കൊവിഡ് -19 മഹാമാരി കാരണമുള്ള ഏറ്റവും വലിയ ആശങ്ക സാമ്പത്തികവും മാനസികവുമായ ആരോഗ്യമാണ്. വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൌണും ഭയവും മൂലം ഉണ്ടായ ആശങ്കകളും ഉത്കണ്ഠകളും പല സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും കാരണമായി. കൊറോണ പ്രതിസന്ധി എപ്പോൾ അവസാനിക്കും? ജോലിയുടെ ഭാവി എന്താകും? ഇത്തരത്തിൽ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുടെ പട്ടിക നീളുകയാണ്. നമുക്ക് ചുറ്റുമുള്ള എല്ലാ പ്രശ്നങ്ങൾക്കിടയിലും മാനസിക സമാധാനം കണ്ടെത്തുന്നതിന് ഇനിപ്പറയുന്ന ഘടകങ്ങൾ നിങ്ങളെ സഹായിച്ചേക്കും.
സാഹചര്യം എന്താണെന്ന് അംഗീകരിക്കുക
കൊറോണ വൈറസുമായി ബന്ധപ്പെട്ട് എന്തുസംഭവിക്കുമെന്നതിനെക്കുറിച്ചോ അല്ലെങ്കിൽ എത്രനാൾ കാര്യങ്ങൾ വ്യത്യസ്തമായിരിക്കും എന്നതിനെക്കുറിച്ചോ വ്യക്തമായ ധാരണയില്ലെങ്കിൽ വളരെയധികം ഉത്കണ്ഠകൾ ഉണ്ടായേക്കാം. അനിശ്ചിതത്വം നേരിടുമ്പോഴാണ് പലപ്പോഴും ഉത്കണ്ഠ അനുഭവിക്കുന്നത്. ആ ഉത്കണ്ഠയെ മറികടക്കുന്നതിനുള്ള ആദ്യപടിയായി നിങ്ങളുടെ ജീവിതം കുറച്ചുകാലത്തേക്ക് വ്യത്യസ്തമാകുമെന്ന് അംഗീകരിക്കുക എന്നതാണ്. ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അടുത്ത ഘട്ടം.
കഴിവുകൾ തിരിച്ചറിയുക
ജിമ്മിൽ പോകുകയോ സുഹൃത്തുക്കളുമായി പുറത്ത് പോകുകയോ പോലുള്ള പല കാര്യങ്ങളും നിങ്ങൾക്ക് ലഭ്യമായേക്കില്ല. അതിനാൽ, നിങ്ങളുടെ സ്ട്രെസ് ലെവലുകൾ കൈകാര്യം ചെയ്യാൻ മറ്റ് മാർഗങ്ങൾ കണ്ടെത്തുന്നത് പ്രധാനമാണ്. നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ എന്തുചെയ്യാനാകുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
സാമ്പത്തിക പ്രശ്നങ്ങൾ
പണത്തെക്കുറിച്ച് നിരന്തരം ആശങ്കാകുലരാണെങ്കിൽ നിങ്ങളുടെ യഥാർത്ഥ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് സത്യസന്ധമായി വിശകലനം ചെയ്യേണ്ട സമയമാണിത്. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ആരംഭിക്കുന്നതിന് മുമ്പ്, അവയെ വ്യത്യസ്ത വിഭാഗങ്ങളായി വിഭജിക്കേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങൾ കൂടുതൽ നിയന്ത്രണവിധേയമാക്കി മാറ്റും.
റിസ്ക് എടുക്കൽ കുറയ്ക്കുക
നിങ്ങൾ ഒരു പരിചയ സമ്പന്നനായ നിക്ഷേപകനല്ലെങ്കിൽ റിസ്ക് ഒഴിവാക്കിയുള്ള നിക്ഷേപം നടത്തുക. പ്രലോഭിപ്പിക്കുന്ന ഡീലുകളിൽ നിന്ന് വിട്ടു നിന്ന് നിങ്ങളുടെ സാമ്പത്തിക പോർട്ട്ഫോളിയോ സുരക്ഷിതമാക്കുക. നിക്ഷേപ സാധ്യതകളെക്കുറിച്ച് ശ്രദ്ധാപൂർവ്വം വിലയിരുത്തുക. നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ്, എല്ലാം കാര്യങ്ങളും നന്നായി മനസ്സിലാക്കുക.
ബജറ്റ് പരിഷ്‌ക്കരിക്കുക
നിങ്ങൾ സാധാരണയായി ഒരു ബജറ്റിംഗ് സംവിധാനം ഉണ്ടാക്കുകയോ പിന്തുടരുകയും ചെയ്യുന്നില്ലെങ്കിൽ പുതിയ ഒരു ബജറ്റ് തയ്യാറാക്കാനുള്ള നല്ല സമയമാണിത്. കൊവിഡ്-19 മഹാമാരി കാരണം നിങ്ങൾ വരുമാനത്തിൽ ഗണ്യമായ കുറവ് നേരിടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ചെലവുകൾ ശ്രദ്ധാപൂർവ്വം ട്രാക്കുചെയ്ത് അടിയന്തര ബജറ്റ് തയ്യാറാക്കുക. നിങ്ങൾക്ക് ഇതിനകം ഒരു ബജറ്റ് ഉണ്ടെങ്കിൽ, അത് കുറയ്ക്കാനും നിങ്ങളുടെ ചെലവുകൾ കുറയ്ക്കാൻ കഴിയുമോയെന്നും അവലോകനം ചെയ്യുക.
സഹായം തേടുക
നിങ്ങൾക്ക് അമിത ഉത്കണ്ഠ തോന്നാൻ തുടങ്ങിയാൽ, ഫോണിലൂടെയോ ഓൺലൈനിലോ കൂടിക്കാഴ്‌ചകൾക്കായി കൗൺസിലർമാരെയും മറ്റ് പ്രൊഫഷണലുകളെയും ലഭ്യമാണ്, കൂടാതെ ഉത്കണ്ഠ, പരിഭ്രാന്തി അല്ലെങ്കിൽ വിഷാദം എന്നിവയിൽ നിന്ന് നിങ്ങലെ രക്ഷപ്പെടുത്താൻ ഇത് സഹായിക്കും. അതിനാൽ ആവശ്യമെങ്കിൽ സഹായം തേടുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
