ഇതിപ്പോ ലാഭമായല്ലോ! 25 ലക്ഷത്തിൻ്റെ കെഎസ്എഫ്ഇ ചിട്ടിക്ക് വെറും 5796 രൂപ മതി: കണക്കുകൾ അറിയാം

സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ ഏറ്റവും കൂടുതൽ ആളുകൾ സമീപിക്കുന്ന ഒരു ധനസമാഹാരണ മാർ​ഗമാണ് ചിട്ടി. നിങ്ങൾക്ക് ചെറുതും വലുതുമായ ഏതൊരു ആവശ്യങ്ങളും പൂർത്തീകരിക്കാൻ ഈ ചിട്ടി തന്നെ ധാരാളം. എന്നാൽ അവ എങ്ങനെ ഉപയോ​ഗിക്കുന്നു എന്നനുസരിച്ചാണ് അതിന്റെ നേട്ടം ലഭിക്കുന്നത്.

കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ നിരവധി ചിട്ടി ഓപ്ഷനുകൾ നൽകുന്നുണ്ട്. വലിയ തുക ആവശ്യമുള്ളവർ ദീർഘകാല ചിട്ടികളെ ആശ്രയിക്കുന്നതാണ് നല്ലത്. അതായത് വീട് പണിയുക, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ലക്ഷ്യങ്ങൾക്ക് നേരത്തെ ചിട്ടിയിൽ നിക്ഷേപം ആരംഭിച്ചാൽ വലിയ തുക സ്വന്തമാക്കാം. അതിനു മുന്നേ ഇതിലെ പ്രതിമാസ തുകയും മറ്റു നിബന്ധനകളുമെല്ലാം വായിച്ച് മനസിലാക്കാനും ആരും മറക്കരുത്.

25 ലക്ഷത്തിൻ്റെ ചിട്ടി

ദീർഘകാല നിക്ഷേപങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഒരു ചിട്ടിയാണ് പ്രതിമാസം 25,000 രൂപ അടച്ച് 100 മാസക്കാലാവധിയുള്ള 25 ലക്ഷത്തിൻ്റെ ചിട്ടി. ഈ ചിട്ടി നിങ്ങൾക്ക് ഇഷ്ടമുള്ളതു പോലെ വിളിക്കാം. അല്ലെങ്കിൽ വിളിക്കാതെ കാലാവധി അവസാനിക്കുന്നതു വരെ കാത്തിരിക്കാം. ഈ ചിട്ടി 30% താഴ്ത്തി വിളിച്ചാൽ ലഭിക്കുന്നത് 17,50,000 രൂപയാണ്. പക്ഷേ പരമാവധി ലഭിക്കുന്ന തുക 23,75,000 രൂപയാണ്.

നിങ്ങൾക്ക് പരമാവധി തുക ആവശ്യമുണ്ടെങ്കിൽ ചിട്ടി വിളിച്ചെടുക്കാതെ കാലാവധി പൂർത്തിയാവുന്നതു വരെ കാത്തിരിക്കാം. ഈ ചിട്ടിയുടെ ഫോർമേഷൻ കമ്മീഷൻ 1.25 ലക്ഷം രൂപയാണ്. ഈ തുക കുറയുമ്പോഴാണ് 23,75,000 രൂപ ലഭിക്കുന്നത്.

ഇതിപ്പോ ലാഭമായല്ലോ! 25 ലക്ഷത്തിൻ്റെ കെഎസ്എഫ്ഇ ചിട്ടിക്ക് വെറും 5796 രൂപ മതി: കണക്കുകൾ അറിയാം

30% താഴ്ത്തി വിളിച്ചാൽ

ഈ ചിട്ടി 30% താഴ്ത്തി വിളിച്ചാൽ രണ്ടാമത്തെ മാസം മുതൽ 18750 രൂപയാണ് ചിട്ടിയിൽ അടക്കേണ്ടി വരിക. അതായത് ഈ സമയത്ത് 6250 രൂപ വച്ച് ഡിവിഡന്റ് കിട്ടും. ചിട്ടി 30% താഴ്ത്തി വിളിച്ചാൽ ലഭിക്കുന്നത് 17,50,000 രൂപയാണ്. ഈ തുക മതിയെങ്കിൽ മേൽബാധ്യതാ ജാമ്യം നൽകി പണം പിൻവലിക്കാം. എന്നാൽ ഈ ചിട്ടിയെ ഒരു സമ്പാദ്യ മാർ​ഗമായി കണക്കാക്കുന്നുണ്ടെങ്കിൽ ഉയർന്ന തുകക്കായി കാത്തിരിക്കാം. എന്നാൽ ആദ്യ ലേലത്തിൽ തന്നെ നിങ്ങൾക്ക് ചിട്ടി ലഭിച്ചാൽ ആ തുക കെഎസ്എഫ്ഇയിൽ നിക്ഷേപിക്കാനും സാധിക്കും.

ചിട്ടിപ്പണം കെഎസ്എഫ്ഇയിൽ നിക്ഷേപിക്കാം

17,50,000 രൂപ ലഭിച്ചാൽ അതിൽ നിന്നും ജിഎസ്റ്റിയും, ഡോക്യുമെന്റേഷൻ ചാർജും ഈടാക്കിയാൽ ലഭിക്കുന്നത് 17,26,264 രൂപയാണ്. ആ തുക കെഎസ്എഫ്ഐയിൽ തന്നെ ഡെപ്പോസിറ്റ് ചെയ്താൽ സിഎസ്ഡിടി സ്കീം പ്രകാരം 9% പലിശ ഉറപ്പാക്കാം. ഈ പലിശ നിരക്ക് അനുസരിച്ച് ഒരു വർഷത്തിക്ക് ലഭിക്കുന്ന പലിശ വരുമാനം 1,54,453 രൂപയാണ്. അതായത് ഓരോ മാസവും നിങ്ങൾക്ക് 12954 രൂപ പലിശയായി ലഭിക്കും.

ഈ പലിശ വരുമാനം നിങ്ങളുടെ ചിട്ടിപ്പണത്തിനൊപ്പം സൂക്ഷിക്കുന്നുണ്ടെങ്കിൽ ഈ പലിശത്തുക ഉപയോ​ഗിക്കരുത്. അല്ലെങ്കിൽ പ്രതിമാസം ലഭിക്കുന്ന പലിശയും എല്ലാ മാസവും ലഭിക്കുന്ന ഡിവിഡൻ്റും കുറച്ചാൽ തൊട്ടടുത്ത മാസം മുതൽ, അതായത് മൂന്നാം മാസം മുതൽ ചിട്ടിയിൽ അടക്കേണ്ട തുക 5796 രൂപയാണ്. എന്നാൽ നിങ്ങൾ പലിശ വരുമാനം പിൻവലിക്കാതിരുന്നാൽ കാലാവധി പൂർത്തിയാവുമ്പോൾ 12,69,492 രൂപ പലിശ മാത്രമായി ലഭിക്കും.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X