ഓൺലൈനായും ഓഫ്‌ലയ്നായും എല്ലാത്തരം പാർച്ചേസുകളും നടത്താൻ സഹായിക്കുന്ന ഉപകരണങ്ങളാണ് ക്രെഡിറ്റ് കാർഡുകൾ. സാധനങ്ങൾ വാങ്ങാമെങ്കിലും ഇതിൽനിന്ന് പണം പിൻവലിക്കുന്നത് കുറേയേറെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ക്രെഡിറ്റ് കാർഡുകളെ സംബന്ധിച്ച് "ക്യാഷ് അഡ്വാൻസ്" എന്നത് എല്ലായ്പ്പോഴും ലളിതമോ സാമ്പത്തികപരമായി ന്യായമായതോ ആയ ഒരു ഓപ്ഷൻ അല്ല. അതുകൊണ്ടുതന്നെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ക്രെഡിറ്റ് കാർഡ്
ഒരു സാമ്പത്തിക സ്ഥാപനത്തിൻ്റെ കാർഡ് ആയ ക്രെഡിറ്റ് കാർഡ്, നിങ്ങൾക്ക് വസ്തുക്കളും സേവനങ്ങളും വാങ്ങാൻ വേണ്ടി നൽകിയിട്ടുള്ളതാണ്. അതായത് നിങ്ങളുടെ ആവശ്യത്തിനായി ഒരു തുക ബാങ്ക് നിങ്ങൾക്ക് കടമായി തരുന്നു. 45 ദിവസത്തേക്ക് വരെ ഇത് പലിശരഹിതമായി കടമായി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. സൂക്ഷ്മമായി ഉപയോഗിക്കുമ്പോൾ, ക്രെഡിറ്റ് കാർഡുകൾ കാഷ്ബാക്ക്, പോയിന്റുകൾ മുതലായ ചില പ്രയോജനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നു.
ക്രെഡിറ്റ് കാർഡിൽ നിന്നും ക്യാഷ് പിൻവലിക്കൽ എത്രത്തോളം സുരക്ഷിതമാണ്?
ക്രെഡിറ്റ് കാർഡിൽ നിന്നും ക്യാഷ് പിൻവലിക്കൽ, അല്ലെങ്കിൽ ക്യാഷ് അഡ്വാൻസ് എടുക്കൽ എന്നിവ എടിഎം വഴി പണം ചെയ്യാവുന്നതാണ്. ഇതിനായി അധിക ഡോക്യുമെന്റേഷനോ മറ്റോ ആവശ്യമില്ല. എന്നാൽ ഇതിൽ നിന്നും നിങ്ങൾ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
പിൻവലിക്കൽ പരിധി
നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ പരിധി ക്ലാസ്സ് എന്നിവ ആശ്രയിച്ച് പണം പിൻവലിക്കൽ പരിധി വ്യത്യസ്തമായിരിക്കും.
ലഭ്യത:
എല്ലാ ക്രെഡിറ്റ് കാർഡുകളും ഈ സൗകര്യം നൽകുന്നില്ല.
ക്രെഡിറ്റ് കാർഡ് പണം പിൻവലിക്കൽ ഫീസ്
പല ക്രെഡിറ്റ് കാർഡുകളും പലതരത്തിലുള്ള തുകകളാണ് പണം പിൻവലിക്കലിന് ഈടാക്കുന്നത്. ഓരോ ക്യാഷ് അഡ്വാൻസിനും ശരാശരി 2.5% - 3% ആണ് പൊതുവേയുള്ള ചാർജ്. അതായത് ഒരു പിൻവലിക്കലിന് കുറഞ്ഞത് ₹250 - ₹500 വരെ ഫീസ് ഉണ്ടാകാം. ഈ ഫീസ് പക്ഷെ പലിശയായി കണക്കാക്കാൻ കഴിയില്ല.

പാലിശ നിരക്ക്
സാധാരണ ക്രെഡിറ്റ് കാർഡ് ഇടപാടുകളെ അപേക്ഷിച്ച്, ക്യാഷ് അഡ്വാൻസ് ഇടപാടുകൾക്ക് ഒരു തുകയ്ക്ക് മുകളിൽ പലിശ ഇല്ല. എന്നാൽ ലിമിറ്റിന് മുകളിൽ നിങ്ങൾ പിൻവലിച്ചാൽ സാധാരണയായി ഉയർന്നതായിരിക്കും പലിശ. അതായത് പണം പിൻവലിച്ച ദിനം മുതലേ പലിശ കണക്കാക്കപ്പെടുന്നു.
ക്രെഡിറ്റ് കാർഡ് ക്യാഷ് പിൻവലിക്കൽ - ഗുണങ്ങളും ദോഷങ്ങളും
ഗുണങ്ങൾ
അടിയന്തര സമയത്ത് പണം ലഭിക്കും:
അധിക ഡോക്യുമെന്റേഷൻ ഇല്ലാതെ ഉടനടി പണം ലഭിക്കും.
ഈടോ മറ്റോ വേണ്ട:
ബാങ്ക് അക്കൗണ്ടിൽ മിനിമം തുക ഇല്ലെങ്കിലും പണം പിൻവലിക്കാൻ സാധിക്കും.
ദോഷങ്ങൾ
ഉയർന്ന ഫീസ്: ഓരോ ട്രാൻസാക്ഷനും വലിയ ചിലവ് വരും
പലിശ ഉടൻ ആരംഭിക്കും:
സാധാരണ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഉള്ളത് പോലെ ഗ്രേസ് പീരിയഡ് ലഭ്യമല്ല.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ പണം പിൻവലിക്കാം?
1. നിങ്ങളുടെ ക്രെഡിറ്റ് കാർഡുമായി ഒരു എടിഎം സന്ദർശിക്കുക.
2. സ്ക്രീനിലെ നിർദ്ദേശങ്ങൾ പാലിച്ച് ആവശ്യമായ തുക പിൻവലിക്കുക.
3. മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോൾ അധിക ഫീസുകൾ ഉണ്ടാകാമെന്ന് മനസ്സിലാക്കുക.
ക്യാഷ് അഡ്വാൻസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
ഫീസ്:
മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കുമ്പോൾ അധിക ചാർജുകൾ ബാധകമായേക്കാം.
നിബന്ധനകൾ മനസ്സിലാക്കുക:
പലിശ നിരക്കുകൾ, പിൻവലിക്കൽ പരിധി, ചാർജുകൾ തുടങ്ങിയവ മുൻകൂട്ടി പരിശോധിക്കുക.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ ഒരു മികച്ച മാർഗം ആണ്. എങ്കിലും അതിനെ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതുണ്ട്. ഉയർന്ന ഫീസുകളും ഉടനടി പലിശ ബാധകമാകുന്നതിനാലും, ഇത് ചെലവേറിയ ഓപ്ഷനായി തന്നെ തുടരും എന്ന് മനസ്സിലാക്കുക. കൂടാതെ, ക്യാഷ് അഡ്വാൻസ് ഉപയോഗിച്ചതിന് ബാങ്കുകൾ ഒരു റിവാർഡ് പോയിന്റുകളും നൽകുന്നില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications