റീഫണ്ട് തുക ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുമ്പോഴാണ് ആദായ നികുതി സമര്‍പ്പണം പൂര്‍ത്തിയാകുന്നത്. റീഫണ്ടുകള്‍ ലഭ്യമാകുന്നതിലെ കാലതാമസം പലപ്പോഴും നികുതിദായകരെ നിരാശരാക്കും. റിട്ടേണ്‍ പ്രൊസസ് ചെയ്യപ്പെടുകയും ബാങ്ക് അക്കൗണ്ടില്‍ പണമെത്താതിരിക്കുകയും ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയ അവസ്ഥയാണ്!

പാലിക്കേണ്ട നടപടിക്രമങ്ങള്‍
വിദഗ്ധര്‍ പറയുന്നതനുസരിച്ച് റീഫണ്ടുകള്‍ വൈകുന്നപക്ഷം സ്ഥിരീകരണമാണ് ആദ്യപടി.ഇ-ഫയലിംഗ് പോര്‍ട്ടലിലെ (www.incometax.gov.in) 'View Filed Returns' അല്ലെങ്കില്‍ 'Refund Status' എന്നതിന് കീഴില്‍ റീഫണ്ടിന്റെ സ്റ്റാറ്റസ് പരിശോധിക്കുകയും ടാക്സ് ക്രെഡിറ്റുകളും ബാങ്ക് വിശദാംശങ്ങളും പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഇതിനായി 26AS, AIS, TIS എന്നിവയിലെ ഡാറ്റ ക്രോസ്-ചെക്ക് ചെയ്യാം.
പ്രൊസസ് ചെയ്തതിന് ശേഷം തുക ക്രെഡിറ്റായില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് സാധൂകരിച്ചിട്ടുണ്ടെന്നും പാനുമായി അത് ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ബാങ്ക് അക്കൗണ്ടിലെ പിശക്, കാലഹരണപ്പെട്ട ഇസിഎസ് മാന്‍ഡേറ്റ് എന്നിവയാണ് പണം ലഭ്യമാകാത്തതിന് കാരണമെങ്കില്‍ പുതിയ ബാങ്ക് അക്കൗണ്ടിലേയ്ക്ക് റീഫണ്ട് വേണമെന്ന് അഭ്യര്ത്ഥിയ്ക്കാം. ഇതിനായി നികുതിദായകര്‍ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ റീ-ഫണ്ട് ഇഷ്യു സമര്‍പ്പിക്കേണ്ടതുണ്ട്.
ആരെ ബന്ധപ്പെടണം
റീഫണ്ട് ഓര്‍ഡര്‍ ദൃശ്യമല്ലെങ്കിലോ ക്രെഡിറ്റ് ചെയ്ത തുക തെറ്റാണെന്ന് തോന്നുകയാണെങ്കിലോ, തുടര്‍ നടപടികള്‍ ആവശ്യമായി വന്നേക്കാം. റീഫണ്ട് അല്ലെങ്കില്‍ പലിശ കണക്കുകൂട്ടലിലെ പിശകുകള്‍ ചൂണ്ടിക്കാട്ടി സെക്ഷന്‍ 154 പ്രകാരം ഒരു തിരുത്തല്‍ അഭ്യര്‍ത്ഥന ഇ-ഫയലിംഗ് പോര്‍ട്ടലില്‍ ഫയല്‍ ചെയ്യാം.
പ്രശ്നം തുടരുന്നപക്ഷം ഇ-നിവാരണ് പോര്‍ട്ടലില്‍ പരാതി ഉന്നയിക്കുകയോ ബെംഗളൂരുവിലെ കേന്ദ്രീകൃത പ്രൊസസിംഗ് സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
റീഫണ്ടുകള്‍ വൈകുന്നതിനുള്ള കാരണങ്ങള്‍
90 ദിവസത്തിനുശേഷവും റീഫണ്ട് വൈകുന്നുവെങ്കില്‍ അത് സ്ഥിരീകരണം അല്ലെങ്കില്‍ അനുസരണ പ്രശ്നങ്ങള്‍ കാരണമാകാം. ഇവ പ്രധാനമായും വരുമാന വിശദാംശങ്ങളിലെ പൊരുത്തക്കേടുകളാകാനാണ് സാധ്യത. റിട്ടേണില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വരുമാനം, ടിഡിഎസ് അല്ലെങ്കില്‍ അഡ്വാന്‍സ് ടാക്സ്, ഫോം 26AS, AIS അല്ലെങ്കില്‍ TIS എന്നിവയിലെ പൊരുത്തക്കേടുകള്‍ കാലതാമസത്തിനിടയാക്കും.
സിപിസി അല്ലെങ്കില്‍ അധികാരപരിധിയിലുള്ള അസസ്സിംഗ് ഓഫീസര്‍ ഒരു റിട്ടേണ്‍ പരിഗണിക്കുന്ന പക്ഷം, ആ കാലയളവില്‍ റീഫണ്ടുകള്‍ തടഞ്ഞുവയ്ക്കപ്പെടും. അക്കൗണ്ട് വിശദാംശങ്ങള്‍ അപൂര്ണ്ണമാകുക, അക്കൗണ്ടുകളുടെ സാധൂകരണമില്ലായ്മ, പാന്‍, ആധാര്‍ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവും പ്രക്രിയയെ മന്ദഗതിയിലാക്കും.
നികുതി കുടിശ്ശിക,തിരുത്തലുകള്‍ പരിഹരിക്കപ്പെടാതിരിക്കുക, സിസ്റ്റം കനത്ത പ്രൊസസിംഗ് ലോഡിന് വിധേയമാകുക (അവസാന തീയതികളില്‍ സംഭവിക്കുന്നതിന് സമാനം) എന്നിവ കാരണവും റീഫണ്ടുകള്‍ വൈകാം. തീര്‍പ്പാക്കാത്ത റീഫണ്ടുകള്‍ നിരാശപ്പെടുത്തുന്നതാണ്. പക്ഷേ മിക്ക കേസുകളും സമയബന്ധിതമായ പരിശോധനകളിലൂടെയും തുടര്നടപടികളിലേയും പരിഹരിക്കാവുന്നതാണ്. ബാങ്ക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതും നോട്ടീസുകള്‍ക്ക് ഉടനടി മറുപടി നല്‍കുന്നതും വലിയ മാറ്റമുണ്ടാക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications