ഒരു വീട് വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ ? ഭവന വിപണിയില്‍ പല ഘടകങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു വീട് വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ ? ഭവന വിപണിയില്‍ പല ഘടകങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പയ്ക്കുള്ള ചുരുങ്ങിയ പലിശ നിരക്ക് ഉയര്‍ത്തുകയും ചെയ്തതോടെ ഭവന വായ്പാ പലിശ നിരക്കുകളും ഒരു നിര്‍ണായക സന്ധിയിലെത്തിയിരിക്കുകയാണ്. 6.70 ശതമാനമുണ്ടായിരുന്ന പലിശ നിരക്കില്‍ നിന്നും 6.95 ശതമാനമായാണ് എസ്ബിഐ ചുരുങ്ങിയ ഭവന വായ്പാ പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ അതേ സമയം റിസര് ബാങ്ക് ഓഫ് ഇന്ത്യുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വീടുകളുടെ വിലയില്‍ കാര്യമായ പുരോഗതിയൊന്നുമില്ലാതെ നിശ്ചലാവസ്ഥയില്‍ തുടരുന്നതാണ് കാണുന്നത്.

കഴിഞ്ഞ ദശാബ്ദത്തിന്റെ തുടക്കത്തില്‍ ഏറ്റവും തിളങ്ങി നിന്ന വിപണിയായിരുന്നു ഭവന വിപണി. എന്നാല്‍ പതിയെ ആ ആവേശം തണുക്കുകയായിരുന്നു. റിസര്‍വ് ബാങ്കിന്റെ ഹൗസ് പ്രൈസ് ഇന്‍ഡക്സ് പ്രകാരം മേഖലയില്‍ വളര്‍ച്ച കുറഞ്ഞു വരുന്നതായാണ് വ്യക്തമാക്കുന്നത്. 22 മുതല്‍ 23 ശതമാനം വരെ വളര്‍ച്ചയുണ്ടായിരുന്ന 11,12 സാമ്പത്തിക വര്‍ഷങ്ങളില്‍ 19ാം സാമ്പത്തിക വര്‍ഷമായപ്പോള്‍ 3.4 ശതമാനത്തിലെത്തി. 20ാം സാമ്പത്തിക വര്‍ഷത്തില്‍ 2.8 ശതമാനവുമായി. കോവിഡ് വ്യാപം രൂക്ഷമായ 21 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദം വരെയുള്ള കണക്കുകള്‍ മാത്രമേ ഇത് വരെ ലഭ്യമായിട്ടുള്ളൂ. അത് പ്രകാരം പൂജ്യം വളര്‍ച്ചയാണ് 21ാം സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്.
ഒരു നിക്ഷേപമെന്ന നിലയില്‍ വീട് വാങ്ങിക്കുന്നത് വര്‍ധിച്ച റിസ്ക് അനുപാതമുള്ള കാര്യമായി മാറിയിരിക്കുകയാണ്. കൂടാതെ രാജ്യത്തെ വാടക ആദായ ( വീടിന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള വാടക ശതമാനം) വും കുറഞ്ഞ നിരക്കിലാണുള്ളത്. വലിയ നഗരങ്ങളില്‍ പോലും ഏകദേശം 2 മുതല്‍ 3 ശതമാനം വരെയാണ് വാടക ആദായ നിരക്ക്.
2021 സാമ്പത്തിക വര്‍ഷത്തില്‍ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ ഭവന വിപണിയില്‍ ഉണര്‍വ് വരുത്തുന്നതിനായി സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കിയിരുന്നു.
പണപ്പെരുപ്പമാണ് ഇന്ത്യന്‍ ഭവനവിപണിയെ പിടിച്ചുലയ്ക്കുന്ന മറ്റൊരു പ്രധാന പ്രശ്നം.
ഭവന വായ്പാ ആദായം 2 ശതമാനവും ഓരോ വര്‍ഷവും വീടിന്റെ മൂല്യം 6 ശതമാനം വീതം ഉയരുമെന്നും കരുതുക. ഒപ്പം നികുതി മറ്റ് ചിലവുകള്‍ എന്നിവ ഓരോ വര്‍ഷവും ആകെ വിലയുടെ 0.5 ശതമാനമാണെന്നും കരുതുക. അപ്പോള്‍ ഒരു വര്‍ഷം നിക്ഷേപമെന്ന നിലയില്‍ അതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം 7.5 ശതമാനമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
