സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ മുന്നേറ്റത്തിന് സാക്ഷിയാവുകയാണ് ഈ കാലഘട്ടം. എന്നാൽ സാമ്പത്തിക ഇടപാടുകളിൽ ഇപ്പോഴും സ്ത്രീകൾ പിന്നോട്ടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള തലത്തിൽ സാമ്പത്തിക രംഗത്ത് നയരൂപീകരണത്തിലടക്കം സ്ത്രീകൾ വലിയ പങ്കുവഹിക്കുന്ന സമയത്താണ് ഒരു വിഭാഗം ഇപ്പോഴും തങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിന് പോലും സ്വതന്ത്ര്യമില്ലാതെ ബുദ്ധിമുട്ടുന്നത്. ഇത് സമൂഹത്തിൽ ഇന്നും തുടരുന്ന അനീതി വ്യക്തമാക്കുന്നു. ജോലി ചെയ്യുന്ന സ്ത്രീകളിൽ 59% ഇപ്പോഴും സാമ്പത്തിക ആസൂത്രണത്തിനായി തങ്ങളുടെ ഇണകളെ ആശ്രയിക്കുന്നതായി ടാറ്റ എഐഎയുടെ ഒരു സർവേ റിപ്പോർട്ടിൽ പറയുന്നു. തുല്യ വേതനം ലഭിക്കാത്തത് മുതൽ വ്യവസ്ഥാപരമായ പല തടസങ്ങളും സ്ത്രീകളെ സാമ്പത്തിക ശാക്തീകരണം നേടുന്നതിൽ നിന്ന് തടയുന്നു.
വിദ്യാഭ്യാസം നേടുമ്പോഴും ഇന്ത്യയിലെ വലിയൊരു വിഭാഗം സ്ത്രീകളും ഇപ്പോഴും തൊഴിൽ രഹിതരാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. നിലവിലത്തെ സാഹചര്യത്തിൽ സ്ത്രീകൾ ജോലി ചെയ്ത് കുടുംബ പോറ്റേണ്ട ആവശ്യമില്ലെന്ന് കരുതുന്നവരാണ് ഇന്നും സമൂഹത്തിൽ കൂടുതലായുള്ളത്. പുറത്ത് പോയി ജോലി ചെയ്യുന്നതിനെ വിമർശിക്കുന്നവരുടെയും എതിർക്കുന്നവരുടെയും എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചട്ടില്ല. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നതും പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. പല രംഗങ്ങളിലും പുരുഷന്മാർക്ക് ലഭിക്കുന്ന വേതനത്തിന്റെ 21 ശതമാനം മാത്രമാണ് അതേ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നൽകുന്നത്. അതിന് പല ന്യായങ്ങളും നിരത്തുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഇത് അനീതിയായി തന്നെ കണക്കാക്കേണ്ടി വരും.

ഇന്ത്യയിലെ ലിങ്ക്ഡ്ഇൻ ജെൻഡർ ഇക്വിറ്റി റിപ്പോർട്ട് അനുസരിച്ച്, സി-സ്യൂട്ട് ലീഡർമാരിൽ 15 ശതമാനം മാത്രം സ്ത്രീകളാണുള്ളത്. ആഗോള തലത്തിൽ ഇത് 25 ശതമാനമാണ്. വിദ്യാഭ്യാസവും കഴിവും അനുഭവ പരിചയവുമുണ്ടായിട്ടും പലപ്പോഴും തൊഴിലിടങ്ങളിൽ ആണുങ്ങളുടെ താഴെ മാത്രമാണ് സ്ത്രീകളെ പരിഗണിച്ചുവരുന്നത്. ഇത് അവരുടെ പുരോഗതിക്കുള്ള അവസരങ്ങളെ പരിമിതപ്പെടുത്തുന്നു.
വീട്ടിലെ ഉത്തരവാദിത്തങ്ങൾ സ്ത്രീകൾ കരിയറിൽ ശ്രദ്ധ കുറയുന്നതിന് കാരണമാകുമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും തൊഴിൽ രംഗത്തുണ്ട്. അതുകൊണ്ട് തന്നെ നേതൃത്വപരമായ റോളുകളിലേക്ക് തൊഴിലുടമകൾക്ക് സ്ത്രീകൾ ആകർഷകമാകുന്നില്ല. കുട്ടികളെ പരിപാലിക്കുന്നതിനും വീട്ടുജോലികൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം സ്ത്രീകളുടേതാണ് എന്ന വ്യവസ്ഥാപിത കാഴ്ചപാടാണ് ഇതിന് അടിസ്ഥാനം. വളരെ കുറച്ച് സ്ത്രീകൾ മാത്രമാണ് ഉയർന്ന ശമ്പളമുള്ള ജോലിയിലേക്ക് എത്തുന്നുള്ളു. ഇത്തരം കാര്യങ്ങളെല്ലാം സാമ്പത്തിക ശക്തീകരണത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. എന്നാൽ ചില എളുപ്പ വഴികളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാനും മികച്ച സാമ്പത്തിക അടിത്തറ സ്ത്രീകൾക്ക് തന്നെ കെട്ടിപടുക്കാനും സാധിക്കും.
കൂടുതൽ നിക്ഷേപം, പരമാവധി നേരത്തെ: പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്ന കാലഘട്ടത്തിൽ സ്ത്രീകൾക്ക് സാമ്പത്തിക സ്വതന്ത്ര്യം ഉറപ്പാക്കാൻ കൂടുതൽ നിക്ഷേപം ആവശ്യമായി വരുന്നു. ആരോഗ്യ കാര്യങ്ങളിലുൾപ്പടെ ചെലവുകൾ ഒരുപോലെയാണെന്നത് മനസിലാക്കണം. പുരുഷൻമാരുടെ അതേ സേവിംഗ്സ് കോർപ്പസിൽ എത്താൻ സ്ത്രീകൾ കൂടുതൽ ലാഭിക്കേണ്ടതുണ്ട്.
അസറ്റുകൾ തിരിച്ചറിയുക: ഒരു അസറ്റ് ക്ലാസ് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, അതിന്റെ റിട്ടേണും റിസ്കും അറിയുക. തിരഞ്ഞെടുത്ത അസറ്റ് ക്ലാസുകൾ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് മാപ്പ് ചെയ്യുക. ഉദാഹരണത്തിന്, നിങ്ങൾ 25-ആം വയസ്സിൽ ഒരു റിട്ടയർമെന്റ് കോർപ്പസിലേക്ക് നിക്ഷേപിക്കാൻ തുടങ്ങിയാൽ, അപകടസാധ്യതകൾ ലഘൂകരിക്കാനും ഉയർന്ന വരുമാനത്തിൽ നിന്ന് പ്രയോജനം നേടാനും നിങ്ങൾക്ക് ദീർഘകാലമുള്ളതിനാൽ, സ്റ്റോക്കുകൾ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ആസ്തികളിൽ നിക്ഷേപിക്കുന്നത് നിങ്ങൾ പരിഗണിച്ചേക്കാം.
നിക്ഷേപങ്ങളിലും വൈവിധ്യം: സ്റ്റോക്കുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ്, സ്വർണം മുതലായവ പോലെയുള്ള അസറ്റ് ക്ലാസുകളിൽ നിങ്ങളുടെ നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുക. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള റിസ്ക് കുറയ്ക്കാനും നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, ജീവിതത്തിന്റെ തുടക്കത്തിൽ നിക്ഷേപിക്കുന്നതിലൂടെ സംയുക്തത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നത് നിങ്ങളുടെ സമ്പത്ത് ശേഖരണത്തെ ബാധിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications