പ്രതമാസ പെൻഷൻ കൈപറ്റുന്നവരാണ് നിങ്ങളെങ്കിൽ അത് നിലയ്ക്കാതിരിക്കാൻ ഇക്കാര്യം ഉറപ്പായും ചെയ്തിരിക്കാം. മുതിർന്ന പൗരന്മാർക്കുള്ള 'ലൈഫ് സർട്ടിഫിക്കറ്റ്' അഥവ ജീവൻ പ്രമാൻ പത്ര സമർപ്പിക്കാനുള്ള സമയമാണിത്. സൂപ്പർ സീനിയർ പൗരന്മാർക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ ഒക്ടോബറിൽ ആരംഭിച്ചെങ്കിലും, പെൻഷൻകാർക്കുള്ള വിൻഡോ തുറന്നത് നവംബർ ഒന്ന് മുതലാണ്. എത്രയും വേഗത്തിൽ തന്നെ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്ത പക്ഷം അത് നിങ്ങളുടെ പെൻഷൻ മുടങ്ങുന്നതിന് കാരണമായേക്കാം. അതുകൊണ്ട് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഉൾപ്പെടെ പെൻഷൻ വിതരണം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങൾ വഴി ജീവൻ പ്രമാൻ പത്ര സമർപ്പിക്കണം. ഇത് ഓൺലൈനായി ചെയ്യാനുള്ള അവസരവും ഗുണഭോക്താക്കൾക്കുണ്ട്.
സമർപ്പിക്കുന്ന തീയതി മുതൽ 12 മാസക്കാലത്തെ സാധുതയാണ് ജീവൻ പ്രമാൻ പത്രത്തിനുള്ളത്. പെൻഷൻ ലഭിക്കുന്നവർക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനവും ഒരു പ്രത്യേക സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനും ഉപയോഗിച്ച് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) സൃഷ്ടിക്കാൻ കഴിയും. ഇത്തരത്തിൽ തയാറാക്കപ്പെടുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനിൽ തന്നെ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ ഗുണഭോക്താവിനും പെൻഷൻ വിതരണ അതോറിറ്റിക്കും ലഭ്യമാക്കാവുന്നതാണ്. ബാങ്കിലെത്താതെ തന്നെ പെൻഷൻ ഗുണഭോക്താക്കൾക്ക് തടസങ്ങളൊന്നുമില്ലാതെ രേഖ സമർപ്പിക്കുന്നതിന് പല മാർഗങ്ങളും നിലവിലുണ്ട്.

സർക്കാർ നൽകുന്ന ഫെയ്‌സ് ഓതന്റിക്കേഷൻ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതാണ് ഒരു രീതി. ആധാർ ഫേസ് ആർഡി ആപ്പ് വഴിയും ജീവൻ പ്രമാൻ ആപ്ലിക്കേഷൻ വഴിയും പെൻഷൻകാർക്ക് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിച്ച് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വെബ്‌സൈറ്റ് വഴി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഗുണഭോക്താക്കൾക്ക് പോസ്റ്റ്മാനോട് ആവശ്യപ്പെടാനും സാധിക്കും. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് പ്രയോജനകരമാകുന്ന രീതിയിൽ വീട്ടുപടിക്കൽ സേവനമെത്തും. 70 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുക.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐപിബിബി) വാതിൽപ്പടി സേവനം, പെൻഷൻകാർക്ക് അക്കൗണ്ട് ഉണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, 70 രൂപ നിരക്കിൽ പെൻഷൻകാർക്ക് ഡിജിറ്റലായി സമർപ്പിക്കാൻ അവസരമൊരുക്കുന്നു. പെൻഷൻ, പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ്, തപാൽ വകുപ്പ്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി), ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം എന്നിവ തമ്മിലുള്ള ഈ ശ്രമം രാജ്യത്തുടനീളമുള്ള എല്ലാ പെൻഷൻകാർക്കും സമർപ്പിക്കൽ പ്രക്രിയ സുഗമമാക്കാൻ ലക്ഷ്യമിടുന്നു. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ, പെൻഷൻകാർക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് പുറത്തിറക്കിയ മൊബൈൽ ആപ്പും ഉപയോഗിക്കാം. പോസ്റ്റ്മാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും പെൻഷൻകാരന്റെ വിരലടയാളം എടുക്കുകയും ചെയ്യും. ഇതോടൊപ്പം ഗുണഭോക്താവ് 70 രൂപയും നൽകിയാൽ മതിയാകും.ലൈഫ് സർട്ടിഫിക്കറ്റ് പിന്നീട് പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കിലേക്ക് അയയ്‌ക്കും, പെൻഷൻകാർക്ക് അത് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പ് ലഭിക്കുന്നതായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
