കോവിഡ് കാലത്ത് ലൈഫ് ഇന്‍ുറന്‍സ് പരിരക്ഷകളുടെ പ്രാധാന്യം ഒന്നുകൂടെ വളര്‍ന്നിരിക്കുകയാണ്. നിങ്ങള്‍ സ്ഥിര നിക്ഷേപത്തിന് നടത്തുമ്പോള്‍ ഇപ്പോള്‍ ചില ബാങ്കുകള്‍ പോലും സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്.
കോവിഡ് കാലത്ത് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷകളുടെ പ്രാധാന്യം ഒന്നുകൂടെ വളര്‍ന്നിരിക്കുകയാണ്. നിങ്ങള്‍ സ്ഥിര നിക്ഷേപത്തിന് നടത്തുമ്പോള്‍ ഇപ്പോള്‍ ചില ബാങ്കുകള്‍ പോലും സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാല്‍ ഇത്തരം പോളിസികള്‍ക്ക് അതിന്റെതായ നിബന്ധനകളും പരിധികളുമുണ്ട്. 3 ലക്ഷത്തിന്റെയോ അതിന്റെ മുകളിലേയോ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം 3 ലക്ഷം രൂപ വരെയുള്ള സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തേക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക. സ്ഥിര നിക്ഷേപത്തിന്റെ കാലാവധി രണ്ട് വര്‍ഷമോ അതിന് മുകളിലേക്കാം ആവാം. 18 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള വ്യക്തികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് ഐസിഐസിഐ ബാങ്ക് ഗ്രൂപ്പ് കവറേജും വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റൊരു ഇന്‍ഷുറന്‍സ് പോളിസി ഡിസിബി ബാങ്കിന്റെ ഡിസിബി ബാങ്ക് സുരക്ഷയാണ്. ആദിത്യ ബിര്‍ല സണ്‍ലൈഫുമായി ചേര്‍ന്നാണ് സ്ഥിര നിക്ഷേപം നടത്തുന്ന ഉപയോക്താക്കള്‍ക്കായി ഈ സൗജന്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നത്. 18 മുതല്‍ 54 വയസ്സ് വരെയുള്ളവര്‍ക്ക് ഈ പോളിസി ലഭിക്കും. 54 വയസ്സിന് മുകളിലുള്ളവരെ സുരക്ഷാ സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ ബാങ്ക് അനുവദിക്കുന്നില്ല.
ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് അവരുടെ സ്ഥിര നിക്ഷേപ തുകയ്ക്ക് തുല്യമാണ്. ഉദാഹരണത്തിന് നിങ്ങള്‍ 1 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമാണ് ആരംഭിച്ചിരിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് തുകയും 1 ലക്ഷം രൂപയായിരിക്കും. എന്നാല്‍ ഇന്‍ഷുറന്‍സ് കവറേജിന് 50 ലക്ഷം രൂപയെന്ന പരിധിയുമുണ്ട്. അതായത് നിങ്ങളുടെ സ്ഥിര നിക്ഷേപം 50 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിലും നിങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് 50 ലക്ഷം രൂപയായിരിക്കും. സുരക്ഷാ സ്ഥിര നിക്ഷേപത്തിന്റെ കാലാവധി 3 വര്‍ഷമാണ്. 6.75 ശതമാനമാണ് പലിശ നിരക്ക്. ജോയിന്റ് അക്കൗണ്ടുകളില്‍ പ്രൈമറി അക്കൗണ്ട് ഉടമയ്ക്കാണ് കവറേജ് ലഭിക്കുക.
ഈ സ്ഥിര നിക്ഷേപങ്ങളൊന്നും തന്നെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കേണ്ടവയല്ല. കവറേജ് ഇല്ലാതെ തന്നെ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ബാങ്കും നിക്ഷേപ പദ്ധതിയും അവയാണെങ്കില്‍ മാത്രം മുന്നോട്ട് പോകേണ്ടവയാണ്. നിങ്ങളുടെ ടേം ഇന്‍ഷുറന്‍സിനെ പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ല എന്നത് കൂടി നിങ്ങള്‍ ഓര്‍ക്കേണ്ടതാണ്. നിങ്ങളുടെ പ്രതിവര്‍ഷ വരുമാനത്തിന്റെ ചുരുങ്ങിയത് പത്ത് മടങ്ങാണ് ടേം ഇന്‍ഷുറന്‍സ് പോളിസി കവറേജ്. നിങ്ങളുടെ പ്രാഥമിക ഇന്‍ഷുറന്‍സ് പോളിസികള്‍ക്കൊപ്പം അധികമായി ചേര്‍ക്കാം എന്നല്ലാതെ ഇത്തരം സൗജന്യ ഇന്‍ഷുറന്‍സ് പോളിസികളെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകരുത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
