കുറഞ്ഞ അളവില്‍ റിസ്ക് ഉള്ളതോ, റിസ്ക് തീരെ ഇല്ലാത്തതോ ആയ നിക്ഷേപ പദ്ധതികളാണ് മുതിര്‍ന്ന പൗരന്മാര്ക്ക് പണം നിക്ഷേപം നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍.
കുറഞ്ഞ അളവില്‍ റിസ്ക് ഉള്ളതോ, റിസ്ക് തീരെ ഇല്ലാത്തതോ ആയ നിക്ഷേപ പദ്ധതികളാണ് മുതിര്‍ന്ന പൗരന്മാര്ക്ക് പണം നിക്ഷേപം നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍. അതുകൊണ്ട് തന്നെയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ പദ്ധതിയായി മാറുന്നതും.

എങ്കിലും ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തിനെ ഇടിയുന്ന സാഹചര്യത്തില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുന്നത് കൊണ്ട് മാത്രം ഈ സമയത്ത് മുതിര്‍ന്ന പൗരന്മാര്ക്ക് പണപ്പെരുപ്പത്തില്‍ നിന്നും രക്ഷനേടുവാന്‍ സാധിക്കുകയില്ല. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം മുതിര്‍ന്ന പൗരന്മാര്ക്കായുള്ള മികച്ച തിരഞ്ഞെടുപ്പ് ആകുന്നത്. എസ്സിഎസ്എസ് പൂര്‍ണമായും റിസ്ക് മുക്തമാണ്. 7.4 ശതമാനമാണ് നിലവില്‍ എസ്സിഎസ്എസില് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന ശരാശരി പലിശ നിരക്ക് 5.5 ശതമാനം മുതല്‍ 6 ശതമാനം വരെയാണ്. നികുതി വിദഗ്ധരുടെ അഭിപ്രായത്തില്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ അല്ലാതെ മറ്റ് സുരക്ഷിത നിക്ഷേപ പദ്ധതികള്‍ അന്വേഷിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് ബോണ്ടുകളും മികച്ച ഒരു തിരഞ്ഞെടുപ്പ് ആണ്.
എസ്സിഎസ്എസ് പൂര്‍ണമായും ഒരു ഡെബ്റ്റ് ഇന്‍സ്ട്രുമെന്റ് ആണ്. അത് നിക്ഷേപകര്‍ക്ക് 100 ശതമാനം റിസ്ക് ഫ്രീ നിക്ഷേപം ഉറപ്പു നല്കുന്നു. എസ്സിഎസ്എസ് പോലെ ഗില്‍റ്റ് ഫണ്ടുകളും മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്രയിക്കാവുന്നവയാണ്. 8 മുതല്‍ 9 ശതമാനം വരെ ആദായമാണ് ഇതില്‍ നിന്നും നിക്ഷേപകന് പ്രതീക്ഷിക്കാവുന്നത്. അതേ രീതിയല്‍ ഗവണ്മെന്റ് ബോണ്ടുകളില്‍ മാത്രമല്ല ബാങ്ക് ബോണ്ടുകളിലും മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപം നടത്താവുന്നതാണ്. എന്നാല്‍ ബാങ്ക് ബോണ്ടുകള്‍ വാങ്ങിക്കേമമെങ്കില് നിങ്ങള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതുണ്ട്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ അക്കൗണ്ട് തുറക്കുന്നതിനായി നിക്ഷേപകന് 55 വയസ്സ് പൂര്‍ത്തിയാകേണ്ടതുണ്ട്. എന്നാല്‍ ബാങ്ക് ബോണ്ടുകളില്‍ അത്തരം പ്രായ പരിധികള്‍ ഒന്നും തന്നെയില്ല. ഏത് പ്രായത്തിലും ഏതൊരു വ്യക്തിയ്ക്കും ബാങ്ക് ബോണ്ടുകള്‍ വാങ്ങിക്കാം. സ്വന്തം പേരില്‍ ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം എന്ന് മാത്രം. കൂടാതെ എസ്സിഎസ്എസില് ഒരു വ്യക്തിയ്ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന പരമാവധി തുക 15 ലക്ഷം കൂടുതലാണ്. അതിന് മുകളിലുള്ള തുക നിക്ഷേപിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ബാങ്ക് ബോണ്ടുകളില്‍ എത്ര തുക വേണമെങ്കിലും ഒരു വ്യക്തിയ്ക്ക് നിക്ഷേപിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
