നിങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചോ? എങ്ങനെ ഈ സാഹചര്യത്തെ ബുദ്ധിമുട്ടില്ലാതെ നേരിടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 പൊട്ടിത്തെറി മൂലമുണ്ടായ സാഹചര്യം നേരിടാൻ വിവിധ മേഖലകളിലെ കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശമ്പളം വെട്ടിക്കുറച്ചതിനുശേഷം നിങ്ങളുടെ ചെലവുകൾ കൈകാര്യം ചെയ്യുന്നത് തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും നിലവിലെ സാഹചര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതിനാൽ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിന് നിങ്ങൾ ചില കാര്യങ്ങൾ തീർച്ചയായും ചെയ്യണം. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം നിങ്ങളുടെ ചെലവുകളാണ്. അതിനായുള്ള ചില ടിപ്പുകൾ ഇതാ..

നിങ്ങളുടെ ചെലവുകൾ അവലോകനം ചെയ്യുക

നിങ്ങളുടെ ചെലവുകൾ അവലോകനം ചെയ്യുക

ശമ്പളം വെട്ടിക്കുറയ്ക്കുമ്പോൾ തീർച്ചയായും നിങ്ങളുടെ ജീവിതശൈലിയിലും ചെലവുകളിലും നിങ്ങൾ മാറ്റം വരുത്തണം. ഈ പ്രയാസകരമായ സമയത്ത് നിങ്ങളുടെ ചെലവുകൾ അവലോകനം ചെയ്യുകയും അടിസ്ഥാന ചെലവുകളല്ലാത്തവ പരമാവധി കുറയ്ക്കുകയും വേണം. ലോക്ക്ഡൌൺ കാരണം പലപ്പോഴും നിങ്ങളുടെ ചെലവുകളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാന ചെലവുകളല്ലാത്തവ നിങ്ങൾ തിരിച്ചറിയുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യേണ്ടതുണ്ട്. കാര്യങ്ങൾ സാധാരണ നിലയിലാകുന്നതുവരെ നിങ്ങളുടെ എല്ലാ വലിയ ചെലവുകളും പരമാവധി കുറയ്ക്കുക.

ലക്ഷ്യങ്ങൾ വിലയിരുത്തുക

ലക്ഷ്യങ്ങൾ വിലയിരുത്തുക

ശമ്പളം വെട്ടിക്കുറയ്ക്കൽ കാരണം നിലവിലെ സാഹചര്യങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ നിങ്ങളുടെ നിലവിലുള്ള കാർ മാറ്റി വാങ്ങുക, അല്ലെങ്കിൽ നിങ്ങളുടെ വീടിന്റെ നവീകരണം പോലുള്ള ഭാവി ചെലവുകൾ മാറ്റി വയക്കുന്നതാകും നല്ലത്. ഈ ചെലവുകൾ ഇപ്പോൾ പ്രധാനമാണോ അല്ലെങ്കിൽ ഭാവിയിലെ നീട്ടി വയ്ക്കാൻ പറ്റുന്നതാണോയെന്ന് വിലയിരുത്തുക. നിങ്ങളുടെ ലക്ഷ്യങ്ങൾ‌ക്ക് കാലതാമസം വരുത്താൻ‌ കഴിയുമെങ്കിൽ‌ അങ്ങനെ ചെയ്യുന്നതാണ് നല്ലത്. കാരണം ഇതുവഴി നിങ്ങൾ‌ക്ക് ധാരാളം പണം ലാഭിക്കാൻ സാധിക്കും.

നിക്ഷേപങ്ങൾ

നിക്ഷേപങ്ങൾ

ഓരോ മാസവും നിങ്ങൾ നടത്തുന്ന നിക്ഷേപത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തുക. കുറച്ച് മാസത്തേക്ക് നിങ്ങൾക്ക് ഒന്നും നിക്ഷേപിക്കാൻ കഴിയുന്നില്ലെങ്കിലും പ്രശ്നമില്ല. എന്നാൽ നിങ്ങളുടെ എല്ലാ ചെലവുകളും വെട്ടിക്കുറച്ചതിനുശേഷം, നിങ്ങൾക്ക് പണം ബാക്കിയുണ്ടെങ്കിൽ അവ നിക്ഷേപിക്കാവുന്നതാണ്.

പുതിയ വായ്പയെടുക്കരുത്

പുതിയ വായ്പയെടുക്കരുത്

നിങ്ങളുടെ ശമ്പളത്തിൽ താൽക്കാലിക വെട്ടിക്കുറവുണ്ടാകുന്നതോടെ ചിലപ്പോൾ വായ്പ എടുക്കാൻ നിങ്ങൾ പ്രലോഭിതരായേക്കാം. എന്നാൽ ഈ സമയത്ത് പുതിയ ബാധ്യതകൾ ഒരിയ്ക്കലും സൃഷ്ടിക്കരുത്. നിങ്ങളുടെ നിലവിലുള്ള വായ്പകൾ‌ തിരിച്ചടയ്ക്കാൻ നിങ്ങൾ‌ക്ക് കഴിയുന്നില്ലെങ്കിൽ‌, നിങ്ങൾ‌ക്ക് ബാങ്കുകൾ‌ നൽ‌കുന്ന മൊറട്ടോറിയം തിരഞ്ഞെടുക്കാം. മൊറട്ടോറിയം ലഭിക്കുക ഭവനവായ്പ അല്ലെങ്കിൽ കാർ വായ്പ തിരിച്ചടവ് എന്നിവയിൽ മാത്രമാണെന്നും ക്രെഡിറ്റ് കാർഡ് കുടിശ്ശികയിലോ വ്യക്തിഗത വായ്പയിലോ അല്ലെന്നും ശ്രദ്ധിക്കുക.

ഇതര വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ ശ്രമിക്കുക

ഇതര വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ ശ്രമിക്കുക

ശമ്പളം വെട്ടിക്കുറച്ചതിനുശേഷം നിങ്ങളുടെ ചെലവുകൾ കൈകാര്യം ചെയ്യാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഓൺലൈൻ ട്യൂഷൻ നൽകുകയോ ഹോബി ക്ലാസുകൾ നടത്തുകയോ ഓൺലൈൻ കൗൺസിലിംഗ് നൽകുകയോ ചെയ്യുന്നതിലൂടെ ഇതര വരുമാന മാർഗ്ഗങ്ങൾ ഉണ്ടാക്കാവുന്നതാണ്. അധിക വരുമാന മാർഗ്ഗം സൃഷ്ടിക്കുന്നതിന് വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാവുന്ന ഇത്തരം ഓൺലൈൻ പ്രവർത്തനങ്ങൾ നിരവധിയുണ്ട്.

English summary

Is your salary cut? How can you handle this situation without difficulty? | നിങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചോ? എങ്ങനെ ഈ സാഹചര്യത്തെ ബുദ്ധിമുട്ടില്ലാതെ നേരിടാം

Companies in various sectors have decided to cut their employees' salaries in order to cope with the covid-19 blast. Read in malayalam.
Story first published: Saturday, April 18, 2020, 14:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X