ഭാവിയിലെ ചിലവുകൾ മുൻകൂട്ടിക്കണ്ട് അതിനായി പണം സ്വരൂപിക്കുന്നവരാണ് ബുദ്ധിയുള്ളവർ. ജോലിയിൽ നിന്നും വിരമിക്കൽ, വിദ്യാഭ്യാസം, വീട് വാങ്ങുകയോ പുതുക്കിപ്പണിയുകയോ ചെയ്യുക, വാഹനം വാങ്ങൽ തുടങ്ങിയ നിരവധി ആവശ്യങ്ങളുണ്ടാകും. ആ ആവശ്യങ്ങൾ നിറവേറ്റാൻ ദീർഘകാല നിക്ഷേപ പദ്ധതികളാണ് ഏറ്റവും നല്ലത്. കൃത്യമായ സമയത്ത് കൃത്യമായ നിക്ഷേപ പദ്ധതി എന്നതാണ് ജീവിത വിജയത്തിന്‍റെ ആദ്യ ചുവടുവെപ്പ്. സ്ഥിരമായ സമ്പാദ്യം എന്നതിനപ്പുറം സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കാനും ദീർഘകാല നിക്ഷേപ പദ്ധതികൾ സഹായിക്കും.
ഇന്ത്യയിൽ ഓരോ ദിവസവും നിക്ഷേപകരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. നിക്ഷേപകന് അവന്‍റെ സാമ്പത്തിക നില അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരവധി നിക്ഷേപ പദ്ധതികളുമുണ്ട്. മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ്, സ്ഥിര നിക്ഷേപം എന്നിവയുൾപ്പെടെ വിപുലമായ നിക്ഷേപ അവസരങ്ങൾ നിലവിലുണ്ട്. ആദ്യമായി നിക്ഷേപ പദ്ധതികളിൽ പങ്കാളികളാകുന്ന വ്യക്തികളെ ആശയക്കുഴപ്പത്തിലാക്കുന്നതും നിക്ഷേപ പദ്ധതികളുടെ ഈ വൈവിധ്യങ്ങളാണ്. പല നിക്ഷേപകരും ആദ്യ നിക്ഷേപത്തിൽ തന്നെ പല തെറ്റുകളും വരുത്തും. അവ എങ്ങനെ ഒഴിവാക്കാം എന്ന് പരിശോധിക്കാം.

1. അനാവശ്യമായ ചിലവാക്കൽ: തുടക്കത്തിലേ പറഞ്ഞതുപോലെ നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകണം. അതായത് എന്തിന് വേണ്ടിയാണ് നിക്ഷേപം തുടങ്ങുന്നത്, ഉദാഹരണത്തിന് വീട് വാങ്ങാൻ, കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്‍റ് ജീവിതം തുടങ്ങിയവ. അത് മനസ്സിലാക്കി അതിനനുസരിച്ചുള്ള നിക്ഷേപം തിരഞ്ഞെടുക്കുക. അനാവശ്യമായി ഓരഹികൾ വാങ്ങുക, മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുക. കൃത്യമായ നിക്ഷേപ ലക്ഷ്യങ്ങളുണ്ടെങ്കിൽ അനാവശ്യ ചിലവുകൾ ഒഴിവാക്കാം.
2. ഒരു നിക്ഷേപ പദ്ധതി: ചില നിക്ഷേപകർ അവരുടെ പണം ഒരൊറ്റ ഓഹരിയിലോ പദ്ധതിയിലോ നിക്ഷേപിക്കും. ഒരിക്കലും ആ രീതി പിൻതുടരരുത്. കാരണം ഓഹരിയോ നിക്ഷേപമോ മുന്നേറ്റമുണ്ടാക്കിയില്ലെങ്കിൽ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ പണം വ്യത്യസ്ത പദ്ധതികളിൽ നിക്ഷേപിക്കുക. അതുവഴി നഷ്ടം വരാനുള്ള സാധ്യതയും കുറയും. കാരണം ഏതെങ്കിലും ഒരു പദ്ധതി നഷടത്തിലായാൽ മറ്റൊന്നിലൂടെ ലാഭം നേടാൻ സഹായകരമാകും.
3. ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നു: പല നിക്ഷേപകരും വേണ്ടത്ര പഠനം നടത്താതെ ഏറ്റവും പുതിയ നിക്ഷേപ പ്രവണതകൾ അല്ലെങ്കിൽ "ഹോട്ട് സ്റ്റോക്കുകൾ" കണ്ട് നിക്ഷേപം നടത്തും. എന്നാൽ ഇത് വഴി നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ശക്തമായ അടിസ്ഥാനതത്വങ്ങളുള്ള ദീർഘകാല നിക്ഷേപങ്ങൾ മാത്രം തിരഞ്ഞെടുക്കുക. ചുരുങ്ങിയ സമയത്തെ വിപണി മുന്നേറ്റം കണ്ട് നിക്ഷേപം നടത്താതെ കൃത്യമായി കാര്യങ്ങൾ മനസിലാക്കി മാത്രം നിക്ഷേപം നടത്തുക.
4. അത്യാവശ്യത്തിനുള്ള തുക: നിക്ഷേപം നടത്തുമ്പോൾ എപ്പോഴും അത്യാവശ്യത്തിനുള്ള തുക മാറ്റിവയ്ക്കണം. കാരണം എപ്പോഴാണ് ജീവിതത്തിൽ അപ്രതീക്ഷിത ചിലവുകൾ ആവശ്യമായി വരിക എന്ന് പറയാൻ സാധിക്കില്ല. അങ്ങനെയുള്ള ആവശ്യങ്ങളുണ്ടാകുമ്പോൾ നിക്ഷേപം പിൻവലിക്കുകയോ, ഓഹരി വിൽക്കുകയോ ചെയ്താൽ സാമ്പത്തിക നഷ്ടമുണ്ടാകും. അതുകൊണ്ട് മൂന്ന് മുതൽ ആറ് മാസത്തെ ജീവിതച്ചെലവ് വഹിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ പ്രത്യേക നിക്ഷേപ പദ്ധതി കണ്ടെത്തുകയും അതിൽ നിക്ഷേപിക്കുകയും ചെയ്യുക.
5. ഹ്രസ്വകാല മാറ്റങ്ങൾ: വിപണിയിലെ ഹൃസ്വകാല മാറ്റങ്ങൾ കണ്ട് ഒരിക്കലും ഓഹരി വാങ്ങുകയോ,വിൽക്കുകയോ നിക്ഷേപം നടത്തുകയോ, പിൻവലിക്കുകയോ ചെയ്യരുത്. അത് സാമ്പത്തിക നഷ്ടത്തിന് മാത്രമേ കാരണമാകുകയുള്ളു. അതായത് വാങ്ങൽ, ചിലവഴിക്കൽ എന്നിവയിൽ അച്ചടക്കം പാലിക്കുക. ഇടയ്ക്കിടെ വ്യാപാരം നടത്താതിരിക്കാൻ ശ്രമിക്കുക. പകരം ഒരു ദീർഘകാല സാമ്പത്തിക പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇടപാട് ചെലവുകളും നികുതികളും മിനിമം ആയി നിലനിർത്താൻ ദീർഘകാലത്തേക്ക് നിക്ഷേപങ്ങൾ സൂക്ഷിക്കുക.
6. നികുതി ആസൂത്രണം: നിക്ഷേപങ്ങൾ നികിതിയെ ഏത് രീതിയിലാണ് സ്വാധീനിക്കുന്നത് എന്ന് കൃത്യമായ ധാരണയുണ്ടാകണം. ഇല്ലെങ്കിൽ അത് വലിയ തലവേദന സൃഷ്ടിക്കും. നിക്ഷേപം നടത്തുമ്പോൾ നികുതി രഹിതായവ, അല്ലെങ്കിൽ കുറഞ്ഞവ തിരിഞ്ഞെടുക്കുന്നത് നല്ലതാണ്.
തെറ്റ് വരുത്താതെയുള്ള കൃത്യസമയത്തെ നിക്ഷേപം സാമ്പത്തിക നേട്ടത്തിന് തന്നെ കാരണമാകും. സാമ്പത്തിക ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുന്ന മികച്ച പദ്ധതികൾ തിരഞ്ഞെടുക്കു. ദീർഘകാലത്തേക്കുള്ള സാമ്പത്തിക വിജയത്തിന്‍റെ താക്കോൽ കൃത്യസമയത്തെ അനുയോജ്യമായ നിക്ഷേപമാണ്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications