കഴിഞ്ഞ ദിവസമാണ് ഐഫോൺ 17 പ്രോ മാക്സ് വിപണിയിലെത്തിയത്. 256 ജിബി പതിപ്പിന് ഏകദേശം 1,50,000 രൂപ വിലയുള്ള ഈ ഫോൺ വിപണിയിലെ ഏറ്റവും ചെലവേറിയ ഗാഡ്‌ജെറ്റുകളിൽ ഒന്നാണ് ഐഫോൺ 17 പ്രോ മാക്സ്. മിക്കവരുടേയും സ്വപ്ന ഫോൺ. പലരും ഫോൺ വാങ്ങിയത് ഇഎംഐ വഴിയായിരിക്കും. എന്നാൽ ഫോൺ വാങ്ങുന്നതിനുപകരം ഒരാൾ എല്ലാ മാസവും അതേ തുക നിക്ഷേപിക്കാൻ തീരുമാനിച്ചാലോ..? ലളിതായ ഒരു കണക്ക് കൂട്ടലിലൂടെ നിക്ഷേപത്തിന്‍റെ പ്രധാന്യം എത്രത്തോളമാണെന്ന് നിങ്ങൾക്ക് മനസിലാക്കാം.
വാങ്ങുന്നതിനു പകരം നിക്ഷേപം
ഐ ഫോൺ വാങ്ങുന്ന വ്യക്തി 36 മാസത്തെ ഇഎംഐ കാലാവധിയിലാണ് തിരഞ്ഞെടുക്കുന്നത് എന്ന് കരുതുക. അങ്ങനെ എങ്കിൽ പ്രതിമാസം 4,200 രൂപ ഇഐംഐ നൽകേണ്ടിവരും. എന്നാൽ ഈ തുക സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കാലക്രമേണ മികച്ച ലാഭം നേടാൻ സാധിക്കുമെന്നാണ് ട്രേഡ്ജിനിയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ത്രിവേശ് ഡി പറയുന്നത്.
4,200 രൂപ 36 മാസത്തേക്ക് അതായത് 3 വർഷത്തേക്ക് എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ നിക്ഷേപം ഏകദേശം 1,76,600 രൂപയായി വളരുകയും ഏകദേശം 29,000 രൂപ റിട്ടേൺ ഉണ്ടാക്കുകയും ചെയ്യും- ത്രിവേശ് പറഞ്ഞു. 12 ശതമാനമാണ് കണക്ക് കൂട്ടിയ വാർഷിക റിട്ടേൺ. ഗാഡ്‌ജെറ്റിന്‍റെ വില കൂടുന്തോറും ആ തുക നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനവും കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഏകദേശം 2,30,000 രൂപ വിലയുള്ള ഒരു ഉയർന്ന മോഡലിനെ പരിഗണിക്കുകയും പകരം ആ തുക നിക്ഷേപിക്കുകയും ചെയ്താൽ, അതേ കാലയളവിൽ ഏകദേശം 45,300 രൂപ നേട്ടമുണ്ടാകും," ത്രിവേശ് കൂട്ടിച്ചേർത്തു.

നിക്ഷേപം കൂടുതൽ അർത്ഥവത്താക്കുന്നത് എന്തുകൊണ്ട്...?
പ്രീമിയം ഗാഡ്‌ജെറ്റുകൾക്കോ ആഡംബരങ്ങൾക്കോ വേണ്ടി ചെലവഴിക്കുന്നത് ഹ്രസ്വകാല സംതൃപ്തി നൽകിയേക്കാം. എന്നാൽ നിക്ഷേപങ്ങൾ ദീർഘകാല മൂല്യം വാഗ്ദാനം ചെയ്യുന്നു എന്ന് ത്രിവേശ് വിശദീകരിച്ചു. "ഒരു പ്രീമിയം ഗാഡ്‌ജെറ്റായാലും, ഒരു ആഡംബര അവധിക്കാലമായാലും, അല്ലെങ്കിൽ മറ്റൊരു സുഖാനുഭൂതിയായാലും, ചെലവഴിക്കുന്ന ഓരോ രൂപയും നിക്ഷേപിക്കാത്ത ഒരു രൂപയാണെന്ന വസ്തുത നിലനിൽക്കുന്നു. ഏറ്റവും പുതിയ ഉപകരണം സ്വന്തമാക്കുന്നതിന്റെ ആകർഷണീയത നിഷേധിക്കാനാവാത്തതാണെങ്കിലും, സാമ്പത്തിക ചെലവ് ഉദ്ധരിച്ച വിലയ്ക്ക് അപ്പുറമാണ്. മറുവശത്ത്, നിക്ഷേപങ്ങൾ ദീർഘകാല പ്രതിഫലങ്ങൾ നൽകുന്നു, ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കുള്ള തയ്യാറെടുപ്പ് ഉറപ്പാക്കുന്നു, സമ്മർദ്ദമില്ലാതെ സാമ്പത്തിക നാഴികക്കല്ലുകൾ കൈവരിക്കാൻ സഹായിക്കുന്നു, "അദ്ദേഹം വിശദീകരിച്ചു.
