കെഎസ്എഫ്ഇ ഒട്ടനവധി ചിട്ടി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് അവ തിരഞ്ഞെടുക്കാവുന്നത്. നിലവിൽ ആരംഭിക്കുന്ന ചിട്ടികളെല്ലാം ഹാർമണി ചിട്ടീസ് 2025-26 എന്ന സ്കീമിൽ ഉൾപ്പെടുന്നു. അതിനാൽ ചിട്ടിയിൽ ചേരുന്നവർക്ക് സിംഗപ്പൂരിലേക്ക് പോകാനുള്ള അവസരവും തുറന്നു നൽകുന്നു. ഹാർമണി ചിട്ടീസിലൂടെ 100 പേർക്കാണ് സിംഗപ്പൂർ യാത്രക്ക് അവസരം ലഭിക്കുന്നത്. അതിനാൽ നിരവധി പുതിയ ചിട്ടികൾ ഇപ്പോൾ തുറക്കുന്നുണ്ട്.
ഇപ്പോൾ ഹാർമണി ചിട്ടീസിൻ്റെ കീഴിൽ കൂറ്റിനാട് ബ്രാഞ്ചിൽ ആരംഭിച്ച 7.20 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയെ കുറിച്ച് അറിയാം. സാധാരണയായി ഒരു മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഒരു നറുക്കും, മൂന്ന് ലേലവുമാണ് ഒരു മാസം ഉണ്ടായിരിക്കുന്നത്. എന്നാൽ ലേലം വിളിക്കുമ്പോൾ 35% വരെയാണ് ആദ്യ മാസങ്ങളിൽ താഴ്ത്തി വിളിക്കുന്നത്. ഇത് മൾട്ടി ഡിവിഷൻ ചിട്ടികളുടെ പ്രത്യേകതയാണ്.
7.20 ലക്ഷത്തിൻ്റെ മൾട്ടി ഡിവിഷൻ
60 മാസ കാലാവധിയുള്ള 7.20 ലക്ഷത്തിൻ്റെ ചിട്ടിയുടെ പ്രതിമാസ തുക 12,000 രൂപയാണ്. ഇവിടെ കെഎസ്എഫ്ഐയുടെ ഫോർമാൻ കമ്മീഷൻ 36,000 രൂപയാണ്. അതിനാൽ നറുക്കിലൂടെ 6,84,000 രൂപ ഉറപ്പാക്കാൻ സാധിക്കും. ഈ ചിട്ടിയിൽ 35% താഴ്ത്തി വിളിക്കുന്ന സമയത്ത് കിട്ടുന്ന തുക 4,68,000 രൂപയാണ്. ആദ്യ മാസം 12,000 രൂപ അടച്ചാൽ രണ്ടാം മാസം മുതൽ 35% താഴ്ത്തി വിളിക്കുന്നതിന് അനുസരിച്ച് 9300 രൂപ അടച്ചാൽ മതിയാവും.

കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുന്നോ?
നിങ്ങൾക്ക് ആദ്യ നറുക്കിൽ തന്നെ ഭാഗ്യം ലഭിച്ചാൽ 6,84,000 രൂപയാണ് ഒറ്റയടിക്ക് ലഭിക്കുന്നത്. എന്നാൽ ഒരുപക്ഷേ ഉടനെ പണത്തിന് ആവശ്യമില്ലെങ്കിൽ ആ തുക കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇരട്ടി നേട്ടം ഉറപ്പാക്കാം. നിങ്ങളുടെ ചിട്ടിപ്പണം വളരുകയും ചെയ്യും. നിലവിൽ സിഎസ്ഡിടിയുടെ പലിശ നിരക്ക് 9 ശതമാനമാണ്. അങ്ങനെയെങ്കിൽ 6,84,000 രൂപ സിഎസ്ഡിടിയിൽ നിക്ഷേപിച്ചാൽ വർഷത്തിൽ ലഭിക്കുന്ന പലിശ വരുമാനം 61,560 രൂപയായിരിക്കും.
ഈ വരുമാനം പ്രതിമാസ കണക്കിലേക്ക് മാറ്റിയാൽ ഓരോ മാസവും നിങ്ങൾക്ക് 5,130 രൂപ ലഭിക്കും. അതായത് ഈ തുക അധികമായി ലഭിക്കുന്ന നേട്ടമാണ്. മറ്റു ലക്ഷ്യങ്ങൾ ഇല്ലെങ്കിൽ ഈ തുക നിങ്ങളുടെ പ്രതിമാസ തിരിച്ചടവിലേക്ക് മാറ്റാം. അങ്ങനെയെങ്കിൽ നിങ്ങളുടെ പോക്കറ്റ് കീറില്ല. എന്നാൽ വലിയ സാമ്പത്തിക നേട്ടത്തിനായി നിക്ഷേപിക്കുന്നവർ ഈ തുക വളരാൻ അനുവദിക്കുക.
പലിശ വരുമാനം
പ്രതിമാസം 5,130 രൂപ ലഭിച്ചാൽ, ഈ തുകയും നിങ്ങൾക്ക് ലഭിക്കുന്ന 2,700 രൂപ ഡിവിഡൻ്റും കിഴിച്ചാൽ പിന്നീട് പ്രതിമാസം അടക്കേണ്ടി വരുന്നത് വെറും 4,170 രൂപയാണ്. ഇത് ഏകദേശം 25 മാസത്തിലധികം ഈ നേട്ടം ഉറപ്പാക്കാം. ഡിവിഡൻ്റ് കുറയുന്നതിന് അനുസരിച്ച് നിങ്ങൾ പ്രതിമാസം അടക്കേണ്ട തുകയിലും വ്യത്യാസം വരും. എന്നാൽ പലിശ കൃത്യമായി എല്ലാ മാസവും ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
