അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാൻ 2.3 ട്രില്യൺ ഡോളർ വരെ വായ്പ നൽകാമെന്ന ഫെഡറൽ റിസർവിന്റെ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഡോളർ വ്യാഴാഴ്ച ദുർബലമായി. എന്നാൽ സ്വർണ വില 1,675 ഡോളറായി ഉയർന്നു. ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഫ്യൂച്ചേഴ്സ് 4.2 ശതമാനം മുന്നേറി. ദിവസാവസാനത്തോടെ, സ്വർണ വില 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് കുതിക്കുകയായിരുന്നു.
സുരക്ഷിത താവളം
സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ വിപണിയിൽ സ്വർണം വാങ്ങാനുള്ള തിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നിരന്തരമായ വിപണിയിലെ ചാഞ്ചാട്ടം, കുറഞ്ഞ പലിശനിരക്ക് എന്നിവ കാരണം മാർച്ച് അവസാനം, ഗോൾഡ്മാൻ സാച്ച്സ് സ്വർണ്ണത്തിന്റെ ഇടിവ് താൽക്കാലികം മാത്രമാണെന്ന് പ്രസ്താവിച്ചിരുന്നു, സ്വർണം വാങ്ങാൻ നിക്ഷേപകരെ ഉപദേശിക്കുകയും തിരിച്ചുവരവ് പ്രതീക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ 'സുരക്ഷിത താവളം' എന്ന നിലയിൽ സ്വർണത്തിലേയ്ക്കുള്ള നിക്ഷേപം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
2008 ൽ എന്താണ് സംഭവിച്ചത്?
സ്വർണം വാങ്ങാനുള്ള നല്ല സമയമാണോ എന്ന് നിർണ്ണയിക്കാൻ, 2008 ലെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുന്നത് നല്ലതാണ്. സാമ്പത്തിക തകർച്ചയെത്തുടർന്ന്, പണം സ്വരൂപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിക്ഷേപകർ സ്വർണം ഉൾപ്പെടെയുള്ളവ വരെ പൂർണമായി വിൽക്കാൻ തുടങ്ങി. ക്രെഡിറ്റ് പ്രതിസന്ധികൾക്കിടയിൽ സ്വർണ്ണം, ഓഹരികൾ തുടങ്ങിയവ വിറ്റ് പണമാക്കി. എന്നാൽ 2008 നവംബറിൽ സ്വർണ വില കുറഞ്ഞു. ഓഹരി വിലയും കുത്തനെ ഇടിഞ്ഞു.
നിലവിലെ സാഹചര്യം
ഭയവും പരിഭ്രാന്തിയും വിപണിയിൽ നിന്ന് പതുക്കെ നീങ്ങിയപ്പോൾ സ്വർണ വില പിന്നീട് കുതിച്ചുയർന്നു. 2012 ൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഹ്രസ്വകാല, ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണത്തിന്റെ കാഴ്ചപ്പാട് അനുകൂലമാണെന്നാണ് ഗോൾഡ്മാൻ സാച്ച്സിന്റെ പ്രവചനം. വിലക്കയറ്റം സ്വർണ്ണ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുമെന്ന ധാരണയിലാണ് നിക്ഷേപകർ നിലവിൽ സ്വർണ്ണത്തിലേക്ക് തിരിയുന്നത്.
സ്വർണ്ണ ഖനികൾ
യുഎസിൽ സ്വർണ്ണ ഖനികൾ അവശ്യ ബിസിനസുകളായി കണക്കാക്കപ്പെടുമ്പോൾ, വികസിത, വികസ്വര രാജ്യങ്ങളിലെ ഖനന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. കാരണം സർക്കാരുകൾ വൈറസിന്റെ വ്യാപനം തടയുന്നതിന് കർശനമായ നടപടികളാണ് നടപ്പിലാക്കുന്നത്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഖനികൾക്ക് നിലവിൽ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ഓഫ്‌ലൈനിൽ തുടരാനാകും.
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം



Click it and Unblock the Notifications