ചെറുകിട നിക്ഷേപങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലെക്സി-ക്യാപ്പ് അല്ലെങ്കിൽ മൾട്ടി-ക്യാപ്പ് ഫണ്ടുകൾ പോലുള്ള വൈവിധ്യമാർന്ന മ്യൂച്വൽ ഫണ്ട് വിഭാഗങ്ങളിലൂടെ നിക്ഷേപം പരിഗണിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. "വിപണി സാഹചര്യങ്ങൾക്കനുസരിച്ച് വലിയ, ഇടത്തരം, ചെറുകിട കമ്പനികളിൽ നിക്ഷേപിക്കാൻ മാനേജർമാരെ അത്തരം ഫണ്ടുകൾ അനുവദിക്കുന്നു. അസ്ഥിരമായ വിപണികളിൽ പോലും വളർച്ച കൈവരിക്കാൻ ഈ വഴക്കം സഹായിക്കുന്നു," ത്രിവേശ് പറഞ്ഞു.
സന്തുലിത നിക്ഷേപകർക്ക് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ മറ്റൊരു ഓപ്ഷനായിരിക്കാമെന്നും അദ്ദേഹം പരാമർശിച്ചു. "അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ ഇക്വിറ്റിയും ഡെറ്റും സംയോജിപ്പിച്ച് ഒരു സന്തുലിത തന്ത്രം വാഗ്ദാനം ചെയ്യുന്നു. ഓഹരികളിലെ സാധ്യതയുള്ള ഉയർച്ചയിൽ നിന്നും കടം ഭാഗത്തിൽ നിന്നുള്ള സ്ഥിരതയിൽ നിന്നും നിക്ഷേപകർക്ക് പ്രയോജനം നേടാനാകും," അദ്ദേഹം പറഞ്ഞു.
തൽക്ഷണ തൃപ്‌തി അല്ലെങ്കിൽ ദീർഘകാല വളർച്ച
ചെലവഴിക്കലും നിക്ഷേപവും തമ്മിൽ തീരുമാനിക്കുന്നത് ശരിയോ തെറ്റോ എന്നതിനെക്കുറിച്ചല്ല - അത് വ്യക്തിപരമായ മുൻഗണനകളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ത്രിവേശ് പറഞ്ഞു. "ആ പുതിയ സ്മാർട്ട്‌ഫോൺ നിങ്ങളുടെ ജീവിതമോ ഉൽപ്പാദനക്ഷമതയോ യഥാർത്ഥത്തിൽ മെച്ചപ്പെടുത്തുന്നുണ്ടെങ്കിൽ അത് വിലമതിക്കും. എന്നിരുന്നാലും, നിങ്ങളുടെ ലക്ഷ്യം ദീർഘകാല സമ്പത്ത് സൃഷ്ടിക്കലും സാമ്പത്തിക സുരക്ഷയുമാണെങ്കിൽ എസ്ഐപി-കളോ ഓഹരി നിക്ഷേപങ്ങളോ മികച്ച തിരഞ്ഞെടുപ്പായി തുടരും," അദ്ദേഹം പറഞ്ഞു.
ആത്യന്തികമായി ഫോൺ വാങ്ങണോ, നിക്ഷേപം നടത്തണോ എന്നത് നിങ്ങളുടെ മുൻഗണനകളെയും ശ്രദ്ധയെയും ആശ്രയിച്ചിരിക്കുന്നു. ഇന്ന് നിങ്ങൾ എടുക്കുന്ന തിരഞ്ഞെടുപ്പുകളാണ് നിങ്ങളുടെ നാളെയെ തീരുമാനിക്കുന്നത്. അതുകൊണ്ട് തീരുമാനങ്ങൾ യുക്തിപൂർവമാകണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
