നിക്ഷേപത്തിലൂടെ ഏറ്റവും ഉയര്‍ന്ന ആദായം സ്വന്തമാക്കണമെന്ന് തന്നെയാണ് ഓരോ നിക്ഷേപകനും ആഗ്രഹിക്കുന്നത്. ദീര്‍ഘ കാല നിക്ഷേപമാണ് ആസൂത്രണം ചെയ്യുന്നത് എങ്കില്‍ എസ്ഐപി അഥവാ സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ നിക്ഷേപ രീ
നിക്ഷേപത്തിലൂടെ ഏറ്റവും ഉയര്‍ന്ന ആദായം സ്വന്തമാക്കണമെന്ന് തന്നെയാണ് ഓരോ നിക്ഷേപകനും ആഗ്രഹിക്കുന്നത്. ദീര്‍ഘ കാല നിക്ഷേപമാണ് ആസൂത്രണം ചെയ്യുന്നത് എങ്കില്‍ എസ്ഐപി അഥവാ സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ നിക്ഷേപ രീതിയുടെ കരുത്തിനെപ്പറ്റി അറിയാത്ത നിക്ഷേപകര്‍ വിരളമായിരിക്കും. ചെറിയ ചെറിയ തുകകള്‍ സ്വരുക്കൂട്ടി വച്ചുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഞെട്ടിക്കുന്ന സമ്പാദ്യം സ്വന്തമാക്കുവാന്‍ എസ്ഐപി നിക്ഷേപത്തിലൂടെ നമുക്ക് സാധിക്കും.
ദീര്‍ഘകാല നിക്ഷേപങ്ങളില്‍ 15 ശതമാനത്തിന് മുകളില്‍ ആദായം
നിലവില്‍ വിപണിയില്‍ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ 15 ശതമാനത്തിന് മുകളില്‍ പ്രതിവര്‍ഷ ആദായം വാഗ്ദാനം ചെയ്യുന്ന ധാരാളം മ്യൂച്വല്‍ ഫണ്ടുകള്‍ ലഭ്യമാണ്. 15-15-15 എന്നതാണ് യഥാര്‍ഥത്തില്‍ എസ്ഐപി നിക്ഷേപത്തിന്റെ ശക്തി ഫോര്‍മുല എന്ന് പറയാം. എന്താണ് ഈ ഫോര്‍മുല എന്നല്ലേ? ഇത് ഏറെ ലളിതമാണ്. അതായത് 15-15-15 ഫോര്‍മുല പ്രകാരം ഒരു നിക്ഷേപകന് ഓരോ മാസവും 15,000 രൂപ വീതം എസ്ഐപി രീതിയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ 15 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍, 15 ശതമാനം പ്രതിവര്‍ഷ ആദായം പ്രതീക്ഷിക്കുകയാണെങ്കില്‍ 1 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപത്തിലൂടെ അയാള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും.
മാസം 15,000 രൂപ വീതം എസ്ഐപി നിക്ഷേപം നടത്തിയാല്‍
ഇത് എളുപ്പം മനസ്സിലാക്കുന്നതിനായി ഇതിന്റെ കണക്കുകള്‍ നമുക്കൊന്ന് നോക്കാം. നേരത്തേ പറഞ്ഞത് പോലെ മാസം 15,000 രൂപ വീതം 15 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തുന്നത്. പ്രതീക്ഷിത വാര്‍ഷിക ആദായം 15 ശതമാനവും. ഈ രീതിയില്‍ 5 വര്‍ഷത്തില്‍ ആകെ നിക്ഷേപം നടത്തുന്ന തുക 900,000 രൂപയായിരിക്കും. നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആദായം 445,225 രൂപയും. ആകെ നിക്ഷേപ തുക 13,45,225 രൂപയായി വളരും. ഇനി 10 വര്‍ഷത്തിലെ നിക്ഷേപത്തില്‍ ആകെ നിക്ഷേപ തുക 18,00,000 രൂപയായിരിക്കും. 10 വര്‍ഷം കൊണ്ട് തിരികെ ലഭിക്കുന്ന ആദായം 23,79,859 രൂപയും. ഈ നിക്ഷേപ കാലയളവില്‍ നിക്ഷേപകന് ലഭിക്കുന്ന മൊത്ത നിക്ഷേപ തുക 41,79,859 രൂപയാണ്.
