റിട്ടയർമെൻറ് പ്ലാനിംഗിനായി അല്ലെങ്കിൽ മറ്റ് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനായി ധാരാളം നിക്ഷേപ പദ്ധതികളിൽ പലരും ഏർപ്പെടാറുണ്ട്. അതിലേക്ക് കൂട്ടിച്ചേർക്കാവുന്ന ഒന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയുള്ള ഇക്വിറ്റി-ഓറിയൻറഡ് മ്യൂച്വൽ ഫണ്ടുകൾ. ഇത്തരത്തിലുള്ള നിക്ഷേപങ്ങളിൽ നിന്ന് വർഷത്തിൽ 12% വരേ വരുമാനം പ്രതീക്ഷിക്കുന്നത് ഇന്ത്യൻ വിപണിയിൽ സാധാരണമാണ്. ഇതിന് പ്രധാന കാരണം ഈ ഫണ്ടുകളുടെ മുൻകാല പ്രകടനം തന്നെയാണ്.
2025 മാർച്ച് 10 വരെയുള്ള എ എം എഫ് ഐ വെബ്‌സൈറ്റിലെ ഡാറ്റ പ്രകാരം, പത്തു വർഷത്തിനുള്ളിൽ ലാർജ് ക്യാപ് ഫണ്ടുകളിൽ 24 ല്‍ 8 എണ്ണവും 12%ത്തിന് മുകളിലുള്ള വാർഷിക ലാഭം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ, മിഡ് ക്യാപ്, സ്മാൾ ക്യാപ്, ഫ്ലെക്‌സി ക്യാപ്, ഇ എൽ എസ് എസ് ഫണ്ടുകൾ തുടങ്ങി മറ്റ് വിഭാഗങ്ങളിലും 12% വരെ ലാഭനിരക്ക് ലഭിച്ചിരുന്നു.
ലാർജ് ക്യാപ് ഫണ്ടുകളിൽ 24 ല്‍ 8 സ്കീമുകളും 12% ന് മുകളിലുള്ള ലാഭം നൽകി. സ്മാൾ ക്യാപ് ഫണ്ടുകളിൽ 13 ല്‍ 13 സ്കീമുകളും (100% ഹിറ്റ് റേറ്റ്) 12% മികവിനോട് കൂടിയതാണ്. മിഡ് ക്യാപ് വിഭാഗത്തിൽ 20 ല്‍ 20 സ്കീമുകളും 12% ലാഭം നൽകിയിട്ടുണ്ട്. ഫ്ലെക്‌സി ക്യാപ് വിഭാഗത്തിൽ 18 ല്‍ 12 ഫണ്ടുകളും ഇ എൽ എസ് എസ് വിഭാഗത്തിൽ 28 ല്‍ 17 ഫണ്ടുകളും ഈ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്.
12% ലാഭനിരക്ക് പ്രതീക്ഷിക്കുന്നത് ശരിയാണോ?
മിര മണിയുടെ സഹസ്ഥാപകനായ ആനന്ദ് കെ. രഥി പറയുന്നതനുസരിച്ച്, 12% വരുമാനം പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല എന്നത് തന്നെയാണ്. ഇന്ത്യയുടെ നോമിനൽ ജിഡിപി 2025-26 കാലയളവിൽ 10.1% വളർച്ച നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒരു രാജ്യം 10.1% വളരുമ്പോൾ, അതിലെ നന്നായി നടത്തപ്പെടുന്ന കമ്പനികൾക്ക് 2-3% അധിക വളർച്ച കൈവരിക്കാനാകുമെന്നാണ് അനുഭവത്തിൽ നിന്ന് മനസ്സിലാകുന്നത്. അതിനാൽ, ആകെ 12-13% വളർച്ചയാണ് പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.

എന്നിരുന്നാലും, വിപണിയിലെ ഓവർ വാല്യൂഡ് (അമിതമായി വിലയിരുത്തപ്പെട്ട) അണ്ടർ വാല്യൂഡ് (അല്പവിലയിലുള്ള) കമ്പനികളുടെ നിലവിലെ സ്ഥിതി മൂലം 1% കുറവ് സംഭവിക്കാനിടയുണ്ട്. അതിനാൽ, 12% ലാഭനിരക്ക് ഒരു വിശ്വസനീയമായ വളർച്ച ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിക്ഷേപകർക്കുള്ള നിർദേശങ്ങൾ
നിക്ഷേപകരുടെ റിസ്ക് പ്രൊഫൈലിനെ ആശ്രയിച്ച് പ്രതീക്ഷിക്കാവുന്ന വരുമാനവും വ്യത്യസ്തമാണ്. കൺസർവേറ്റീവ് നിക്ഷേപകർ 7-8% വരുമാനം പ്രതീക്ഷിക്കാം. മോഡറേറ്റ് നിക്ഷേപകർക്ക് 9-10% വരുമാനം പ്രതീക്ഷിക്കാം. ഹൈ റിസ്ക് നിക്ഷേപകർക്ക് 11-12% വരുമാനം പ്രതീക്ഷിക്കാം.
ദീർഘകാല നിക്ഷേപത്തിൽ ശ്രദ്ധിക്കുക. 10 വർഷം അല്ലെങ്കിൽ അതിനുമേൽ നിക്ഷേപം തുടരുമ്പോൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ചരിത്രപരമായി മികച്ച ലാഭനിരക്ക് നൽകാറുണ്ട്. അല്ലാതെ പെട്ടെന്ന് ലാഭം ലഭിക്കണമെന്ന് കരുതി ഫണ്ടുകൾ നിക്ഷേപിച്ചാൽ അത് നഷ്ടത്തിലെ കലാശിക്കുകയുള്ളൂ.
ഡൈവേഴ്സിഫിക്കേഷൻ
മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് അതിന്റെ വൈവിധ്യത്തിലാണ്. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മാൾ ക്യാപ്, ഇ എൽ എസ് എസ്, ഡെബ്റ്റ് ഫണ്ടുകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ നിക്ഷേപം വിഭജിക്കുക. അത് ലാഭം ഉയർത്തുകയും നഷ്ടം വന്നാൽ അത് മാനേജ് ചെയ്യാനുള്ള വഴി ഉണ്ടാക്കി തരികയും ചെയ്യും.
ഫണ്ടുകളുടെ വരുമാന നിരക്ക് എങ്ങനെ വിലയിരുത്താം?
എസ് ഐ പി കാൽക്കുലേറ്ററുകൾ ഉപയോഗിച്ച് നിങ്ങളുടെ നിക്ഷേപത്തിന്റെ ഭാവി മൂല്യം കണക്കാക്കാൻ കഴിയും. പതിവായി റിവ്യൂ ചെയ്ത് നിക്ഷേപത്തിന്റെ പ്രകടനം വിലയിരുത്തുകയും ആവശ്യമായ പരിഷ്കരണം നടത്തുകയും ചെയ്യുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള യോജിച്ച നിക്ഷേപം തിരഞ്ഞെടുക്കാൻ ഒരു ഫിനാൻഷ്യൽ അഡ്വൈസറുടെ സേവനം ഉറപ്പായും തേടുന്നത് നന്നായിരിക്കും.
റിട്ടയർമെൻറ് പ്ലാനിംഗിനായി മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് 12% ലാഭനിരക്ക് പ്രതീക്ഷിക്കുന്നത് ഭൂതകാല കണക്കുകൾ അനുസരിച്ച് യുക്തിപരമായ ചിന്ത തന്നെയാണ്. പക്ഷെ വിപണിയിലെ അസ്ഥിരതകളെ കണക്കിലെടുത്ത് നഷ്ടമായാലും ലാഭമായാലും അത് നിങ്ങൾക്ക് താങ്ങാൻ കഴിയും എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം നിക്ഷേപിക്കുക.
Disclaimer: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുക


Click it and Unblock the Notifications