക്കാൻ കഴിയുന്നത്, ആ തുക ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കാൻ സാധിക്കും.
500 രൂപയിൽ താഴെ നിക്ഷേപം ആരംഭിച്ച് മികച്ച സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പോസ്റ്റ് ഓഫീസിന് കീഴിലുള്ള ചെറുകിട നിക്ഷേപ പദ്ധതികൾ. അത്തരത്തിലുള്ള ചില നിക്ഷേപ പദ്ധതികളെക്കുറിച്ച് വിശദമായി അറിയാം.
1. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അതായത് പിപിഎഫ് ഒരു ദീർഘകാല പദ്ധതിയാണ്. ഈ സ്കീമിൽ, കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവർഷം നിക്ഷേപിക്കാം. 15 വർഷമാണ് നിക്ഷേപ കാലാവധി. ആവശ്യമെങ്കിൽ കൂടുതൽ വർഷത്തേക്ക് കാലാവധി നീട്ടുവാനും സാധിക്കും. നിലവിൽ 7.1 ശതമാനം പലിശയാണ് പിപിഎഫ് വാഗ്ധാനം ചെയ്യുന്നത്.
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിൽ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുന്നതിലൂടെ കാലാവധി പൂർത്തിയാകുമ്പോൾ പലിശയടക്കം 1,62,728 രൂപ സമ്പാദിക്കാൻ സാധിക്കും. ഇനി 5 വർഷത്തേക്ക് കാലാവധി നീട്ടിയാൽ, അതായത് 20 വർഷം കൊണ്ട് 2,66,332 രൂപയും 25 വർഷത്തിൽ 4,12,321 രൂപയും സമ്പാദിക്കാം.

2. സുകന്യ സമൃദ്ധി യോജന
പെണ്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2015ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് എസ്എസ്‌വൈ അവതരിപ്പിക്കപ്പെട്ടത്. 10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ക്ക് പദ്ധതിയിൽ അംഗങ്ങളാകാം. പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്. ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. നിലവിൽ 8.2 ശതമാനം പലിശയാണ് നൽകുന്നത്.
എല്ലാ മാസവും 500 രൂപ പദ്ധതിയിൽ നിക്ഷേപിച്ചാൽ കാലാവധി 15 വർഷത്തിനുള്ളിൽ 90,000 രൂപ നിക്ഷേപിക്കും, 8.2 ശതമാനം പലിശയിൽ 21 വർഷത്തിനു ശേഷം 2,77,103 രൂപ ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന പദ്ധതി നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

3. പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട്
അഞ്ചുവര്‍ഷ കാലയളവിലേക്കുള്ള ഈ സ്‌കീമില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങാം. ഒരാള്‍ക്ക് മാത്രമായോ, ജോയിന്റ് അക്കൗണ്ടായി മൂന്ന് പേര്‍ക്ക് ഒരുമിച്ചോ ആരംഭിക്കാം. പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ പേരിലും ആര്‍ഡി അക്കൗണ്ട് എടുക്കാം. 100 രൂപയിൽ പോലും ഇതിൽ നിക്ഷേപം ആരംഭിക്കാം. നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക് 6.7% ആണ്.
പദ്ധതിയിൽ മാസവും 500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ 5 വർഷത്തിനുള്ളിൽ 30,000 രൂപ നിക്ഷേപിക്കും. പലിശയിനത്തിൽ 5681 രൂപയും ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ആകെ 35,681 രൂപ നേടാം.
അക്കൗണ്ട് തുടങ്ങിയ തീയതി മുതല്‍ മൂന്ന് വര്‍ഷത്തിന് ശേഷം പ്രീമെച്വറായി അക്കൗണ്ട് ക്ലോസ് ചെയ്യാനും സൗകര്യമുണ്ട്. ഇതിനായി ബന്ധപ്പെട്ട പോസ്റ്റ്ഓഫീസില്‍ അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതി.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
