വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ട് എന്നത് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഒരേസമയം ഗുണവും ദോഷവുമാണ്. സാമ്പത്തിക ലക്ഷ്യത്തിനനുസരിച്ച് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാം എന്നുള്ളതാണ് ഗുണം. അതേസമയം നിരവധി നിക്ഷേപ പദ്ധതികൾ നിക്ഷേപകർക്കിടയിൽ ആശയക്കുഴപ്പവും സൃഷ്ടിക്കും. കാരണം ഒരേ സ്വഭാവമുള്ള നിരവധി പദ്ധതികളുണ്ടാകുമ്പോൾ ഏത് തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പമുണ്ടാകുന്നത് സ്വാഭാവികമാണല്ലോ.
ഉറപ്പുള്ള വരുമാനം, സുരക്ഷ, നികുതി ഇളവ് എന്നീ മൂന്നു കാര്യങ്ങൾ പരിശോധിച്ചാണ് സാധാരണയായി നിക്ഷേപകർ പദ്ധതികൾ തിരഞ്ഞെടുക്കാറുള്ളത്. വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ ആശങ്കയുള്ള നിക്ഷേപകർ സാധാരണയായി സ്ഥിര നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ഉറപ്പുള്ള വരുമാനവും സുരക്ഷയും സ്ഥിരനിക്ഷേപങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ്. എന്നാൽ സുരക്ഷിതവും നികുതി രഹിതവുമായ റിട്ടേൺ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് നികുതി രഹിത ബോണ്ടുകൾ മികച്ച തിരഞ്ഞെടുപ്പാണ്.

നികുതി രഹിത ബോണ്ടുകൾ
പൊതു സ്ഥാപനങ്ങൾ പണ സമാഹരണത്തിന് പുറത്തിറക്കുന്ന ദീർഘകാല സ്ഥിര-വരുമാന സെക്യൂരിറ്റികളാണ് നികുതി രഹിത ബോണ്ടുകൾ അഥവാ ടാക്സ് ഫ്രീ ബോണ്ടുകൾ. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. നികുതി രഹിത ബോണ്ടുകൾക്ക് സാധാരണയായി 5 വർഷം മുതൽ 20 വർഷം വരെയാണ് നിക്ഷേപ കാലാവധി. സർക്കാറിന്റെ പിന്തുണയോടെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് തുല്യമോ ഉയർന്നതോ ആയ വരുമാനം നികുതി രഹിത ബോണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശ നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നതാണ് പ്രധാന നേട്ടം.
പൊതുമേഖലാ സ്ഥാപനങ്ങൾ നൽകും
പൊതുമേഖലാ സ്ഥാപനങ്ങൾ പണ സമാഹരണത്തിന് പുറത്തിറക്കുന്ന ദീർഘകാല സ്ഥിര-വരുമാന സെക്യൂരിറ്റികളാണ് ടാക്സ് ഫ്രീ ബോണ്ടുകളെന്ന് നേരത്തെ പറഞ്ഞല്ലോ. എൻടിപിസി, എൻഎച്ച്പിസി, ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങളാണ് നികുതി രഹിത ബോണ്ടുകൾ നൽകുന്നത്. നിശ്ചിത കാലയളവിലേക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യമാണ് ബോണ്ടുകൾ നൽകുന്നതിലൂടെ കമ്പനികൾ ലക്ഷ്യമിടുന്നത്. ഒരു നിശ്ചിത വില നിശ്ചയിച്ച് സ്റ്റോക്ക് മാർക്കറ്റിൽ നികുതി രഹിത ബോണ്ടുകൾ ലിസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.
