സുരക്ഷിതമായ ജീവിതത്തിന് ലൈഫ് ഇൻഷൂറൻസ് പോളിസികൾ ഉത്തമ മാർഗമാണ്. നിലവിൽ ഒട്ടനവധി പോളിസികൾ ലഭ്യമാണ്. എന്നാൽ കൂടുതൽ പ്രീമിയം തുക വരുന്നതു കാരണം പലരും ഇത്തരം പോളിസികൾ എടുക്കുന്നതിൽ നിന്ന് പിന്നോട്ട് നീങ്ങുന്നു. ലൈഫ് ഇൻഷൂറൻസ് മുന്നോട്ടുള്ള ജീവിതത്തിൽ സാമ്പത്തികമായി വലിയ ആശ്വാസം നൽകുന്നുണ്ട്. എന്നാൽ കാലാവധി പൂർത്തിയാവുന്നതു വരെ കുറഞ്ഞ തുക നിക്ഷേപിച്ച് കൂടുതൽ കവറേജ് ലഭിക്കുന്ന പോളിസികൾ ഉണ്ടോ?
തീർച്ചയായും ഉണ്ട്. പോസ്റ്റ് ഓഫീസ് ഇൻഷൂറൻസ് സ്കീമുകളിൽ ജോയിൻ ചെയ്യൂ... നിങ്ങളാഗ്രഹിക്കുന്ന പോലെ ചെറിയ തുകയിൽ ലക്ഷങ്ങൾ വരെ കവറേജ് ഉറപ്പാക്കാം. പണ്ട് സാധാരണക്കാർ മാത്രമായിരുന്നു ഇത്തരം പോസ്റ്റ് ഓഫീസ് ലൈഫ് ഇൻഷൂറൻസുകളെ ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാർ ജീവനക്കാരും, ഡോക്ടർമാരും, എഞ്ചിനീയർമാരും അങ്ങനെ എല്ലാവരും ഈ പോളിസി എടുക്കുന്നുണ്ട്. കുറഞ്ഞ പ്രീമിയത്തിൽ സുരക്ഷിതമായ കവറേജ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷക ഘടകം.
പ്രധാനപ്പെട്ട പോസ്റ്റ് ഓഫീസ് ലൈഫ് ഇൻഷൂറൻസ് സ്കീമുകൾ
നിരവധി പോസ്റ്റ് ഓഫീസ് ലൈഫ് ഇൻഷൂറൻസുകളുണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് സുരക്ഷ, സുവിധ, സന്തോഷ്, യുഗൽ സുരക്ഷ, സുമംഗൽ, ബാൽ ജീവൻ ഭീമ എന്നിവ.
സുരക്ഷ പോളിസി
ജീവിതകാലം മുഴുവൻ ഇൻഷുറൻസ് ഉറപ്പാക്കുന്ന ഒരു പോസ്റ്റോഫീസ് പദ്ധതിയാണ് സുരക്ഷ പദ്ധതി. 80 വയസ് വരെയാണ് സുരക്ഷ ഇൻഷുറൻസ് പോളിസി ലഭിക്കുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ ബോണസോടുകൂടിയ തുക പോളിസി ഉടമക്കോ അല്ലെങ്കിൽ അദ്ദേഹം മരണമടഞ്ഞാൽ നിയമപരമായ അവകാശികൾക്കോ ലഭിക്കും. ഈ സ്കീമിലും അംഗമാകാനുള്ള പരമാവധി പ്രായപരിധി 58 വയസാണ്.
ഈ പോളിസിയുടെ മൊത്തം തുക പരമാവധി 50 ലക്ഷം രൂപയാണ്. ഏറ്റവും കുറഞ്ഞ മൊത്തം തുക വരുന്നത് 20,000 രൂപയാണ്. 19 വയസ്സ് മുതൽ ഈ പോളിസി തുടങ്ങാം. ഈ പോളിസിക്ക് പൊതുവേ അപകട സാധ്യത കുറവാണ്, ഒപ്പം മികച്ച റിട്ടേണും ലഭിക്കും. 59 വയസാകുമ്പോൾ എൻഡോവ്‌മെൻ്റ് അഷ്വറൻസ് പോളിസിയായി മാറ്റാനാകും.

