മ്യൂച്വല്‍ ഫണ്ടുകളുടെ ന്യൂ ഫണ്ട് ഓഫറുകളില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവരായി നിങ്ങളില്‍ പലരുമുണ്ടാകും. എന്നാല്‍ അതോടൊപ്പം തന്നെ നിക്ഷേപത്തെ സംബന്ധിച്ചുള്ള ആശങ്കകളും സ്വഭാവികമാണ്. ഇനി വരാനിരിക്കുന്ന ഏറ്റവും മികച്ച
മ്യൂച്വല്‍ ഫണ്ടുകളുടെ ന്യൂ ഫണ്ട് ഓഫറുകളില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവരായി പലരുമുണ്ടാകും. എന്നാല്‍ അതോടൊപ്പം തന്നെ നിക്ഷേപത്തെ സംബന്ധിച്ചുള്ള ആശങ്കകളും സ്വഭാവികമാണ്. ഇനി വരാനിരിക്കുന്ന ഏറ്റവും മികച്ച എന്‍എഫ്ഒ ഏത്, എവിടെ നിക്ഷേപിക്കാം എന്നൊക്കെയുള്ള ആലോചനകള്‍ അതില്‍ ഉള്‍പ്പെടും. നിലവില്‍ വളരെ കുറച്ച് എന്‍എഫ്ഒകള്‍ മാത്രമാണുള്ളത്. എങ്കിലും അവയില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി ഓരോ നിക്ഷേപകനും ഏറെ ശ്രദ്ധാലുവായിരിക്കേണം.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍
എല്ലാ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും റിസ്ക് എടുക്കുവാനുള്ള നിക്ഷേപകന്റെ താത്പര്യം, നിക്ഷേപ വ്യാപ്തി, നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിക്ഷേപത്തിന് തയ്യാറെടുക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങളെല്ലാം കൃത്യമായും വ്യക്തമായും മനസ്സിലാക്കി പഠിച്ചിരിക്കണം. ഇവയെ സംബന്ധിച്ചുള്ള കൃത്യമായ ധാരണ തയ്യാറായിക്കഴിഞ്ഞാല്‍ അടുത്ത ഘട്ടം പോര്‍ട്ട് ഫോളിയോ തയ്യാറാക്കല്‍ ആണ്.
എന്‍എഫ്ഒ നിക്ഷേപം
വരാനിരിക്കുന്ന എന്‍എഫ്ഒ നിങ്ങളുടെ പ്രൊഫൈലിന് യോജിക്കുന്നതാണെങ്കില്‍ മാത്രം നിക്ഷേപവുമായി മുന്നോട്ട് പോകാം. ഒരു എന്എഫ്ഒയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി നിക്ഷേപകന് അസറ്റ് ക്ലാസ്, ഫണ്ട് ടൈപ്പിന് കീഴില്‍ വരുന്നവ, അതിന്റെ കാറ്റഗറി, ലോഞ്ച് ചെയ്യുന്ന എഎംസി, ഫണ്ട് മാനേജരുടെ പ്രകടനം, ഫണ്ടിന്റെ ഫിലോസഫി, സെക്യൂരിറ്റി സെലക്ഷന് പ്രക്രിയകള്‍ തുടങ്ങിയ പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ എന്എഫ്ഒയിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപം നടത്തുന്നതിന് മുമ്പായി ഏതെങ്കിലപം സാമ്പത്തിക ഉപദേഷ്ടാവിനോട് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആരായുന്നത് എന്തുകൊണ്ടും നല്ലതാണ്.
എസ്ഐപി രീതിയില്‍
ഇനി എസ്ഐപി രീതിയില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുവാന്‍ താത്പര്യമുള്ളവരും പലരുമുണ്ടാകും. സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ രീതിയില്‍ 10,000 രൂപ പ്രതിമാസ നിക്ഷേപം നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ മ്യൂച്വല്‍ ഫണ്ടുകള്‍ ഏതൊക്കെയാണെന്ന് അന്വേഷിക്കുന്നവരും നിങ്ങളില്‍ ഉണ്ടായേക്കാം. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എപ്പോഴും നിക്ഷേപ തുകയെക്കുറിച്ച് മാത്രം ഓര്‍ത്താല്‍ പോര.
നിക്ഷേപിക്കും മുമ്പ്
എത്രമാത്രം റിസ്ക് ഏറ്റെടുക്കുവാന്‍ നിക്ഷേപകന് തയ്യാറാണെന്നും, നിക്ഷേപ കാലയളവ് എത്രയായിരിക്കുമെന്നും വ്യക്തമായിരിക്കണം. ക്കാര്യങ്ങള്‍ കൂടി ശ്രദ്ധയോടെ പരിഗണിച്ചാല്‍ മാത്രമേ അനുയോജ്യമായ നിക്ഷേപ പദ്ധതി കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂ. ഉയര്‍ന്ന അളവില്‍ റിസ്ക് എടുക്കാന്‍ താത്പര്യമുള്ള 7 മുതല്‍ 10 വര്‍ഷം വരെയുള്ള ദീര്‍ഘ കാലയളവിലേക്ക് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ള നിക്ഷേപകര്‍ക്ക് അനുയോജ്യമായ എസ്ഐപികളെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.
10,000 രൂപ പ്രതിമാസ എസ്ഐപി നിക്ഷേപത്തിന് അനുയോജ്യമായ പ്ലാനുകള്‍
10,000 രൂപയെന്ന നിങ്ങളുടെ പ്രതിമാസ എസ്ഐപി നിക്ഷേപ വിഹിതം ഇക്വിറ്റികളിലും ഹൈബ്രിഡ് ഫണ്ടുകളിലുമായി വിഭജിക്കാം. 1,500 രൂപ പരാഗ് പരീഖ് ഫ്ളക്സിക്യാപ്, കാനറ റോബേകോ എമേര്‍ജിംഗ് ഇക്വിറ്റീസ് ഫണ്ട്, മിറേ അസറ്റ് മിഡ് ക്യാപ് ഫണ്ട്, ഐഡിഎഫ്സി സ്റ്റെര്‍ലിംഗ് വാല്യൂ ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് ബാലന്‍സ്ഡ് അഡ്വാഡ്വേജ് ഫണ്ട് എന്നിവയില്‍ നിലവില്‍ നിക്ഷേിക്കാം. ശേഷിക്കുന്ന 1000 രൂപ കൊഡാക് സ്മോള്‍ ക്യാപ് ഫണ്ടിലും നിക്ഷേപിക്കാം.
മികച്ച നേട്ടത്തിനായി
ഇത്തരത്തില്‍ പല അസറ്റ് ക്ലാസുകളിലായി, വിഭാഗങ്ങളിലായി, പദ്ധതികളിലായി, അസറ്റ് മാനേജ്മെന്റ് കമ്പനികളിലായി നിങ്ങള്‍ക്ക് നിങ്ങളുടെ പോര്‍ട്ട് ഫോളിയോ വൈവിധ്യവത്ക്കരിക്കാവുന്നതാണ്. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും നിങ്ങളുടെ പോര്‍ട്ട് ഫോളിയോ പരിശോധിച്ച് വിശകലനം ചെയ്യുകയും വേണം.
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications