മാർക്കറ്റ് റെഗുലേറ്റിങ് സ്ഥാപനമായ സെബി മ്യൂച്വൽ ഫണ്ട് സ്കീമുകളെ പലരീതിയിൽ തരം തിരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട മ്യൂച്വൽ ഫണ്ട് വിഭാഗമാണ് ഇക്വിറ്റി ഫണ്ട്. ഇവയ്ക്ക് കീഴിലാണ് ലാർജ്, മിഡ്, സ്മോൾ ക്യാപ് ഫണ്ടുകൾ വരുന്നത്. സ്മോൾ ക്യാപ് ഫണ്ടുകളിലെ നിക്ഷേപം വലിയ തോതിൽ കൂടിയിട്ടുണ്ട്. റിട്ടേൺ നോക്കി നിക്ഷേപം നടത്തുന്ന നിക്ഷേപകർ വൻതോതിൽ സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്താൻ തുടങ്ങിയിട്ടുണ്ട്. നിക്ഷേപകർക്ക് കൂടുതൽ വരുമാനം നൽകിയ മികച്ച സ്മോൾ ക്യാപ് ഫണ്ടുകളെ പരിചയപ്പെടാം.
കുതിപ്പിന് തയ്യാറെടുത്ത് യെസ് ബാങ്ക് ഓഹരി, ഇപ്പോൾ വാങ്ങിയാൽ നേട്ടം ഉറപ്പാണ്, ടാർഗെറ്റ് വില അറിയാം
നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്- ഡയറക്ട് പ്ലാൻ
51,566 കോടി രൂപയുടെ ആസ്തിയാണ് നിപ്പോൺ സ്മോൾ ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 25.67 ശതമാനം റിട്ടേൺ നൽകി. 191.92 രൂപയാണ് നെറ്റ് വാല്യു. വോൾടാംപ് ട്രാൻസ്ഫർമേഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ട്യൂബ് ഇൻവെസ്റ്റ്മെന്റ്സ് ഓഫ് ഇന്ത്യ, അപാർ ഇൻഡസ്ട്രീസ്, കിർലോസ്കർ ബ്രദേഴ്സ് എന്നിവരാണ് ഫണ്ടിന്റെ മുൻനിര ഹോൾഡിങ്ങുകൾ. ഈ ഫണ്ടിൽ 5000 രൂപയുണ്ടെങ്കിൽ നിക്ഷേപം തുടങ്ങാം. എസ്ഐപി നിക്ഷേപം തുടങ്ങുന്നതിന് വെറും 100 രൂപ മതിയാകും. ഈ ഫണ്ടിൽ പ്രതിമാസം 10,000 നിക്ഷേപിച്ചാൽ 10 വർഷം കൊണ്ട് 53.66 ലക്ഷമായി തിരികെ കിട്ടും.

എസ്ബിഐ സ്മോൾ ക്യാപ് ഫണ്ട്
ഈ ഫണ്ട് 28.375 കോടിയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. നെറ്റ് വാല്യു 200.45 രൂപയാണ്. 10 വർഷം കൊണ്ട് 25.76 ശതമാനം ഈ ഫണ്ട് റിട്ടേൺ നൽകുന്നു. ബ്ലൂ സ്റ്റാർ, ഫിനോലെക്സ് ഇൻഡസ്ട്രീസ്, ജിഇ ടി ആൻഡ് ഡി ഇന്ത്യ, കാർബോറണ്ടം യൂണിവേഴ്സൽ എന്നിവരാണ് ഫണ്ടിന്റെ മുൻനിര ഹോൾഡിങ്ങുകൾ. ഈ ഫണ്ടിൽ 5000 രൂപയുണ്ടെങ്കിൽ നിക്ഷേപം തുടങ്ങാം. എസ്ഐപി നിക്ഷേപം തുടങ്ങുന്നതിന് 500 രൂപ മതിയാകും. ഈ ഫണ്ടിൽ പ്രതിമാസം 10,000 നിക്ഷേപിച്ചാൽ 10 വർഷം കൊണ്ട് കിട്ടുക 44.7 ലക്ഷമാണ്.
എച്ച്എസ്ബിസി സ്മോൾ ക്യാപ് ഫണ്ട്
ഈ ഫണ്ട് 14,787 കോടിയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. നെറ്റ് വാല്യു 94.45 രൂപയാണ്. ഈ ഫണ്ടിൽ 5000 രൂപയുണ്ടെങ്കിൽ നിക്ഷേപം തുടങ്ങാം. എസ്ഐപി നിക്ഷേപം തുടങ്ങുന്നതിന് 1000 രൂപ മതിയാകും. 10 വർഷം കൊണ്ട് 21.56 ശതമാനം ഈ ഫണ്ട് റിട്ടേൺ നൽകിയിട്ടുണ്ട്. അപാർ ഇൻഡസ്ട്രീസ്, കെഇഎൽ ഇൻഡസ്ട്രീസ്, ബ്രിഗേഡ് എന്റർപ്രൈസസ്, ടെക്നോ ഇലക്ട്രിക് ആൻഡ് എൻജിനീയറിങ് എന്നിവയാണ് ഫണ്ടിന്റെ മുൻനിര ഹോൾഡിങ്ങുകൾ. ഈ ഫണ്ടിൽ പ്രതിമാസം 10,000 നിക്ഷേപിച്ചാൽ 10 വർഷം കൊണ്ട് 43.96 ലക്ഷമായി തിരികെ കിട്ടും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു



Click it and Unblock the Notifications