സുവിധ പോളിസി
പോളിസി എടുത്ത് അഞ്ച് വർഷം കഴിയുമ്പോൾ എൻഡോവ്‌മെൻ്റ് അഷ്വറൻസ് പോളിസിയായി മാറ്റാൻ കഴിയുന്ന ഒരു സ്കീമാണ് സുവിധ. 50 ലക്ഷം രൂപ വരെയാണ് ഈ സ്കീമിന്റേയും പരമാവധി പോളിസി തുക. പ്രായത്തിൽ വ്യത്യാസം വരുമ്പോൾ പ്രീമിയം തുകയിൽ വ്യത്യാസം വരും. സുരക്ഷ പോളിസിയിലെ ആനുകൂല്യങ്ങൾ സുവിധയിലും കാണാം. പ്രായപരിധി 60 വയസ്സാണ്.
ഇൻഷൂറൻസ് പോളിസി എടുത്ത് 5 വർഷത്തിനു ശേഷം എൻ്റോവ്മെന്റ് അഷ്വറൻസ് പോളിസിയായി മാറ്റാനാവും. എന്നാൽ 6 വർഷത്തിനു ശേഷം ഈ ഓപ്ഷൻ സാധ്യമാവില്ല. അതായത്, 5 വർഷത്തിനു ശേഷം എന്റോവ്മെന്റ് അഷ്വറൻസ് പോളിസിയായി മാറ്റിയിട്ടില്ലെങ്കിൽ പിന്നീട് ഇത് ലൈഫ് ഇൻഷൂറൻസ് പോളിസിയായിട്ട് തന്നെ നിലനിൽക്കും. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുകയും അതിന്റെ ബോണസു തുകയും ഒരുമിച്ച് പോളിസി ഉടമയുടെ അക്കൗണ്ടിലെത്തും. കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പോളിസി ഉടമ മരിച്ചാൽ നിയമപരമായ അവകാശികൾക്കോ ലഭിക്കും.
50 ലക്ഷത്തിന് 1 കോടി ബോണസ്
28 വയസ്സിൽ നിങ്ങൾ 50 ലക്ഷത്തിന്റെ പോളിസിയിൽ ജോയിൻ ചെയ്താൽ 30 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ 1,64,01,000 കോടി രൂപ ബോണസോടെ മൊത്തം തുക ലഭിക്കും. ബോണസ് മാത്രം 1,14,00,000 കോടി നേടാം. അതായത് 58 വയസ്സ് വരെയാണ് പോളിസി പ്രീമിയം വരുന്നത്.
പോളിസിയും ബോണസും
നിങ്ങൾ പോസ്റ്റ് ഓഫീസ് ഇൻഷൂറൻസ് പോളിസി എടുത്തെങ്കിൽ ഇവിടെ ലോൺ സൗകര്യം നൽകുന്നു. അതായത് പോളിസി തുടങ്ങി 4 വർഷത്തിനു ശേഷം ലോൺ ആവശ്യപ്പെടാം. എന്നാൽ 3 മൂന്ന് വർഷം കഴിഞ്ഞെങ്കിൽ നിങ്ങള്‍ക്ക് പോളിസി സറണ്ടര്‍ ചെയ്യാം. പോളിസിയ്ക്ക് ബോണസും ലഭിക്കും. 1000 രൂപയ്ക്ക് 76 രൂപ എന്ന നിരക്കിലാണ് ബോണസ് ലഭിക്കുക.
ഹോൾ ലൈഫ് അഷ്വറൻസ് സുരക്ഷ സ്കീം, എന്റോവ്മെന്റ് അഷ്വറൻസ് സന്തോഷ് സ്കീം എന്നിവയുടെ ഒരുമിച്ചുള്ള രൂപമാണ് സുവിധ പോളിസി.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications