സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ നികുതി ആസൂത്രണം നടത്തുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപങ്ങള്‍ നടത്തുവാന്‍ സാധിക്കും എന്നത് മാത്രമല്ല, എല്ലാ കിഴിവുകളും ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ പ
സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ നികുതി ആസൂത്രണം നടത്തുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപങ്ങള്‍ നടത്തുവാന്‍ സാധിക്കും എന്നത് മാത്രമല്ല, എല്ലാ കിഴിവുകളും ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ പരമാവധി നികുതി ലാഭിക്കുവാനും ഇതുവഴി സാധിക്കും.സാധാരണയായി പല ജീവനക്കാരും നികുതി ഇളവ് നേടുന്നതിനുള്ള അവരുടെ നിക്ഷേപങ്ങള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലോ അതിനോടടുപ്പിച്ചോ ആണ് നടത്താറ്. അതും നിക്ഷേപ സമ്മത പത്രം തൊഴിലുടമ പൂരിപ്പിച്ചു നല്കാന് പറയുമ്പോള്‍ മാത്രം.

അതിനാല്‍ സംഭവിക്കുന്ന പ്രശ്നം സാമ്പത്തിക വര്ഷത്തിന്രെ അവസാന മൂന്നോ നാലോ മാസങ്ങളില്‍ മാത്രമായിരിക്കും ആ വ്യക്തി നിക്ഷേപം നടത്തുവാനോ, നിക്ഷേപ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാനോ ആരംഭിക്കുന്നത്. ഫലമോ വാങ്ങിക്കുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗവും നികുതി ഇളവ നേടുന്നതിനായുള്ള നിക്ഷേപങ്ങള്‍ക്കായി ചിലവഴിക്കേണ്ടി വരുന്നു
ഉദാഹരണത്തിന് നിങ്ങള്‍ക്ക് വകുപ്പ് 80സി പ്രകാരമുള്ള 1.5 ലക്ഷം രൂപയുടെ പരിധി പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹമുണ്ടെന്ന് കരുതുക. നിങ്ങള്‍ മെയ് മാസം മുതല്‍ നിക്ഷേപിച്ച് തുടങ്ങുകയാണ് എങ്കില്‍ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടോ, ഇപിഎഫ് വിഹിതമോ പരിഗണിക്കാതെ നിങ്ങള്‍ ഓരോ മാസവും 13,636 രൂപ നിക്ഷേപിക്കേണ്ടതായി വരും. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിലാണ് നിങ്ങള്‍ നിക്ഷേപിക്കുവാന്‍ ആരംഭിക്കുന്നത് എങ്കില്‍ ഓരോ മാസവും 50,000 രൂപ വീതമാണ് നിക്ഷേപിക്കേണ്ടി വരിക.
മറ്റ് കിഴിവുകളായ 80സിസിഡി (എന്‍പിഎസില്‍ നിക്ഷേപിക്കുന്നതിന്), 80ഡി (ആരോഗ്യ ഇന്‍ഷുറന്‍സിന്) തുടങ്ങിയവയും ഉപയോഗപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓരോ മാസവും നിങ്ങള്‍ ചിലവഴിക്കേണ്ടുന്ന തുക പിന്നെയും ഉയരും. നേരത്തേ തന്നെ നിക്ഷേപം ആരംഭിക്കുന്നതിലൂടെ ഓരോ മാസവും ചെറിയ തുക മാറ്റിവയ്ക്കുന്നതിലൂടെ എല്ലാ നികുതി കിഴിവുകളും നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും.
വര്‍ഷാവസാനം മൂന്ന് മാസങ്ങളില്‍ നിക്ഷേപിക്കുന്നത് പോലെ പ്രതിമാസമുള്ള നിക്ഷേപ തുക നിങ്ങള്‍ക്ക് ഭാരമാവുകയുമില്ല. നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ആസ്തി വിന്യാസം വിലയിരുത്തുവാനും നിക്ഷേപിക്കുന്ന വ്യക്തിയ്ക്ക് സാധിക്കും. നിങ്ങള്‍ 70 ശതമാനം ഇക്വുറ്റികളിലും, 30 ശതമാനം ഡെബ്റ്റിലുമാണ് ആസ്തി വിന്യാസം ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ഇക്വിറ്റി ലിങ്ക്ഡ് നിക്ഷേപ പദ്ധതിയിലും (ഇഎല്‍എസ്എസ്) പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലോ (പിപിഎഫ്), വളണ്ടറി പ്രൊവിഡന്റ് ഫണ്ടിലോ ഓരോ മാസവും നിക്ഷേപം നടത്താവുന്നതാണ്.
നിക്ഷേപകര്‍ക്ക് ഏറെ വിശ്വാസത്തോടെ ആശ്രയിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകള്‍. അതിനാല്‍ തന്നെ അവയ്ക്ക് ജനകീയതയും ഏറെയാണ്. ഉറപ്പുള്ള പലിശ നിരക്കില്‍ സ്ഥിരമായ ആദായം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നു. സുകന്യ സമൃദ്ധി സ്കീം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം, കിസ്സാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീം തുടങ്ങിയവ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് നല്കുന്ന നിക്ഷേപ പദ്ധതികളാണ്.
പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. പ്രതിവര്‍ഷം 6.8 ശതമാനമാണ് പലിശ നിരക്ക്. നിങ്ങള്‍ 1,000 രൂപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപ തുക 1389.49 രൂപയായി മാറും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം സാമ്പത്തീക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വീതം നികുതി ഇളവും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും വേണ്ടിയുള്ള ഏറ്റവും ജനകീയമായ നിക്ഷേപ പദ്ധതികളിലൊന്നാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. നിലവില്‍ 7.4 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. 1,000 രൂപയുടെ ഗുണിതങ്ങളായ തുകയാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക. പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. അതിനുമുകളിലുള്ള തുക സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയില്ല. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും സേവിംഗ്സ് അക്കൗണ്ടുകളേക്കാളും ഉയര്‍ന്ന പലിശ നിരക്കും നിക്ഷേപകര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1.5 ലക്ഷം രൂപ വരെ നികുതി ഇളവും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം നിക്ഷേപകര്‍ക്ക് ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications