ആജീവനാന്തം 10 ശതമാനം വരുമാനം ലഭിക്കണോ, ഉടൻ ചേരു ഈ പദ്ധതിയിൽ

ലൈഫ് ഇൻഷുറൻസ് പോളിസി എന്നാൽ പൊതുവേ എല്ലാവർക്കും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പോളിസികളാണ്. രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഇൻഷുറൻസ് കമ്പനി കൂടിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കുട്ടികൾ മുതൽ വൃദ്ധജനങ്ങൾക്കുൾപ്പെടെ എൽഐസി വിവിധ പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആജീവനാന്തം 10 ശതമാനം വരുമാനം ലഭിക്കണോ, ഉടൻ ചേരു ഈ പദ്ധതിയിൽ

ഓരോ വ്യക്തിയുടെയും സാമ്പത്തിക ഭദ്രത അനുസരിച്ച് പോളിസികൾ തിരഞ്ഞെടുക്കാം എന്നതാണ് എൽഐസിയുടെ ഏറ്റവും വലിയ പ്രത്യേകത. നിക്ഷേപസുരക്ഷയും, മികച്ച വരുമാനവും ഉറപ്പുനൽകുന്നതിനാൽ എൽഐസിയുടെ പല സ്‌കീമുകളും വളരെ ജനപ്രിയമാണ്. ഇപ്പോഴിതാ പുതിയ പോളിസി അവതരിപ്പിച്ചിരിക്കുകയാണ് എൽ.ഐ.സി

ജീവൻ ഉത്സവ്

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുതുതായി അവതരിപ്പിച്ച പോളിസിയാണ് ജീവൻ ഉത്സവ്. എൽഐസിയുടെ ജീവൻ ഉത്സവ് ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ഹോൾ ലൈഫ് ഇൻഷുറൻസ് പ്ലാനാണ്. പോളിസി ഉടമയുടെ ജീവിതകാലം മുഴുവൻ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ജീവൻ ഉത്സവ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സം അഷ്വേര്‍ഡും പ്രീമിയം കാലാവധിയിലുള്ള ഗ്യാരന്റി അഡിഷനും പോളിസി ഉടമയുടെ മരണാനന്തരം അവകാശിക്ക് ലഭിക്കും.

പ്രീമിയം കാലയളവ്

അഞ്ചുവര്‍ഷം മുതല്‍ 16 വര്‍ഷം വരെ പരിമിതപ്പെടുത്തിയ പ്രീമിയം കാലയളവാണ് ജീവൻ ഉത്സവ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഏറ്റവും കുറഞ്ഞ പ്രീമിയം അടയ്‌ക്കേണ്ട കാലാവധി 5 വർഷവും പരമാവധി പ്രീമിയം അടയ്‌ക്കുന്ന കാലാവധി 16 വർഷവുമാണ് എന്ന് സാരം. പ്രീമിയം അടവ് കാലയളവില്‍ ഗ്യാരണ്ടീഡ് അഡിഷന്‍സ് ലഭിക്കും. മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് ഈ പ്ലാനില്‍ ചേരാം. ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് തുക 5,00,000 ലക്ഷം രൂപയാണ്.

എൽഐസി വെബ്സൈറ്റ് പ്രകാരം പരമാവധി ഇൻഷുറൻസ് തുകയ്ക്ക് പരിധിയില്ല. പ്രീമിയം അടവ് കാലയളവില്‍ ഗ്യാരണ്ടീഡ് അഡിഷന്‍സ് ലഭിക്കും.

വരുമാനത്തിനായി രണ്ട്‌ ഓപ്‌ഷനുകളുണ്ട്‌. മൂന്നു മുതല്‍ ആറുവര്‍ഷത്തിനുശേഷം എല്ലാം വര്‍ഷവും അടിസ്‌ഥാന ഇന്‍ഷുറന്‍സ്‌ തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്ന റെഗുലർ ഇൻകം ഓപ്ഷനും വര്‍ഷംതോറും വര്‍ധിക്കുന്ന ഈ തുക പിന്നീട്‌ ഇഷ്‌ടാനുസരണം പിന്‍വലിക്കാവുന്ന ഫ്‌ളെക്‌സി ഇന്‍കം ഓപ്ഷനും.

പലിശ നിരക്കും പിൻവലിക്കലും

സം അഷ്വേര്‍ഡും പ്രീമിയം കാലാവധിയിലുള്ള ഗ്യാരന്റി അഡിഷനും പോളിസി ഉടമയുടെ മരണാനന്തരം അവകാശിക്ക് ലഭിക്കും. കാലതാമസം നേരിടുന്നതും സഞ്ചിതവുമായ ഫ്ലെക്സി വരുമാന ആനുകൂല്യങ്ങൾക്ക് എൽഐസി 5.5 ശതമാനം നിരക്കിൽ പലിശ നൽകും. പോളിസി ഉടമയ്ക്ക് ഇതിനകം എടുത്തിട്ടില്ലാത്ത പലിശ ഉൾപ്പെടെ, സമാഹരിച്ച ഫ്ലെക്സി ഇൻകം ബെനിഫിറ്റിന്റെ 75 ശതമാനം വരെ പിൻവലിക്കാം.

കുടിശ്ശിക വരുത്തിയ പോളിസിയോ അല്ലെങ്കിൽ പലിശ പിൻവലിക്കാത്ത പോളിസിയോ ഉണ്ടെങ്കിൽ മരണാനന്തരമോ പോളിസി സറണ്ടർ ചെയ്യുമ്പോഴോ ഇൻഷുറൻസ് തുക നൽകും. റെഗുലർ/ഫ്ലെക്‌സി വരുമാന ആനുകൂല്യങ്ങൾ ജീവിതകാലം മുഴുവൻ തുടരുന്നതിനാൽ ഈ പ്ലാനിന് കീഴിൽ മെച്യൂരിറ്റി ആനുകൂല്യം ലഭ്യമല്ല.

പോളിസിയിൽ എങ്ങനെ ചേരാം

ലൈസൻസുള്ള ഏജന്റുമാർ, കോർപ്പറേറ്റ് ഏജന്റുമാർ, ബ്രോക്കർമാർ, ഇൻഷുറൻസ് മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവയിലൂടെ ജീവൻ ഉത്സവിൽ ഓഫ്‌ലൈനായി ചേരാം. അല്ലെങ്കിൽ എൽഐസി വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ചേരാനും സാധിക്കും.

2023 നവംബർ 29 മുതലാണ് ജീവൻ ഉത്സവ് പ്രാബല്യത്തിൽ വന്നത്. മുംബൈയിൽ നടന്ന ചടങ്ങിൽ എൽഐസി ചെയർമാൻ സിദ്ധാർഥ മൊഹന്തി പദ്ധതി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X