സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയെന്നാൽ ഭാവി ജീവിതത്തിനായി കരുതിവെക്കുന്നത് മാത്രമല്ല. ഓരോ ദിവസവും സമാധാനത്തോടെയും സന്തോഷത്തോടെയും പൂർത്തിയാക്കുന്നതുകൂടിയാണ്. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിസ്ഥാനം വ്യക്തമായ സാമ്പത്തിക ആസൂത്രണവും കൃത്യമായ സാമ്പത്തിക അച്ചടക്കവുമാണ്.
എത്രയും വേഗത്തിൽ സമ്പാദ്യശീലവും സാമ്പത്തിക അച്ചടക്കവും ആസൂത്രണവും തുടങ്ങുന്നുവോ അത്രയും വേഗത്തിൽ ലക്ഷ്യത്തിലെത്താൻ സാധിക്കും. നേരത്തെ പറഞ്ഞതുപോലെ സാമ്പത്തിക ആസൂത്രണത്തിനും അച്ചടക്കത്തിനും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മൂന്ന് കാര്യങ്ങളാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.

ദീർഘവീക്ഷണം - അവസരങ്ങൾ കണ്ടെത്താനും പ്രയോജനപ്പെടുത്താനും ശ്രമിക്കുക
ഒരാളെ സംബന്ധിച്ചടുത്തോളം സമ്പാദിച്ചു തുടങ്ങുന്ന കാലം മുതൽ തന്നെ ഭാവികാലത്തെക്കുറിച്ച് ചിന്തിക്കുകയും മികച്ച റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപ അവസരങ്ങൾ കണ്ടെത്തുകയും വേണം. വരവ് - ചെലവ് കണക്കുകൾക്കനുസരിച്ച് ബജറ്റ് തയാറാക്കുകയും വ്യത്യസ്ത ആവശ്യങ്ങൾക്ക് ഭാവിയിലേക്കാണെങ്കിലും നിക്ഷേപം ആരംഭിക്കുകയും വേണം. തുക വകയിരുത്തുമ്പോൾ എമർജൻസ് ഫണ്ട് ഉൾപ്പടെയുള്ള ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. വ്യക്തിപരമായ ധനകാര്യ വിഷയങ്ങളിൽ വിദഗ്ധ അഭിപ്രായം തേടിയ ശേഷം കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതും ഉചിതമായിരിക്കും. അത്തര സാഹചര്യങ്ങളിൽ നിങ്ങളുടെ ബജറ്റും വിപണി സാധ്യതകളും ഏകോപിപ്പിക്കാൻ സാധിക്കും. അങ്ങനെ നിക്ഷേപത്തിൽ നിന്ന് നേട്ടമുണ്ടാക്കാനും ചെലവുകൾ നിയന്ത്രിക്കാനും സാധിക്കും.
ധൈര്യം - അപകട സാധ്യതകൾ കണക്കുകൂട്ടി ശരിയായതിലെത്തുക
നിക്ഷേപത്തിന്റെ കാര്യം തന്നെയെടുത്താൽ നിരവധി സാധ്യതകളും അവസരങ്ങളുമാണ് ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ തന്നെ മികച്ച റിട്ടേൺസ് ലഭിക്കുന്ന നിരവധി അവസരങ്ങളുണ്ട്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യതകൾ അവിടെ നിലനിൽക്കുന്നുണ്ടാകാം. അതേസമയം അപകട സാധ്യതകൾ കുറഞ്ഞ ഉറപ്പായ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതികളും നിരവധിയാണ്. അതിൽ നിന്നും നമുക്ക് ശരിയായത് ഏതെന്ന് കണ്ടെത്തുന്നത് സമ്പാദ്യ ശീലത്തിൽ നിർണായകമായ ഒരു ഘട്ടമാണ്. അപകട സാധ്യതകൾ കണക്കുകൂട്ടി ഏതറ്റംവരെ പോകാൻ സാധിക്കുമെന്നത് വ്യക്തിപരമാണ്. ഏതൊരു നിക്ഷേപമാണെങ്കിലും അതിനെക്കുറിച്ച് വ്യക്തമായി പഠിക്കുക എന്നതാണ് പ്രധാനം. അതുപോലെ തന്നെ കടബാധ്യതകൾ ഒഴിവാക്കുന്നതിനും ശ്രദ്ധ വേണം. കടം വാങ്ങേണ്ട സാഹചര്യത്തെയും കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്.
ക്ഷമ - മികച്ചതിനായുള്ള അനിവാര്യമായ കാത്തിരിപ്പ്
പെട്ടെന്ന് സമ്പത്തുണ്ടാക്കാനും അത് ആസ്വദിക്കാനും സാധ്യമല്ല, അത് ശരിയായ വഴിയിൽകൂടിയാണെങ്കിൽ. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ഓരോ നീക്കത്തിലും ക്ഷമയുണ്ടാകേണ്ടതും പ്രധാനമാണ്. നിങ്ങളുടെ നിക്ഷേപത്തിൽ റിട്ടേൺസ് ലഭിക്കാൻ എത്ര സമയം വേണമെന്ന് കണക്കുകൂട്ടി നോക്കുക. അതോടൊപ്പം തന്നെ സമാന്തരമായി മറ്റ് നിക്ഷേപങ്ങളും സമ്പാദ്യങ്ങളും മുന്നോട്ടുകൊണ്ടുപോവുക. പണം നിക്ഷേപിക്കുന്നതുകൊണ്ട് മാത്രം സമ്പത്തായി എന്ന് കരുതരുത്. കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ നിക്ഷേപം നിരീക്ഷിക്കുക. പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നുണ്ടോയെന്നതും വിലയിരുത്തുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
