ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്തിയെന്ന ഓഫര്‍ സ്വീകരിച്ചാല്‍...

ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്തുന്നത് കൊണ്ടുള്ള പ്രയോജനമെന്താണ് ? ചെലവാക്കല്‍ പരിധി കൂട്ടുന്നതുകൊണ്ട് ഇനി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ? ഇങ്ങനെ നിങ്ങള്‍ എ്‌പ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാര്‍ഡുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഏവര്‍ക്കും ഒരാശ്വാസം തന്നെയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരാണ് നിങ്ങളെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടാവുകയുമുള്ളൂ.

 

അത്യാവശ്യം ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് പരിധി സൗജന്യമായി ഉയര്‍ത്തി നല്‍കാം എന്ന വാഗ്ദാനവുമായി ഇതിനോടകം തന്നെ നിങ്ങള്‍ക്ക് ഫോണ്‍ കോളുകളും സന്ദേശങ്ങളും എത്തിയിട്ടുണ്ടാകുമെന്ന് തീര്‍ച്ച. പല തവണ അവഗണിച്ചിട്ടും പിന്നെയും പിന്നെയും ഇതേ വാഗ്ദാനം തുടരുമ്പോള്‍ സ്വഭാവികമായും എന്നാലതൊന്ന് പരീക്ഷിച്ച് നോക്കിയാലോ എന്ന തോന്നല്‍ നമുക്കുണ്ടാകും.

 
ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്തിയെന്ന ഓഫര്‍ സ്വീകരിച്ചാല്‍...

ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്തുന്നത് കൊണ്ടുള്ള പ്രയോജനമെന്താണ് ? ചെലവാക്കല്‍ പരിധി കൂട്ടുന്നതുകൊണ്ട് ഇനി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ? ഇങ്ങനെ നിങ്ങള്‍ എ്‌പ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

നമ്മുടെ വരുമാനം എത്രയാണോ അതനുസരിച്ചുള്ള വായ്പ പരിധി നിശ്ചയിച്ചിട്ടുള്ള ക്രെഡിറ്റ് കാര്‍ഡ് മാത്രമാണ് ഉപയോക്താവിന് സ്ഥാപനങ്ങള്‍ അനുവദിച്ചു നല്‍കുക. ആദ്യ ഘട്ടത്തില്‍ വളരെ ചെറിയ വായ്പാ പരിധി മാത്രമായിരിക്കും ഉപഭോക്താവിന് ലഭിക്കുക. പിന്നീട് ഉപഭോക്താവിന്റെ തിരിച്ചടവിനനുസരിച്ചാണ് പരിധി ഉയര്‍ത്തുക. തിരിച്ചടിവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് വായ്പാ പരിധി ഉയര്‍ത്തിക്കിട്ടുകയില്ല.

നിങ്ങളുടെ തിരിച്ചടവ് ചരിത്രം കമ്പനിക്ക് സ്വീകാര്യമായതിനാലാണ് വായ്പാ പരിധി ഉയര്‍ത്താമെന്നുള്ള വാഗ്ദാനവുമായി നിങ്ങളെ സമീപിക്കുവാന്‍ കാരണം.

കാര്‍ഡിന്റെ വായ്പ ഉപയുക്തത അനുപാതം അഥവാ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ ആകെ വായ്പ പരിധിയുടെ 30 ശതമാനത്തിലൊതുക്കുന്നതാണ് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാന്‍ നല്ലത്. അതായത് 100,000 ലക്ഷം രൂപ വായ്പ പരിധിയുള്ളതാണ് കാര്‍ഡെങ്കില്‍ മാസം 30,000 രൂപ ചെലവാക്കാം. ചെലവ് കൂടുതലായാല്‍ നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുള്ള ആളാണെന്ന നിലയില്‍ ക്രെഡിറ്റ് സ്‌കോറിനെ അത് ബാധിക്കും. അതുകൊണ്ട് കാര്‍ഡിന്റെ സി യു ആര്‍ 30 ശതമാനത്തില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രദ്ധിക്കുക.ഇനി സിയു ആറിന് മുകളിലാണ് ഓരോ മാസവും ചിലവെങ്കില്‍ പുതിയൊരു കാര്‍ഡ് എടുത്ത് രണ്ട് കാര്‍ഡിലുമായി ചിലവ് പങ്കിട്ടാലും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കും.

Read more about: credit card
English summary

is it good to accept the offer to increase the credit limit of your credit card

is it good to accept the offer to increase the credit limit of your credit card
Story first published: Monday, March 22, 2021, 21:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X