കണക്കുകള്‍ അറിയാം
ഇനി 15 വര്‍ഷ കാലയളവിലേക്ക് നിക്ഷേപം നടത്തുന്ന ആകെ തുക 27,00,000 രൂപയായിരിക്കും. അതില്‍ നിന്നും ലഭിക്കുന്ന ആദായം 74,52,946 രൂപയും. നിക്ഷേപകന് 15 വര്‍ഷ നിക്ഷേപത്തില്‍ നിന്നും ആകെ 1,01,52,946 രൂപ ലഭിക്കും. ഈ കണക്കുകള്‍ പ്രകാരം 15,000 രൂപ വീതമുള്ള പ്രതിമാസ നിക്ഷേപത്തില്‍ ആകെ നിക്ഷേപം നടത്തുന്ന തുക 27 ലക്ഷമാണ്. 15 ശതമാനം വാര്‍ഷിക ആദായത്തില്‍ നിക്ഷേപകന് 74 ലക്ഷം രൂപയ്ക്ക് മുകളിലാണ് പ്രസ്തുത നിക്ഷേപത്തിലൂടെ നേട്ടം ലഭിക്കുന്നത്. അങ്ങനെ മൊത്ത നിക്ഷേപ മൂല്യം 1 കോടി രൂപയ്ക്ക് മുകളിലെത്തുന്നു.
എസ്ഐപി തുകയില്‍ വര്‍ധനവ് വരുത്തിയാല്‍
നമുടെ വരുമാനത്തില്‍ ഓരോ വര്‍ഷവും വര്‍ധനവുണ്ടാകാറുണ്ട്. ആ വര്‍ധനവ് എസ്ഐപി നിക്ഷേപ തുകയിലും ആനുപാതികമായി വരുത്തിയാല്‍ നിങ്ങളുടെ നേട്ടം വലിയ അളവില്‍ വര്‍ധിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ എസ്ഐപി തുക വര്‍ധിപ്പിക്കുന്ന രീതിയെ സ്റ്റെപ്പ് അപ്പ് എന്നാണ് പറയുന്നത്. സ്റ്റെപ്പ് പ്രകാരം വര്‍ഷത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തിയാല്‍ 15 ശതമാനം പ്രതീക്ഷിത വാര്‍ഷിക ആദായത്തില്‍ ആകെ ലഭിക്കുന്ന നേട്ടം എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.
15 വര്‍ഷ നിക്ഷേപത്തില്‍ നിന്നും
5 വര്‍ഷ നിക്ഷേപ കാലയളവില്‍ ആകെ നിക്ഷേപിക്കുന്ന തുക 9,94,613 രൂപയായിരിക്കും. ആകെ ആദായം 4,65,324 രൂപയും. 5 വര്‍ഷത്തില്‍ മൊത്ത നിക്ഷേപ മൂല്യം 14,59,988 രൂപയായി വളരും. ഇനി 10 വര്‍ഷ നിക്ഷേപത്തില്‍ ആകെ നിക്ഷേപം നടത്തുന്ന തുക 38,84,141 രൂപയാണ്. അതില്‍ നിന്നും ലഭിക്കുന്ന ആദായം 25,35,628 രൂപയും. ഇക്കാലയളവില്‍ മൊത്ത നിക്ഷേപ മൂല്യം 47,99,648 രൂപയായി വളരും. 15 വര്‍ഷത്തെ നിക്ഷേപ കാലയളവില്‍ ആകെ നിക്ഷേപം നടത്തുന്ന തുക 27,00,000 രൂപയായിരിക്കും. അതില്‍ നിന്നും ലഭിക്കുന്ന ആദായം 81,47,435 രൂപയും. 15 വര്‍ഷത്തില്‍ മൊത്ത നിക്ഷേപ മൂല്യം 1,20,31,577 രൂപയായാണ് വളരുക.
എസ്ഐപി നിക്ഷേപത്തിലൂടെ വലിയ നേട്ടം
അതായത് എസ്ഐപി നിക്ഷേപ തുകയില്‍ വരുത്തിയിരിക്കുന്ന 5 ശതമാനമെന്ന ചെറിയ വര്‍ധനവ് നിങ്ങളുടെ മൊത്ത നിക്ഷേപ ആസ്തിയില്‍ 20 ലക്ഷത്തോളം രൂപയുടെ അധിക വര്‍ധനവാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വരുത്തിയിരിക്കുന്നത്. മാസം നിങ്ങള്‍ക്ക് 15,000 രൂപ വീതം മാറ്റി വയ്ക്കുവാന്‍ സാധിക്കുമെങ്കില്‍ അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ കണ്ടെത്തി ഇപ്പോള്‍ തന്നെ എസ്ഐപി നിക്ഷേപം ആരംഭിച്ചു കൊള്ളൂ. ചിട്ടയോടെ നിക്ഷേപം മുന്നോട്ട് കൊണ്ടുപോയാല്‍ 2036 ലെ ദീപാവലിക്കാലമാകുമ്പോഴേക്കും നിങ്ങളൊരു കോടിപതിയായി മാറിയിട്ടുണ്ടാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
