ഭവനവായ്പ തിരിച്ചടയ്ക്കുവാന്‍ ബുദ്ധിമുട്ടുന്നുവോ? തിരിച്ചടവ് മുടങ്ങാതിരിക്കാനിതാ ചില വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം ഇല്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ആ സ്വപ്‌നത്തിലേക്ക് എത്തണമെങ്കിലോ ഒരു ജീവിത കാലത്തിലുണ്ടാക്കുന്ന സമ്പാദ്യത്തിന്റെ വലിയൊരു വിഹിതം തന്നെ അതിനായി മാറ്റി വയ്‌ക്കേണ്ടതായും വരും. പെട്ടെന്ന് സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള വഴിയാണ് ഭവന വായ്പകള്‍, തന്റെ സമ്പാദ്യത്തോടൊപ്പം ഭവന വായ്പയുടെ സഹായവും കൂടെ ചേര്‍ത്താണ് പലരും വീടെന്ന സ്വപ്‌നത്തിലേക്ക് എത്തുന്നത്.

 
ഭവനവായ്പ തിരിച്ചടയ്ക്കുവാന്‍ ബുദ്ധിമുട്ടുന്നുവോ?  തിരിച്ചടവ് മുടങ്ങാതിരിക്കാനിതാ ചില വഴികള്‍

ഭവന വായ്പകള്‍ എടുക്കുമ്പോള്‍ പ്രതിമാസ വായ്പാ ഇഎംഐ തിരിച്ചടവിനെ കുറിച്ചും നാം ഓര്‍ക്കേണ്ടതുണ്ട്.

മാസം 1 രൂപ മാറ്റി വയ്ക്കൂ ; 2 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പലര്‍ക്കും ബിസിനസുകള്‍ അവസാനിപ്പിക്കുകയോ വലിയ നഷ്ടം നേരിടേണ്ടി വരികയോ ഉണ്ടായിട്ടുണ്ട്. പലരുടെയും വേതനത്തില്‍ കുറവുണ്ടായി. ഇത്തരം വരുമാന കുറവുകളെല്ലാം വായ്പാ ഇഎംഐ തിരിച്ചടവ് ബാധ്യത ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ ഇഎംഐ തിരിച്ചടവുകള്‍ക്ക് സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന്് നമുക്ക് നോക്കാം.

ആര്‍ബിഐ മോറട്ടോറിയം : കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 3 മാസത്തെ മോറട്ടോറിയം ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം വായ്പ എടുത്ത വ്യക്തികള്‍ക്ക് തിരിച്ചടവ് മൂന്ന് മാസത്തേക്ക് മാറ്റി വയ്ക്കാം.

മ്യൂച്വല്‍ ഫണ്ട് : മ്യൂച്വല്‍ ഫണ്ട് ഉള്ള വ്യക്തികള്‍ക്ക് അവ ഭവന വായ്പാ ഇഎംഐ തിരിച്ചടവിനായി ഉപയോഗിക്കാം. അതുവഴി ക്രെഡിറ്റ് സ്‌കോര്‍ താഴാതെ സൂക്ഷിക്കുവാനും സാധിക്കും. നിങ്ങളുടെ കൈയ്യിലുള്ള ഓഹരി വില ഉയര്‍ന്നിരിക്കുകയാണോ എന്ന് പരിശോധിക്കാം. ഉയര്‍ന്നിരിക്കുകയാണെങ്കില്‍ അത് റെഡീം ചെയ്്ത് പണമാക്കി മാറ്റാം.

പിഎഫ് വായ്പ ; ഭവന വായ്പാ തിരിച്ചടവുകള്‍ മുടങ്ങാതിരിക്കുവാനുള്ള മറ്റൊരു മാര്‍ഗമാണ് എംപ്ലോയീസ് പ്രൊവിഡ്ന്റ് ഫണ്ടില്‍ നിന്നും വായ്പ എടുക്കുന്നത്. പ്രൊവിഡന്റ് ഫണ്ട് സേവിംഗ്‌സിന്റെ 75 ശതമാനം വരെ വായ്പായി ലഭിക്കും.

മാസം 1 രൂപ മാറ്റി വയ്ക്കൂ ; 2 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം

കമ്പനിയില്‍ നിന്നുള്ള സിവിയറന്‍സ് പേ; ഒരു കമ്പനി ജീവനക്കാരെ പിരിച്ചു വിടുമ്പോള്‍ സിവിയറന്‍സ് പേ നല്‍കാറുണ്ട്. നോട്ടീസ് പിരീയഡ് കാലത്തെ വേതനത്തിന് സമാനമായിരിക്കും ആ തുക. ജോലി നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് ഭവന വായ്പാ ഇഎംഐ തുക അടയ്ക്കുവാന്‍ സിവിയറന്‍സ് പേ ഉപയോഗപ്പെടുത്താം.

ലിക്വിഡ് സേവിംഗ്‌സുകളും സ്ഥിര നിക്ഷേപങ്ങളും: വരുമാനം നേടിത്തുടങ്ങിയ സമയത്ത് തന്നെ ഒരു വ്യക്തി നിര്‍ബന്ധമായും ആരംഭിക്കേണ്ട കാര്യമാണ് സേവിംഗ്‌സ് അഥവാ സമ്പാദ്യം എന്നത്. അത്തരം സമ്പാദ്യമുണ്ടെങ്കില്‍ അതിലൊരു ഭാഗവും മറ്റ് വഴികളില്ലെങ്കില്‍ സ്ഥിര നിക്ഷേപം ഉപയോഗിച്ചും ഭവന വായ്പാ ഇഎംഐ തിരിച്ചടവ് നടത്താം.

Read more about: home loan
English summary

Is House Loan Worrying You? Here's The List Of emergency options available to pay home loans EMIs | ഭവനവായ്പ തിരിച്ചടയ്ക്കുവാന്‍ ബുദ്ധിമുട്ടുന്നുവോ? തിരിച്ചടവ് മുടങ്ങാതിരിക്കാനിതാ ചില വഴികള്‍

Is House Loan Worrying You? Here's The List Of emergency options available to pay home loans EMIs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X