കൊറോണ വൈറസ് വ്യാപനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലെ അപകടസാധ്യതകൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബാങ്ക് നിക്ഷേപങ്ങൾ പോലും ഇപ്പോൾ സുരക്ഷിതമല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ യെസ് ബാങ്കിന്റെ പ്രതിസന്ധിയിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെട്ട് തുടങ്ങി. അതുകൊണ്ട് തന്നെ ചെറിയ ബാങ്കുകളിൽ നിക്ഷേപം നടത്താൻ ജനങ്ങൾ ആശങ്കാകുലരാണ്. ഇതുപോലുള്ള സമയങ്ങളിൽ നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കേണ്ടത് എങ്ങനെ? നിക്ഷേപിക്കാൻ വളരെ സുരക്ഷിതമായ 4 മാർഗങ്ങൾ ഇതാ:
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി)
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ഒരു പോസ്റ്റോഫീസ് നിക്ഷേപ പദ്ധതിയാണ്, ഇത് ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്. 7.9 ശതമാനം പലിശനിരക്ക് ഈ നിക്ഷേപത്തെ കൂടുതൽ ആകർഷകമാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപത്തിന് വെറും 6 ശതമാനം പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. പരമാവധി 1.5 ലക്ഷം രൂപ മുതൽ മുടക്കിൽ നികുതി ആനുകൂല്യം ലഭ്യമാകുന്ന എസ്‌സി 80 സി യുടെ ആനുകൂല്യവും എൻഎസ്‌സി നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. സുരക്ഷിതത്വത്തിന് ഒപ്പം മികച്ച വരുമാനം നൽകുന്ന നിക്ഷേപ മാർഗമാണിത്. ഉദാഹരണത്തിന് നിങ്ങൾ 1000 രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 5 വർഷത്തിനുശേഷം 1462.54 രൂപ ലഭിക്കും.
കെടിഡിഎഫ്സി സ്ഥിര നിക്ഷേപം
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ് കെടിഡിഎഫ്സി, അതിനാൽ നിങ്ങളുടെ നിക്ഷേപത്തിന് കേരള സർക്കാർ ഉറപ്പുനൽകുന്നു. ഈ സ്ഥാപനത്തിലെ ഒരു വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനം പലിശനിരക്കും 2, 3 വർഷത്തെ നിക്ഷേപത്തിനും 7.5 ശതമാനം പലിശനിരക്കും ലഭിക്കും. ഇത് ഒട്ടും മോശമല്ല, മാത്രമല്ല രാജ്യത്തെ മിക്ക ബാങ്കുകളും നൽകുന്ന പലിശനിരക്കിനേക്കാൾ മികച്ചതാണ് ഇത്. പലിശ വരുമാനം 5,000 രൂപ കവിയുന്നുവെങ്കിൽ ടിഡിഎസിന് വിധേയമാണ്.
പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്
ഇതും ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ്, അതിനാൽ തന്നെ വളരെ സുരക്ഷിതമാണ്. 1, 2, 3 വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശനിരക്കാണ് ലഭിക്കുക. ഈ നിക്ഷേപ പദ്ധതി അനുസരിച്ച് അക്കൗണ്ട് ഒരു പോസ്റ്റോഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനും എത്ര അക്കൗണ്ടുകൾ തുറക്കാനും കഴിയും.
എൽഐസി ഹൌസിംഗ് ഫിനാൻസ് ഫിക്സഡ് ഡെപ്പോസിറ്റ്
എൽഐസി ഹൌസിംഗ് ഫിനാൻസിന് എൽഐസിയുടെ പിന്തുണയുണ്ട്. അതിനാൽ നിക്ഷേപങ്ങൾ സുരക്ഷിതമാണ്. നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക് ഒരു വർഷത്തേക്ക് 7.50 ശതമാനവും 18 മാസത്തെ നിക്ഷേപത്തിന് 7.5 ശതമാനവുമാണ്. നിങ്ങൾ 3, 5 വർഷങ്ങളിലെ നിക്ഷേപം നടത്തുകയാണെങ്കിൽ 7.6 ശതമാനം പലിശ നിരക്ക് ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications