ഉയരുന്ന പണപ്പെരുപ്പവും താഴ്ന്ന് വരുന്ന പലിശ നിരക്കും മുതിര്‍ന്ന പൗരന്മാര്ക്ക് ഇടിവെട്ടിയവെ പാമ്പു കടിച്ചു എന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
ഉയരുന്ന പണപ്പെരുപ്പവും താഴ്ന്ന് വരുന്ന പലിശ നിരക്കും മുതിര്‍ന്ന പൗരന്മാര്ക്ക് ഇടിവെട്ടിയവെ പാമ്പു കടിച്ചു എന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ബാങ്കുകളിലെ സ്ഥിര നിക്ഷേപം പോലുള്ള സ്ഥിര വരുമാന പദ്ധതികളെ ആശ്രയിച്ചു ജീവിക്കുന്ന മുതിര്‍ന്ന പൗരന്മാരെ. ഒരു സ്ഥിര വരുമാനത്തിന് യഥാര്‍ഥ പലിശ നിരക്കുകള്‍ നെഗറ്റീവ് ആകുന്നത് കാരണമാണിത്. നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ നിരക്കില്‍ നിന്നും പണപ്പരുപ്പം കിഴിക്കുമ്പോള്‍ കിട്ടുന്നതാണ് യഥാര്‍ഥ പലിശ നിരക്ക് എന്ന് പറയുന്നത്.
ചെറുകിട നിക്ഷേപ പദ്ധതികള്‍
അടുത്തിടെയാണ് ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം അഥവാ എസ്സിഎസ്എസ് 7.4 ശതമാനം പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ ഏകദേശം 1.2 ശതമാനത്തോളം അധികമാണിത്.
എസ്സിഎസ്എസ് പദ്ധതി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ എഫ്ഡി വി കെയറില്‍ നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.2 ശതമാനമാണ്. ജൂണ്‍ 30 വരെ ഈ പ്രത്യേക നിക്ഷേപ പദ്ധതിയുടെ കാലാവധി ബാങ്ക് നീട്ടിയിട്ടുണ്ട്. സ്ഥിരമായ ഒരു വരുമാനം പ്രതീക്ഷിക്കുന്ന എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുതിര്‍ന്ന പൗരന്മാര്ക്ക് പൂര്‍ണ ധൈര്യത്തോടെ അവരുടെ സമ്പാദ്യം എസ്സിഎസ്എസ് പദ്ധതിയില്‍ നിക്ഷേപിക്കാം.
എസ്സിഎസ്എസിന്റെ പലിശ നിരക്ക്
പലിശ നിരക്ക് വെട്ടിക്കുറച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു എങ്കിലും അടുത്ത മാസങ്ങളില്‍ തന്നെ വീണ്ടും അതേ തീരുമാനം പുനസ്ഥാപിക്കുവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്ത പാദത്തില്‍ തീരുമാനം നടപ്പിലാകുമെന്നാണ് കരുതപ്പെടുന്നത്. എസ്സിഎസ്എസിന്റെ പലിശ നിരക്കും അപ്പോള്‍ കുറഞ്ഞേക്കും. അതുകൊണ്ടു തന്നെ കൈയ്യില്‍ അധികമായി പണമുള്ള നിക്ഷേപകര്‍ക്ക് ലോക്ക് ഇന്‍ പിരീഡിനെക്കുറിച്ച് ആശങ്കകള്‍ ഇല്ല എങ്കില്‍ ഇപ്പോള്‍ തന്നെ എസ്സിഎസ്എസ് പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്.
ഇപ്പോള്‍ നിക്ഷേപിക്കാം
സാധാരണ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഓരോ പാദത്തിലും അവലോകനം നടത്തി പുതുക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ എസ്സിഎസ്എസ് പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ നിങ്ങളുടെ നിക്ഷേപ കാലാവധി വരെ നിലവില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന അതേ പലിശ നിരക്ക് തന്നെ ലഭിക്കും. തുടര്‍ന്നുള്ള പാദങ്ങളില്‍ പലിശ നിരക്കില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാലും നിങ്ങളുടെ നിലവിലുള്ള നിക്ഷേപത്തില്‍ ലഭിക്കുന്ന പലിശ നിരക്കിനെ ആ മാറ്റങ്ങള്‍ ബാധിക്കുകയില്ല.
പ്രത്യേകതകള്‍
മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപം നടത്തുന്നതിനായി കൂടുതല്‍ പദ്ധതികളൊന്നും തന്നെ ലഭ്യമല്ല. അതുകൊണ്ട് തന്നെ സ്ഥിര വരുമാനം പ്രതീക്ഷിക്കുന്ന മുതിര്‍ന്ന പൗരന്മാര് ഏറ്റവും കൂടുതല്‍ ആശ്രയിക്കാവുന്ന പദ്ധതിയാണ് എസ്സിഎസ്എസ്. എസ്സിഎസ്എസ് പദ്ധതിയില്‍ ഒരു നിക്ഷേപകന് നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. 15 ലക്ഷം രൂപ വരെയാണ് ഒരാള്‍ക്ക് എസ്സിഎസ്എസില് നിക്ഷേപിക്കുവാന്‍ സാധിക്കുക. നിക്ഷേപം വകുപ്പ് 80C പ്രകാരമുള്ള ഇളവുകള്‍ക്കും അര്‍ഹമായിരിക്കും. ഒപ്പം ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്കിന് സമാനമായി എസ്സിഎസ്എസ് പദ്ധതിയിലൂടെ ലഭിക്കുന്ന പലിശ ആദായവും നിക്ഷേപകന്റെ നികുതി സ്ലാബിനനുസരിച്ച് ആദായ നികുതി അടയ്ക്കുവാന്‍ ബാധ്യസ്ഥമാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications