65 വയസ്സിന് ശേഷം നാഷണല്‍ പെന്ഷന് സ്കീമില്‍ ചേരുന്ന നിക്ഷേപകര്‍ക്ക് അവരുടെ ഫണ്ടിന്റെ 50 ശതമാനം വരെ ഇക്വിറ്റികളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുമെന്ന് പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍
65 വയസ്സിന് ശേഷം നാഷണല്‍ പെന്ഷന് സ്കീമില്‍ ചേരുന്ന നിക്ഷേപകര്‍ക്ക് അവരുടെ ഫണ്ടിന്റെ 50 ശതമാനം വരെ ഇക്വിറ്റികളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുമെന്ന് പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) പ്രഖ്യാപിച്ചു. റിട്ടയര്‍മെന്റ് സ്കീം മുതിര്‍ന്ന പൗരന്മാര്ക്ക് കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പിഎഫ്ആര്‍ഡിഎയുടെ ഈ തീരുമാനം.
എന്നിരുന്നാലും മുന്‍നിശ്ചയിക്കപ്പെട്ട ഓട്ടോ ചോയ്സ് ഓപ്ഷന് പ്രകാരം 65 വയസ്സിന് ശേഷം റിട്ടയര്‍മെന്റ് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്ന വ്യക്തികള്‍ക്ക് പരമാവധി 15 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്മെന്റ് സെക്യൂരിറ്റികള്‍ തുടങ്ങി വിവിധ നിക്ഷേപോപാധികളിലാണ് എന്‍പിഎസ് വിഹിതം നിക്ഷേപിക്കപ്പെടുന്നത്. എന്‍പിഎസിന് കീഴില്‍ ഏത് ഇന്‍വസ്റ്റ്മെന്റ് ഇന്‍സ്ട്രുമെന്റില്‍ നിക്ഷേപം നടത്തണമെന്ന തീരുമാനം നിക്ഷേപകര്ക്കെടുക്കാം.

അതേ സമയം പിഎഫ്ആര്‍ഡിഎ എന്‍പിഎസില്‍ ചേരുന്നതിനുള്ള പ്രായ പരിധിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്‍പിഎസില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന പരമാവധി പ്രായം 65 വയസ്സില്‍ നിന്നും 70 വയസ്സായാണ് ഉയര്‍ത്തിയിരിക്കുന്നത്. 18 വയസ്സ് മുതല്‍ 70 വയസ്സുവരെയാണ് പുതുക്കിയ മാറ്റങ്ങള്‍ പ്രകാരമുള്ള എന്‍പിഎസ് ഗുണഭോക്താവ് ആകുന്നതിനുള്ള പ്രായം.
പെന്ഷന് ഫണ്ടിലെ പുതുക്കിയ നിയമങ്ങള്‍ പ്രകാരം ഇന്ത്യന്‍ പൗരനായിട്ടുള്ള 18നും 70നും ഇടയില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും നാഷണല്‍ പെന്ഷന് ഫണ്ടില്‍ നിക്ഷേപം നടത്താം. വിദേശത്തുള്ള ഇന്ത്യന്‍ പൗരനും പിഎഫ്ആര്‍ഡിഎയുടെ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം എന്‍പിഎസ് നിക്ഷേപം സാധ്യമാണ്. പരമാവധി പ്രായ പരിധി ഉയര്‍ത്തിയിരിക്കുന്നതിനാല്‍ ഇതിനോടകം എന്‍പിഎസ് അക്കൗണ്ട് അവസാനിപ്പിച്ചിട്ടുള്ള നിക്ഷേപകര്‍ക്ക് പുതിയ എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുവാനും സാധിക്കും.
കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നാണ് എന്‍പിഎസ്. പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും, അസംഘടിത മേഖലകളിലും തൊഴിലെടുക്കുന്ന വ്യക്തികള്‍ക്കും സ്വമേധയാ തെരഞ്ഞെടുക്കാവുന്ന നിക്ഷേപ സമ്പാദ്യ പദ്ധതിയാണിത്. എന്‍പിഎസ് അക്കൗണ്ട് ഉടമയ്ക്ക് ഒരു സാമ്പത്തീക വര്‍ഷത്തില്‍ 2 ലക്ഷം രൂപ വരെ നികുതിയിളവിനും അര്‍ഹതയുണ്ട്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയും, വകുപ്പ് 80 സിസിഡി പ്രകാരം 50,000 രൂപ വരെയുമാണ് എന്‍പിഎസ് നിക്ഷേപകന് നികുതി ഇളവ് ലഭിക്കുക.
എന്‍പിഎസിലൂടെ നിക്ഷേപകര്‍ക്ക് പ്രതിമാസ പെന്ഷന് മാത്രമല്ല ഉറപ്പാക്കുവാന്‍ സാധിക്കുക. ഒപ്പം മെച്യൂരിറ്റി തുകയും നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് ലഭിക്കും. എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് അക്കൗണ്ട് ഉടമയ്ക്ക് മുന്നില്‍ ആക്ടീവ് മോഡ്, ഓട്ടോ മോഡ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. അതുകൂടാതെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ആന്വുറ്റിയ്ക്കായി എത്ര തുകയാണ് അക്കൗണ്ട് ഉടമ നിക്ഷേപിക്കുവാന്‍ താത്പര്യപ്പെടുന്നത് എന്നും എന്‍പിഎസ് നിക്ഷേപം ആരംഭിക്കുന്ന സമയത്ത് തന്നെ അക്കൗണ്ട് ഉടമ തെരഞ്ഞെടുക്കേണ്ടതുണ്ട്. ആന്വൂറ്റി വാങ്ങിക്കുവാനായി മാറ്റി വയ്ക്കുന്ന ശതമാനം തുകയാണ് എന്‍പിഎസ് ഉപയോക്താവിന് ലഭിക്കുന്ന പെന്ഷന് തുക എത്രയാണെന്ന് നിശ്ചയിക്കുന്നത്.
ആന്വുറ്റി വാങ്ങിക്കുന്നതിനായി മെച്യൂരിറ്റി തുകയുടെ ഏറ്റവും ചുരുങ്ങിയത് 40 ശതമാനം തുകയെങ്കിലും എന്‍പിഎസ് അക്കൗണ്ട് ഉടമ മാറ്റി വയ്ക്കേണ്ടതുണ്ട്. എന്നാല്‍ കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയ്ക്ക് ഈ ശതമാനത്തില്‍ കൂടുതല്‍ തുക ആന്വുറ്റിയ്ക്കായി മാറ്റിവയ്ക്കാം. ഒരാളുടെ ആന്വുറ്റി പര്‍ച്ചേസാണ് അയാളുടെ പ്രതിമാസ പെന്ഷന് തുക നിശ്ചയിക്കുന്നത്.
കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കുവാന്‍ മെച്യൂരിറ്റി തുകയില്‍ നിന്നും ആന്വുറ്റിയ്ക്കായി കൂടുതല്‍ ശതമാനം തുക മാറ്റി വയ്ക്കേണം. എന്‍പിഎസ് നിയമങ്ങള്‍ പ്രകാരം മെച്വൂരിറ്റി തുകയുടെ ഏറ്റവും ചുരുങ്ങിയത് 40 ശതമാനമെങ്കിലും നിര്‍ബന്ധമായും ആന്വുറ്റി വാങ്ങിക്കുന്നതിനായി മാറ്റി വച്ചേ മതിയാകൂ. പരമാവധി എത്ര തുക മാറ്റി വയ്ക്കാം എന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. അക്കൗണ്ട് ഉടമയുടെ താത്പര്യം അനുസരിച്ച് മെച്യൂരിറ്റി തുകയുടെ 100 ശതമാനവും വേണമെങ്കില്‍ ആന്വുറ്റി വാങ്ങിക്കുന്നതിനായി ചിലവഴിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
