രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ നിരവധി പദ്ധതികള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നുണ്ട്. അവയിലൊന്നാണ് പിഎം ജന്‍ ധന് യോജന അഥവാ (പിഎംജെഡിവൈ).
രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ നിരവധി പദ്ധതികള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നുണ്ട്. അവയിലൊന്നാണ് പിഎം ജന്‍ ധന് യോജന അഥവാ (പിഎംജെഡിവൈ). നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ആദ്യ പാദത്തിലായിരുന്നു ജന്‍ ധന യോജന പദ്ധതി അവതരിപ്പിച്ചത്.

രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ബാങ്കുകളില്‍ ജന്‍ ധന് അക്കൗണ്ട് ആരംഭിക്കുവാന്‍ സൗകര്യം നല്കി. ജന്‍ ധന് അക്കൗണ്ടിന് പല നേട്ടങ്ങളുമുണ്ട്. എന്നാല്‍ ഇന്നും പലര്‍ക്കും തങ്ങള്‍ക്ക് ലഭിക്കുന്ന ഈ നേട്ടങ്ങളെപ്പറ്റി പൂര്‍ണമായും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രതിസന്ധി ഘട്ടങ്ങളില്‍ ജന്‍ ധന് അക്കൗണ്ട് ഉടമകള്‍ക്ക് സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുമെന്നതും പലര്‍ക്കും അറിയാത്ത കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ നമുക്കൊന്ന് നോക്കാം.
എല്ലാ ജന്‍ ധന് അക്കൗണ്ട് ഉടമകള്‍ക്കും ആകെ 1.30 ലക്ഷം രൂപയുടെ നേട്ടമാണ് ലഭിക്കുക. ഇതില്‍ അപകട ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്നു. അക്കൗണ്ട് ഉടമയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ 1 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ഒപ്പം 30,000 രൂപയുടെ ജനറല്‍ ഇന്‍ഷുറന്‍സും ലഭിക്കും.
പ്രധാന മന്ത്രി നരേന്ദ്ര മോഡി തന്നെ പലപ്പോഴായി ജന്‍ ധന് അക്കൗണ്ടിന്റെ ഗുണഫലങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പലപ്പോഴായി പ്രകീര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ ബാങ്കിംഗ്, സമ്പാദ്യ സേവനങ്ങളും, ഡെപ്പോസിറ്റ് അക്കൗണ്ട്സ്, വായ്പകള്‍, ഇന്‍ഷുറന്‍സ്, പെന്ഷന് തുടങ്ങിയ സേവനങ്ങളും ഉറപ്പു വരുത്തുന്നു. നിങ്ങളുടെ വീടിനടുത്തുള്ള ഏത് ബാങ്ക് ശാഖയിലും സീറോ ബാലന്‍സില്‍ ഈ പ്രത്യേക അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ പോലെ തന്നെ നിങ്ങളുടെ നിക്ഷേപ തുകയ്ക്ക് നിങ്ങള്‍ക്ക് പലിശ ലഭിക്കും. ഉപയോക്താക്കള്‍ക്ക് സൗജന്യമായി മൊബൈല്‍ ബാങ്കിംഗ് സേവനവും ലഭിക്കും. 10,000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റ് സേവനവും സര്‍ക്കാര്‍ ജന്‍ ധന് അക്കൗണ്ടുകളില്‍ വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications