വയസ് കൂടും തോറും നിക്ഷേപങ്ങൾ ജീവിതത്തിൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകത നമ്മളിൽ ഓരോരുത്തരിലും വർദ്ധിച്ചുവരികയാണ്. സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാൻ ക്രമാനുസൃതമായ നിക്ഷേപ മാർഗം തിരഞ്ഞെടുത്താൽ മാത്രമേ 60 വയസ്സിനു ശേഷമുള്ള ജീവിതം ഭംഗിയായി വിനിയോഗിക്കാൻ കഴിയുകയുള്ളൂ. ധാരാളം നിക്ഷേപങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും എങ്ങനെ കൃത്യമായി ഇവ ഉപയോഗിക്കണം, ഏതു വഴിയിലൂടെ യാത്ര ചെയ്താലാണ് ഇത്തരം നിക്ഷേപങ്ങൾ കൃത്യമായ വരുമാനം നമുക്ക് നൽകുക എന്നതിനെക്കുറിച്ചൊന്നും പക്ഷേ ഇപ്പോഴും ആർക്കും വലിയ ധാരണയില്ല. അതിനെ എളുപ്പത്തിൽ വ്യക്തമാക്കി തരിക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.
ദിലീപ് എന്ന ഒരു വ്യക്തിയുടെ നിക്ഷേപ പദ്ധതികൾ ഉദാഹരണമായി എടുത്ത് പരിശോധിക്കാം
ദിലീപ് 38 വയസ്സുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ മാസവരുമാനം ₹1.80 ലക്ഷം ആണ്. മാസച്ചിലവുകൾ ആകട്ടെ ₹1 ലക്ഷം രൂപയും. ദിലീപിന്റെ പക്കൽ ഇപ്പോഴുള്ള നിക്ഷേപങ്ങൾ ഏതൊക്കെ എന്ന് പരിശോധിക്കാം.
*എൻ പി എസ് (നാഷണൽ പെൻഷൻ സിസ്റ്റം):
₹8,000/മാസം (₹7 ലക്ഷം സമ്പാദ്യം)
*വി പി എഫ്(വോളന്ററി പ്രൊവിഡന്റ് ഫണ്ട്): ₹6,000/മാസം
*ഇ പി എഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്): ₹18,000/മാസം (₹14 ലക്ഷം സമ്പാദ്യം)
*ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ: ₹50,000/മാസം (₹28 ലക്ഷം സമ്പാദ്യം, ഇതിൽ ₹2 ലക്ഷം ഡെബ്റ്റ് ഫണ്ടിൽ)

*പി പി എഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്): ₹15 ലക്ഷം
*ഫിക്സഡ് ഡിപ്പോസിറ്: ₹2 ലക്ഷം
*ഇക്വിറ്റി സ്റ്റോക്ക്: ₹4 ലക്ഷം
*കോർപ്പറേറ്റ് എഫ് ഡി & ഗോൾഡ് ബോണ്ട്: ₹10 ലക്ഷം
ദിലീപിന്റെ വീടിനുള്ള ₹6 ലക്ഷം ലോൺ അടുത്ത മൂന്നു വർഷത്തിനുള്ളിൽ തീർപ്പാക്കാനുള്ള പദ്ധതിയുണ്ട് അദ്ദേഹത്തിന്. ഇതോടെ 60 വയസ് തികയുമ്പോൾ ₹6 കോടി പെൻഷൻ ലാഭം ഉണ്ടാക്കണം എന്നാണ് ഈ യുവാവ് ലക്ഷ്യമിടുന്നത്.
₹6 കോടി മതിയാകുമോ?
7% വിലക്കയറ്റം കണക്കാക്കി നോക്കുമ്പോൾ 85 വയസ്സുവരെ ജീവിക്കണമെങ്കിൽ ദിലീപിന് ₹6 കോടി പെൻഷൻ ഫണ്ട് മതിയാകില്ല. വിലക്കയറ്റം മൂലം 60-ാം വയസ്സിൽ ₹6 കോടി ആസ്തി ഉണ്ടായാലും മാസം ₹52,000 മാത്രമേ പലിശ വരുമാനം ലഭിക്കുകയുള്ളൂ. ഇത് ഇപ്പോഴത്തെ ₹1 ലക്ഷം മാസച്ചിലവിനെ അപേക്ഷിച്ച് കുറവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നിലവിലെ ജീവിതശൈലി നിലനിർത്താൻ വർഷങ്ങൾ കഴിഞ്ഞു പോകുമ്പോൾ കുറഞ്ഞത് ₹12 കോടി എങ്കിലും സമ്പാദ്യം ദിലീപിന് ഉണ്ടായിരിക്കണം.
60-ആം വയസ്സിൽ ₹14 കോടി ലക്ഷ്യം നേടാം
നിങ്ങളുടെ കൃത്യമായ നിക്ഷേപ ശൈലി തുടർന്നാൽ വർഷത്തിൽ ശരാശരി 10% ലാഭം ലഭിക്കുമെന്ന് കണക്കാക്കി, 60-ആം വയസ്സിൽ ₹14 കോടി വരെ സമ്പാദ്യമായി വളരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
1. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ:
മാസ അടവ്: ₹50,000
നിലവിലെ സമ്പാദ്യം: ₹28 ലക്ഷം
12% വാർഷിക ലാഭം കണക്കാക്കി: ₹9.05 കോടി
2. ഇ പി എഫ്(എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്):
മാസ അടവ്: ₹18,000
നിലവിലെ സമ്പാദ്യം: ₹14 ലക്ഷം
8.25% ലാഭം കണക്കാക്കി: ₹2.09 കോടി
3. എൻ പി എസ് (നാഷണൽ പെൻഷൻ സിസ്റ്റം):
മാസ അടവ്: ₹8,000
നിലവിലെ സമ്പാദ്യം: ₹7 ലക്ഷം
10% ലാഭം കണക്കാക്കി: ₹1.29 കോടി
4. പി പി എഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്):
നിലവിലെ സമ്പാദ്യം: ₹15 ലക്ഷം
7.1% ലാഭം കണക്കാക്കി: ₹67.8 ലക്ഷം
5. വി പി എഫ് (വോളന്ററി പ്രൊവിഡന്റ് ഫണ്ട്):
മാസ അടവ്: ₹6,000
8.25% ലാഭം കണക്കാക്കി: ₹43 ലക്ഷം
6. ഇക്വിറ്റി സ്റ്റോക്ക്:
നിലവിലെ സമ്പാദ്യം: ₹4 ലക്ഷം
12% ലാഭം കണക്കാക്കി: ₹48.4 ലക്ഷം
7. കോർപ്പറേറ്റ് എഫ് ഡി & ഗോൾഡ് ബോണ്ട്:
നിലവിലെ സമ്പാദ്യം: ₹10 ലക്ഷം
8% ലാഭം കണക്കാക്കി: ₹54.3 ലക്ഷം
8. ഡെബ്റ്റ് ഫണ്ടും ഫിക്സഡ് ഡിപ്പോസിറ്റും:
ഓരോന്നിലും ₹2 ലക്ഷം (7% ലാഭം)
മൊത്തം സമ്പാദ്യം 60-ആം വയസ്സിൽ: ₹14.57 കോടി ലഭിക്കും.
ദിലീപിന്റെ നിക്ഷേപം എങ്ങനെ മെച്ചപ്പെടുത്താം?
1. ഹോം ലോൺ തീർത്ത ശേഷം കൂടുതൽ നിക്ഷേപം
(ലോൺ തീർന്നാൽ ₹15,000 കൂടുതൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് മാറ്റുന്നത് ദിലീപിന്റെ ആസ്തി വർധിപ്പിക്കും)
2. അറിഞ്ഞു നിക്ഷേപിക്കുക:
വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കുക.
വർഷംതോറും പോർട്ട്ഫോളിയോ വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ ചെയ്യുക.
3. അടിയന്തിര ഫണ്ട്:
കുറഞ്ഞത് 6 മാസത്തെ ചെലവുകൾ അടങ്ങിയ അടിയന്തിര ഫണ്ട് നിലനിർത്തുക.
4. ഹെൽത്ത് ആൻഡ് ലൈഫ് ഇൻഷുറൻസ്:
ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിവ ഉറപ്പാക്കുക
ഈ ലക്ഷ്യത്തിലേക്ക് എത്താൻ ദിലീപ് ഉടൻ ചെയ്യേണ്ടത് എന്തൊക്കെയാണ്?
*ഹോം ലോൺ തീർത്ത ശേഷം അധികം തുക മ്യൂച്വൽ ഫണ്ടിലേക്ക് മാറ്റുക.
*വിലക്കയറ്റം കണക്കിലെടുത്ത് ₹12-₹14 കോടി ലക്ഷ്യം നിശ്ചയിക്കുക.
*ഓരോ 2-3 വർഷത്തിലൊരിക്കൽ നിങ്ങളുടെ നിക്ഷേപം പുനപരിശോധിക്കുക.
നിങ്ങളുടെ കൃത്യമായ നിക്ഷേപ ശൈലി തുടരുക. സാമ്പത്തികമായി സ്വതന്ത്രവും സുരക്ഷിതവുമായ വിരമിക്കൽ ജീവിതവും ഉറപ്പാക്കാൻ ഇത് സഹായിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications