രണ്ടോ മൂന്നോ വർഷത്തിന് ശേഷം വരുന്ന സാമ്പത്തിക ആവശ്യങ്ങളെ നേരിടാൻ ഇന്നൊരു ചിട്ടി ചേരുന്നതാണ് ഉചിതം. ആവശ്യവും വേണ്ടി വരുന്ന തുകയും മനസിലാക്കി ചിട്ടി ചേർന്നാൽ വായ്പയിലേക്ക് പോകാതെ കാര്യങ്ങൾ നടത്താൻ സാധിക്കും. ആവശ്യമായ തുകയ്ക്ക് പ്രോക്സി നൽകിയിടുകയും ചെയ്താൽ ചിട്ടി വേഗത്തിൽ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
നേരത്തെ ചിട്ടി ലഭിക്കുന്നവർക്ക് ആവശ്യ സമയം വരെ ചിട്ടി സ്ഥിര നിക്ഷേപമിട്ട് ലാഭം നേടാനുള്ള സൗകര്യങ്ങളുമുണ്ട്. എന്നാൽ ഇതിനോടൊപ്പം അധിക ലാഭം നേടാനുള്ളൊരു വഴിയുണ്ട്. ഇതിനായി ഇപ്പോൾ കെഎസ്എഫ്ഇ ചിട്ടിയിൽ ചേരണം. കെഎസ്എഫ്ഇ സ്മാർട്ട് ഭദ്രതാ ചിട്ടികളുടെ ഭാഗമായി ഇപ്പോൾ ചിട്ടിയിൽ ചേർന്നാൽ 10.5 കോടി രൂപയുടെ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്.
സ്മാർട്ട് ഭദ്രത ചിട്ടി 2022
2022 ജൂലായ് 23നും 2023 ജനുവരി 31നും ഇടയിൽ ചിട്ടി ചേരുന്നവർക്കാണ് സ്മാർട്ട് ഭദ്രത ചിട്ടിയുടെ ആനുകൂല്യങ്ങൾ ലഭിക്കുക. 2023 ജനുവരി 31 ന് മുൻപ് ആദ്യ ലേലം നടക്കുന്ന ചിട്ടിയിൽ ചേരുന്നവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇക്കാലയളവിൽ ചിട്ടി ചേരുന്നവരിൽ നിന്നും നറുക്കെടുത്താണ് സമ്മാനം നൽകുക.
ചിട്ടി മുടക്കം വരുത്താതെ അടയ്ക്കുന്നവരെ മാത്രമെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തുകയുള്ളൂ. കെഎസ്എഫ്ഇയുടെ സ്ഥിരം ജീവനക്കാര്‍, ഏജന്റുമാര്‍, അപ്രൈസര്‍ എന്നിവരുടെ പേരിലുള്ള ചിട്ടികള്‍ നറുക്കെടുപ്പിൽ ഉള്‍പ്പെടുത്തില്ല. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണു നറുക്കെടുപ്പ് നടത്തുക.
ക്യാമ്പയിനിന്റെ ഭാഗമായി 10,000ത്തിൽ അധികം ചിട്ടി ആരംഭിക്കാനാണ് കെഎസ്എഫ്ഇ ലക്ഷ്യമിടുന്നത്. കെഎസ്എഫ്ഇ യുടെ ലാഭ വിഹിതം ജനങ്ങളുമായി പങ്കിടുന്നതിനായാണ് ഇത്തരത്തിലൊരു ക്യാമ്പയിൻ പദ്ധതി കെഎസ്എഫ്ഇ ആരംഭിക്കുന്നത്. വർഷത്തിൽ ഇത്തരം ഭഗ്രത ചിട്ടികൾ കെഎസ്എഫ്ഇ ചിട്ടി നടത്താറുണ്ട്.
സമ്മാനങ്ങൾ
കെഎസ്എഫ്ഇയുടെ ഭദ്രത സ്മാർട്ട് ചിട്ടിയുടെ ഭാഗമായി 10.50 കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. ഒന്നാം സമ്മാനമായി ഒരാൾക്ക് 1 കോടി രൂപ വരെ വില വരുന്ന ഫ്ളാറ്റ്/ വില്ല സമ്മാനമായി ലഭിക്കും. അല്ലെങ്കിൽ 1 കോടി രൂപ സമ്മാനമായി ലഭിക്കും. സമ്മാനങ്ങൾ വാങ്ങുന്നവർ ഗിഫ്റ്റ് ടാക്സ് അടയ്ക്കേണ്ടതുണ്ട്. പണമായാണ് വാങ്ങുന്നതെങ്കിൽ ആദായ നികുതി കിഴിച്ചാണ് തുക അനുവദിക്കുക. ഇതോടൊപ്പം രണ്ട് തരം മേഖലാ സമ്മാനങ്ങളുമുണ്ട്.
മേഖലാ തലത്തിൽ ഒന്നാം സമ്മാനം ഇലക്ട്രിക്ക് കാറാണ്. 70 പേർക്കാണ് മേഖലാ തലത്തിൽ ഒന്നാം സമ്മാനം ലഭിക്കുക. പരമാവധി 12.50 ലക്ഷം രൂപയാണ് ലഭിക്കുക. ടാറ്റ ടിഗർ ഇലക്ട്രിക് കാറാണ് സമ്മാനമായി നൽകുക. സമ്മാനം നൽകുന്ന സമയത്ത് കാറിന്റെ വില 12.50 ലക്ഷത്തിൽ കൂടുതലാണെങ്കിൽ സമ്മാനർഹർ ബാക്കി തുക വഹിക്കണം.
പണമായി വാങ്ങുന്നവർക്ക് അതിനും സൗകര്യമുണ്ട്. രണ്ടാം സമ്മാനമായി 100 പേർക്ക് ഹീറോ ഇലക്ട്രിക് സ്കൂട്ടറുകൾ ലഭിക്കും. 75,000 രൂപ വരെയാണ് ഇലക്ട്രിക്സ് സകൂട്ടറിനായി അനുവദിക്കുക.
ചിട്ടിയിൽ ആനുകൂല്യങ്ങൾ
ചിട്ടിയുടെ ആദ്യ ലേലം നടന്ന ശേഷം ആകെ ചിട്ടിത്തുകയുടെ പകുതി വരെ വായ്പ ലഭിക്കും. ഇതിനായി മതിയായ ജാമ്യം നൽകണം. ചിറ്റാളന്മാർക്ക് ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ, ലാപ്ടോപ്പ്, എന്നിവയ്ക്കുള്ള പ്രത്യേക നിരക്കിൽ വായ്പയും ലഭിക്കും. ലഭിച്ചു കൊണ്ടിരിക്കുന്ന പലിശ നിരക്കിനെക്കാൾ രണ്ടു ശതമാനം ഇളവോടെയാണ് ചിട്ടിയിൽ പലിശ അനുവദിക്കുക. അടച്ച തുകയ്ക്ക് തുല്യമായി പരമാവധി 50,000 രൂപ വായ്പ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications