ആരോഗ്യ സഞ്ജീവനി പോളിസിയ്‌ക്കൊപ്പം ടോപ്പ് അപ്പ് പ്ലാന്‍ കൂടെ വാങ്ങിക്കേണമോ? അറിയാം

രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും 2020 ഏപ്രില്‍ മുതല്‍ ആരോഗ്യ സഞ്ജീവനി പോളിസി വിതരണം ചെയ്യണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) നിര്‍ദേശം നല്‍കിയിരുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും 2020 ഏപ്രില്‍ മുതല്‍ ആരോഗ്യ സഞ്ജീവനി പോളിസി വിതരണം ചെയ്യണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയലുള്ള പരമാവധി ഇന്‍ഷുവേഡ് തുകയും ഇപ്പോള്‍ ഐആര്‍ഡിഎഐ ഉയര്‍ത്തി നിശ്ചയിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ പരമാവധി ഇന്‍ഷുവേഡ് തുകയായ 10 ലക്ഷം രൂപയുള്ള ഒരു സ്റ്റാന്‍ഡേഡ് പോളിസി വാങ്ങിക്കുന്നതാണോ അതോ ഒരു ടോപ്പ് അപ്പ പോളിസി കൂട്ടിച്ചേര്‍ക്കുന്നതാണോ നല്ലത്.

 
ആരോഗ്യ സഞ്ജീവനി പോളിസിയ്‌ക്കൊപ്പം ടോപ്പ് അപ്പ് പ്ലാന്‍ കൂടെ വാങ്ങിക്കേണമോ? അറിയാം

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുവേഡ് തുക വാഗ്ദാനം ചെയ്യുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ് ആരോഗ്യ സഞ്ജീവനി പോളിസി. ആശുപത്രിവാസത്തിനും മറ്റ് അനുബന്ധ ചിലവുകള്‍ക്കുമാണ് കവറേജ് ലഭിക്കുക. പരമാവധി ഇന്‍ഷ്യുവേഡ് തുക വരെയുള്ള പോളിസി നിങ്ങള്‍ക്ക് വാങ്ങിക്കുവാന്‍ സാധിക്കും.

 

18 മുതല്‍ 65 വയസ്സ് വരെയുള്ളവര്‍ക്ക് പോളിസി വാങ്ങിക്കുവാന്‍ സാധിക്കും. 24 മണിക്കൂറിന് മുകളിലുള്ള ആശുപത്രി വാസത്തിന്റെയും ചികിത്സയുടേയും ചിലവുകള്‍ക്കാണ് പോളിസി കവറേജ് ലഭിക്കുക. എന്നാല്‍ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (ഒപിഡി) അടിസ്ഥാനത്തിലുള്ള ചികിത്സയ്ക്ക് കവറേജ് ലഭിക്കുകയില്ല.

മുറി വാടക,ചികിത്സാ ചിലവുകള്‍ എന്നിവയ്ക്ക് ഉപ പരിധികളും പോളിസി നിബന്ധനകളിലുണ്ട്. ഉദാഹരണത്തിന് മുറിവാടകയ്ക്ക് നിശ്ചയിച്ചിരിക്കുന്ന ഇന്‍ഷുവേഡ് തുകയുടെ 2 ശതമാനവും ഐസിയു ചിലവുകള്‍ക്ക് 5 ശതമാനവുമാണ് ഉപ പരിധി നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ ചികിത്സാ ചിലവിന്റെ 5 ശതമാനം പോളിസി ഉടമ പങ്കാളിത്ത രീതിയില്‍ വഹിക്കുകയും ചെയ്യണം.

നിങ്ങള്‍ക്കറിയാവുന്നത് പോലെ ഒരു നിശ്ചിത തുകയ്ക്ക് മുകളിലില്‍ വരുന്ന ക്ലെയിമുകളാണ് ടോപ്പ് അപ്പ് പോളിസി വഴി തീര്‍പ്പാക്കുക. ഉദാഹരണത്തിന് 5 ലക്ഷം കുറയ്ക്കാവുന്ന തുക നിശ്ചയിച്ചിരിക്കുന്ന ഒരു ടോപ്പ് അപ്പ് പോളിസിയില്‍ 5 ലക്ഷത്തിന് മുകളില്‍ വരുന്ന തുകയാണ് തീര്‍പ്പാക്കാന്‍ സാധിക്കുക.

ആദ്യമായി ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു നിശ്ചിത തുക ഇന്‍ഷുവേഡ് ആയി ഉറപ്പുനല്‍കുന്ന ആരോഗ്യ സഞ്ജീവനി പോളിസി തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് ഇന്‍ഷുറന്‍സ് മേഖലയിലെ വിഗദ്ധര്‍ പറയുന്നു. മനസ്സിലാക്കാന്‍ സങ്കീര്‍ണതകളില്ലാത്ത പോളിസിയാണ് ആരോഗ്യ സഞ്ജീവനി പോളിസി. ഒപ്പം ഉയര്‍ന്ന കവറേജും പോളിസി ഉടമയ്ക്ക് ലഭിക്കും. എന്നാല്‍ ഇതിനൊപ്പം ടോപ്പ് അപ്പ് പോളിസി കൂടി വാങ്ങിക്കേണ്ടതില്ല. അവര്‍ക്കും കുടുംബത്തിനും കൂടുതല്‍ ഉയര്‍ന്ന കവറേജ് ആവശ്യമാണെന്ന് തോന്നിയാല്‍ മറ്റൊരു സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുന്നതാണ് നല്ലത്.

Read more about: insurance
English summary

Is Top Up Plan Required With Arogya Sanjeevani Health Insurance Policy? Read To Know More|ആരോഗ്യ സഞ്ജീവനി പോളിസിയ്‌ക്കൊപ്പം ടോപ്പ് അപ്പ് പ്ലാന്‍ കൂടെ വാങ്ങിക്കേണമോ? അറിയാം

Is Top Up Plan Required With Arogya Sanjeevani Health Insurance Policy? Read To Know More
Story first published: Friday, May 7, 2021, 17:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X