പെട്ടെന്ന് ലഭിക്കും എന്നതാണ് സ്വര്‍ണ വായ്പകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. കൈയ്യില്‍ സ്വര്‍ണം ഉണ്ടെങ്കില്‍ പണത്തിനായി ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ അവ ഈടായി നല്‍കിക്കൊണ്ട് വായ്പ എടുക്കാം.
പെട്ടെന്ന് ലഭിക്കും എന്നതാണ് സ്വര്‍ണ വായ്പകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. കൈയ്യില്‍ സ്വര്‍ണം ഉണ്ടെങ്കില്‍ പണത്തിനായി ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ അവ ഈടായി നല്‍കിക്കൊണ്ട് വായ്പ എടുക്കാം. സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള തുക എളുപ്പത്തില്‍ തന്നെ നിങ്ങള്‍ക്ക് വായ്പയായി ലഭിക്കും.

കൂടാതെ സ്വര്‍ണ വായ്പ ലഭിക്കുന്നതിന് ക്രെഡിറ്റ് സ്കോറിന്റെയോ വരുമാനത്തിന്റെ തെളിവ് ഹാജരാക്കുകയോ ഒന്നും തന്നെ വേണ്ടതാനും. ഈട് നല്‍കിക്കൊണ്ട് എടുക്കുന്ന വായ്പയായതിനാല്‍ തന്നെ സ്വര്‍ണ വായ്പകളുടെ പലിശ നിരക്ക് വ്യക്തിഗത വായ്പകളെക്കാള്‍ കുറഞ്ഞിരിക്കുകയും ചെയ്യും.
അതിലുപരി വായ്പ എടുക്കുന്ന പണം ഏത് ആവശ്യത്തിനും വായ്പ എടുക്കുന്ന വ്യക്തിയ്ക്ക് ഉപയോഗപ്പെടുത്താം. എന്നാല്‍ ഇനി സ്വര്‍ണ വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് സ്വര്‍ണ ഓവര്‍ഡ്രാഫ്റ്റ് വായ്പയെക്കുറിച്ചുകൂടി അറിയാം. സ്വര്‍ണ ഓവര്‍ഡ്രാഫ്റ്റ് വായ്പയിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ അയവ് ലഭിക്കുകയും പലിശ ബാധ്യത കുറയ്ക്കുവാന്‍ കഴിയുകയും ചെയ്യും.
സ്വര്‍ണ ഓവര്‍ഡ്രാഫ്റ്റ് വായ്പ എന്നത് നിങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കൂ എന്ന തരത്തിലുള്ള ഒരു വായ്പാ സംവിധാനമാണ്. നിങ്ങള്‍ ഈടായി നല്കുന്ന സ്വര്ണത്തിന്മേല് ഒരു നിശ്ചിത തുക വായ്പാ ദാതാവ് അനുവദിക്കുന്നു. ആ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും അതില്‍ നിന്ന് നിങ്ങള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് മാത്രം പലിശ ഈടാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. മുഴുവന്‍ തുകയ്ക്കും ഇവിടെ പലിശ നല്‍കേണ്ടതില്ല.
സ്വര്‍ണ ഓവര്‍ഡ്രാഫ്റ്റ് വായ്പയുടെ മറ്റ് പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വായ്പാ തുക എന്ത് ആവശ്യത്തിന് ഉപയോഗിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. അതില്‍ നിബന്ധനകളൊന്നുമില്ല. വായ്പാ തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കുവാന്‍ സാധിക്കും. തുക നിങ്ങളുടെ അക്കൗണ്ടില്‍ നേരത്തേ തന്നെ ക്രെഡിറ്റ് ആയിട്ടുള്ളതിനാല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഏത് സമയത്തും തുക പിന്‍വലിക്കാം. വായ്പാ കാലാവധിയില്‍ നിങ്ങള്‍ക്ക് ഈടായി നല്‍കിയിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മാറ്റി പകരം വേറെ ആഭരണങ്ങള്‍ നല്കുവാനും സാധിക്കും. സാധാരണ സ്വര്‍ണ വായ്പയില്‍ ഇത് സാധ്യമല്ല. നിങ്ങള്‍ എത്ര തുകയാണോ പിന്‍വലിച്ച് ഉപയോഗിക്കുന്നത്, ആ തുകയ്ക്ക് മാത്രമേ പലിശ നല്‍കേണ്ടതുള്ളൂ.
നിങ്ങള്‍ക്ക് നിലവില്‍ ബാങ്കില്‍ സേവിംഗ്സ് അക്കൗണ്ട് ഉണ്ട് എങ്കില്‍ ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കുവാന്‍ ബാങ്കിന് സാധിക്കും. കറന്റ് അക്കൗണ്ടില്‍ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും പ്രത്യേകതളും ചില ബാങ്കുകള്‍ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടിനും നല്‍കാറുണ്ട്. ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടില്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടെ നിങ്ങള്‍ക്ക് നല്‍കിയേക്കാം.
മിക്ക പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും സ്വര്‍ണ ഓവര്‍ ഡ്രാഫ്റ്റ് വായ്പ നല്‍കാറുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications