മാർക്കറ്റ്-ലിങ്ക്ഡ് നിക്ഷേപ ഓപ്ഷനുകൾ ഉയർന്ന റിട്ടേൺ നൽകാൻ സാധിക്കുന്ന നിക്ഷേപങ്ങളാണ്. എന്നാൽ അതേസമയം തന്നെ വലിയ അപകട സാധ്യതയും മാർക്കറ്റിൽ നിക്ഷേപ ഓപ്ഷനുകളിൽ ഉണ്ട്. കാരണം ഷെയർ മാർക്കറ്റ് താഴുകയോ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലൂടെ കടന്നുപോകുകയോ ചെയ്താൽ നിക്ഷേപകന് സാമ്പത്തിക നഷ്ടങ്ങളുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷിതമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലത് നോൺ മാർക്കറ്റ്-ലിങ്ക്ഡ് നിക്ഷേപ ഓപ്ഷനുകളാണ്. അത്തരം നിക്ഷേപ പദ്ധതികൾ അപകടസാധ്യതയില്ലാത്തതും ഉറപ്പുള്ള വരുമാനവും വാഗ്ദാനം ചെയ്യുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ഏറ്റവും ജനപ്രിയ നിക്ഷേപ മാർഗങ്ങളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. സർക്കാർ പിന്തുണയുള്ളത് കൊണ്ടു തന്നെ ഉറപ്പുള്ള വരുമാനവും സുരക്ഷയും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് വാഗ്ദാനം ചെയ്യുന്നു. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുള്ള നല്ലൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.

7.10 വാർഷിക പലിശ
പ്രതിവര്‍ഷം 500 രൂപ അടച്ചും പദ്ധതിയില്‍ ചേരാവുന്നതാണ്. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി 15 വർഷമാണ്. എന്നിരുന്നാലും, ഇത് 5 വർഷം കൂടുമ്പോൾ ഇത് ഒന്നിലധികം തവണ നീട്ടാവുന്നതാണ്. 15 വർഷം പൂർത്തിയാകുമ്പോൾ അഞ്ചു വർഷംകൂടി നീട്ടുന്നതിന് ഫോം 16 എച്ച് പൂരിപ്പിച്ച് നൽകണം. അഞ്ചു വർഷംകൂടി പൂർത്തിയായാൽ വീണ്ടും നീട്ടണമെങ്കിൽ 20-ാംവർഷത്തിൽ അതേ ഫോംതന്നെ വീണ്ടും നൽകേണ്ടതുണ്ട്.
നികുതിയിളവ്
ഓരോവർഷവും 1.50 ലക്ഷം രൂപവരെയുളള നിക്ഷേപത്തിന് സാമ്പത്തിക വർഷം 80സി പ്രകാരം നികുതിയിളവ് ലഭിക്കും. അതുപോലതെന്നെ കാലാധിയെത്തിയശേഷം നിക്ഷേപം തിരിച്ചെടുക്കുമ്പോൾ ഒരു രൂപപോലും ആദായ നികുതി നൽകേണ്ടതുമില്ല. 80സി പ്രകാരം ലാഭിക്കുന്ന നികുതികൂടി ഓരോ വർഷവും നിക്ഷേപിച്ചാൽ മൊത്തം ലഭിക്കുന്ന നേട്ടം ഇനിയും കൂട്ടാം.
അക്കൗണ്ട് തുറക്കൽ
ഏതെങ്കിലും അംഗീകൃത ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ശാഖയിൽ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച്, ഒപ്പം ഐഡി പ്രൂഫ്, വിലാസം തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. അപേക്ഷകന്റെ അഭ്യർത്ഥന പ്രകാരം അക്കൗണ്ട് മറ്റ് ശാഖകളിലേക്കോ മറ്റ് ബാങ്കുകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
ചില നിബന്ധനകൾക്ക് വിധേയമായി 7-ാം വർഷം മുതൽ ഭാഗിക പിൻവലിക്കലുകൾ പിപിഎഫ് അനുവദിക്കുന്നുണ്ട്. 3 മുതൽ 6 വർഷം കാലയളവിൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് ലോൺ എടുക്കാം. ഏതെങ്കിലും അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് സഹായകമാകും.
അക്കൗണ്ട് നിർത്തലാക്കും ഏതെങ്കിലും സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപമായ 500 രൂപ നിക്ഷേപിച്ചില്ലെങ്കിൽ പിപിഎഫ് അക്കൗണ്ട് നിർത്തലാക്കും. 15 വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് നിർത്തലാക്കപ്പെട്ട അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാൻ സാധിക്കും. ഇതിന് ഏറ്റവും കുറഞ്ഞ നിക്ഷേപ തുകയായ 500 രൂപയും ഡിഫോൾട്ട് ഫീയായ 50 രൂപയും അടയ്ക്കണം.
66 ലക്ഷം രൂപ നേടാം
പ്രതിമാസം 12,500 രൂപ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് വർഷം 1.5 ലക്ഷം രൂപ. ഇത് 15 വർഷം തുടരുകയാണെങ്കിൽ ആകെ നിക്ഷേപം 22,50,000 രൂപയാകും. എന്നാൽ 7.1 ശതമാനം പലിശ ലഭിച്ചാൽ 18,18,209 രൂപ പലിശയിനത്തിൽ ലഭിക്കും. അതായത് 15 വർഷം കൊണ്ട് 40,68,209 രൂപ മൊത്തം വരുമാനം ലഭിക്കും. ചുരുക്കി പറഞ്ഞാൽ നിങ്ങൾ 25-ാം വയസ്സിൽ നിക്ഷേപം തുടങ്ങിയാൽ, നിങ്ങൾക്ക് 40 വയസ്സാകുമ്പോഴേക്കും നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ 40.68 ലക്ഷം രൂപ ഉണ്ടായിരിക്കും. അതായത് പ്രതിദിനം 417 രൂപ മാറ്റിവച്ചാൽ 40.68 ലക്ഷം രൂപ നേടാം.
നിക്ഷേപം 5 വർഷത്തെ ബ്ലോക്കിൽ ഒരിക്കൽ നീട്ടുകയും അടുത്ത 5 വർഷത്തേക്ക് അതേ നിക്ഷേപം തുടരുകയും ചെയ്താൽ, 20 വർഷത്തിനുള്ളിൽ മൊത്തം 30,00,000 രൂപ നിക്ഷേപിക്കും. 7.1 ശതമാനം പലിശ നിരക്കിൽ, പലിശയായി 36,58,288 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ ആകെ 66,58,288 രൂപയും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