എങ്ങനെ സൂക്ഷിക്കാം
ബോണ്ടുകൾ ഭൗതികമായോ ഡീമെറ്റീരിയലൈസ്ഡ് രൂപത്തിലോ സൂക്ഷിക്കാം. മാർക്കറ്റ് നിരക്ക് അനുസരിച്ച് എപ്പോൾ വേണമെങ്കിലും ബോണ്ടുകൾ വാങ്ങാനും വിൽക്കാനും സാധിക്കും. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നതിനാൽ വില കൂടുമ്പോൾ മാർക്കറ്റ് വില അനുസരിച്ച് ബോണ്ടുകൾ എളുപ്പത്തിൽ ട്രേഡ് ചെയ്യാം. വിപണിയിൽ വില്പന നടത്തി നേടുന്ന ലാഭത്തിന് ആദായനികുതി നിയമപ്രകാരം നികുതി ചുമത്തും.
സ്ഥിര വരുമാനം നേടാം
സ്ഥിരവരുമാനം ലഭിക്കുന്ന നിക്ഷേപ പദ്ധതികൾ തേടുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് നികുതി രഹിത ബോണ്ടുകൾ. ബോണ്ടുകൾ സർക്കാർ ഏജൻസികൾ നൽകുന്നത് കൊണ്ട് അപകട സാധ്യതയും കുറവാണ്. സ്‌റ്റോക്ക് എക്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ കാലാവധി തീരുന്നതിന് മുൻപ് പണമാക്കി മാറ്റുകയും ചെയ്യാം. ഏറ്റവും ഉയർന്ന നികുതി പരിധിയിൽ വരുന്ന നിക്ഷേപകർക്കും നികുതി രഹിത ബോണ്ടുകൾ ഒരു നല്ല തിരഞ്ഞെടുപ്പാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഎഫ് പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ ഒരു സാമ്പത്തിക വർഷത്തിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് ലഭ്യമാണ്. അതുവഴി നികുതി 20,000 രൂപ വരെ കുറയ്ക്കാൻ സഹായിക്കും.
നികുതി രഹിത ബോണ്ടുകളുടെ പ്രയോജനങ്ങൾ
1. നികുതി ആനുകൂല്യങ്ങൾ: നികുതി രഹിത ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
2. ഗ്യാരണ്ടീഡ് റിട്ടേണുകൾ: നികുതി രഹിത ബോണ്ടുകൾ ഉറപ്പുള്ള സ്ഥിരമായ റിട്ടേൺ നിരക്ക് നൽകുന്നു. നിക്ഷേപകർക്ക് സുസ്ഥിരവും പ്രവചിക്കാവുന്നതുമായ വരുമാന മാർഗം ഇതുവഴി ഉറപ്പാക്കാം.
3. കുറഞ്ഞ അപകടസാധ്യത: നികുതി രഹിത ബോണ്ടുകൾ ഉയർന്ന ക്രെഡിറ്റ് റേറ്റിംഗുള്ള സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളാണ് ഇഷ്യൂ ചെയ്യുന്നത്. അതുകൊണ്ടു തന്നെ മറ്റ് സ്ഥിരവരുമാന പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന സുരക്ഷിതമായ നിക്ഷേപ ഓപ്ഷനായി മാറുന്നു.
4. നീണ്ട മെച്യൂരിറ്റി കാലയളവ്: നികുതി രഹിത ബോണ്ടുകൾക്ക് 10 മുതൽ 20 വർഷം വരെ നീണ്ട മെച്യൂരിറ്റി കാലയളവ് ഉണ്ട്. വിരമിക്കൽ ആസൂത്രണം അല്ലെങ്കിൽ വിദ്യാഭ്യാസ ധനസഹായം പോലുള്ള ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്ക് അതു കൊണ്ടു തന്നെ ഏറ്റവും അനുയോജ്യമാണ്.
6. വൈവിധ്യവൽക്കരണം: നികുതി രഹിത ബോണ്ടുകളിൽ നിക്ഷേപിക്കുന്നത് നിക്ഷേപകരെ അവരുടെ പോർട്ട്‌ഫോളിയോകൾ വൈവിധ്യവത്കരിക്കാനും അവരുടെ നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള അപകടസാധ്യത കുറയ്ക്കാനും സഹായിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications