സംയുക്ത ഭവന വായ്പാ അപേക്ഷ; ഉയര്‍ന്ന തുകയും ലഭിക്കും ഒപ്പം ഏറെ നികുതി നേട്ടങ്ങളും!

സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുവാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ശരിയായ സ്ഥലം, ശരിയായ വസ്തു, അതിനാവശ്യമായ തുക..

സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുവാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ശരിയായ സ്ഥലം, ശരിയായ വസ്തു, അതിനാവശ്യമായ തുക.. അങ്ങനെ തീരുമാനമെടുക്കുവാനും പ്രാവര്‍ത്തികമാക്കുവാനുമായി എത്രയെത്ര കാര്യങ്ങള്‍. ഭവന വായ്പയുടെ കാര്യത്തിലാണെങ്കില്‍ പലര്‍ക്കും അവര്‍ പ്രതീക്ഷിച്ച അത്രയും തുക വായ്പയായി ലഭിക്കണം എന്നില്ല. ചിലരുടെ അപേക്ഷ തന്നെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബാങ്ക് തന്നെ നിരസിച്ചു എന്നും വരാം. ഇവിടെയാണ് സംയുക്ത ഭവന വായ്പാ അപേക്ഷ നിങ്ങളുടെ രക്ഷയ്‌ക്കെത്തുക. മറ്റൊരു വ്യക്തിയെക്കൂടി ഒപ്പം ചേര്‍ത്ത് ഭവന വായ്പ്പയ്ക്കായി അപേക്ഷിക്കുന്നത് കൊണ്ട് മറ്റു പല നേട്ടങ്ങള്‍ കൂടിയുണ്ട്. അതെന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വായ്പ ലഭിക്കുന്നതിനുള്ള സാധ്യത വര്‍ധിക്കും

വായ്പ ലഭിക്കുന്നതിനുള്ള സാധ്യത വര്‍ധിക്കും

മതിയായ വരുമാനമില്ലായ്മ, കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍, ദുര്‍ബലമായ ക്രെഡിറ്റ് പ്രൊഫൈല്‍, ഇഎംഐ താങ്ങുവാന്‍ സാധിക്കാതെ വരിക തുടങ്ങിയ പല കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും നിങ്ങളുടെ ഭവന വായ്പാ അപേക്ഷകള്‍ ബാങ്കുകള്‍ തള്ളിക്കളയുവാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ മറ്റൊരു വ്യക്തിയ്‌ക്കൊപ്പം ചേര്‍ന്ന് നിങ്ങള്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ അയാളുടെ വരുമാനം, മികച്ച ക്രെഡിറ്റ് പ്രൊഫൈല്‍ തുടങ്ങിയവയൊക്കെ നിങ്ങളുടെ മൊത്ത വായ്പാ ലഭ്യതാ സാധ്യത ഉയര്‍ത്തും.

വായ്പയിന്മേല്‍ തുല്യ ബാധ്യത

വായ്പയിന്മേല്‍ തുല്യ ബാധ്യത

നിങ്ങള്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്ന വ്യക്തിയ്ക്കും വായ്പയിന്മേല്‍ തുല്യ ബാധ്യത ഉണ്ട് എന്നതിനാല്‍ ബാങ്കിന്റെ റിസ്‌ക് സാധ്യത കുറയുകയാണ് അതുവഴി ചെയ്യുന്നത്. അതിനാല്‍ ബാങ്ക് നിങ്ങളുടെ വായ്പാ അപേക്ഷ അനുവദിക്കാനുള്ള സാധ്യതയും ഉയരും. ഇഎംഐ കണക്കാക്കുമ്പോള്‍ സഹ അപേക്ഷകന്റെ വരുമാനം കൂടി കണക്കിലെടുക്കും എന്നതിനാല്‍ ഉയര്‍ന്ന തുക വായ്പയായി ലഭിക്കുവാനും അത് വഴിതുറക്കും.

ദീര്‍ഘകാല വായ്പാ തിരിച്ചടവ്

ദീര്‍ഘകാല വായ്പാ തിരിച്ചടവ്

കൂടാതെ മിക്ക ബാങ്കുകളും വായ്പ എടുത്ത വ്യക്തിയ്ക്ക് 70 വയസ്സ് പൂര്‍ത്തിയാകും മുമ്പ് അവരുടെ വായ്പ അടച്ചു തീര്‍ക്കണമെന്നാണ് അനുശാസിക്കുന്നത്. അതിനാല്‍ തന്നെ 60 വയസ്സിനോടടുത്ത വ്യക്തികള്‍ക്ക് വായ്പ നിരസിക്കുകയോ അല്ലെങ്കില്‍ കുറഞ്ഞ തിരിച്ചടവ് കാലാവധിയും ഉയര്‍ന്ന ഇഎംഐയും സ്വീകരിക്കുവാന്‍ നിര്‍ബന്ധിതമാവുകയോ ചെയ്‌തേക്കാം. അത്തരം സാഹചര്യങ്ങളില്‍ കുറഞ്ഞ പ്രായമുള്ള മറ്റൊരു വ്യക്തിയുമായി ചേര്‍ന്ന് സംയുക്തമായി വായ്പ എടുക്കുകയാണെങ്കില്‍ ദീര്‍ഘകാലത്തേക്ക് വായ്പാ തിരിച്ചടവ് ലഭിക്കുന്ന രീതിയില്‍ ഭവന വായ്പ സ്വന്തമാക്കുവാന്‍ സാധിക്കും.

കൂടുതല്‍ നികുതി നേട്ടങ്ങള്‍

കൂടുതല്‍ നികുതി നേട്ടങ്ങള്‍

വായ്പ എടുത്ത വ്യക്തിയ്ക്ക് ഭവനവായ്പാ തിരിച്ചടവ് പലിശയിന്മേല്‍ വകുപ്പ് 24b പ്രകാരം 2 ലക്ഷം രൂപ വരെയും വകുപ്പ് 80c പ്രകാരം ഓരോ സാമ്പത്തിക വര്‍ഷത്തിലും 1.5 ലക്ഷം രൂപ വരെയും നികുതി ഇളവ് ലഭിക്കും. സംയുക്ത വായ്പ എടുക്കുന്ന ഇരു വ്യക്തികള്‍ക്കും പ്രത്യേകം പ്രത്യേകം ഈ നികുതി ഇളവ് ലഭിക്കും. എന്നാല്‍ ആസ്തിയിന്മേല്‍ സഹ ഉടമത്വം ഉള്ള സഹ വായ്പാ അപേക്ഷകന് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ എന്ന് പ്രത്യേകം ഓര്‍ക്കണം.

വനിതാ സഹ വായ്പാ അപേക്ഷകര്‍ക്ക് കുറഞ്ഞ പലിശ

വനിതാ സഹ വായ്പാ അപേക്ഷകര്‍ക്ക് കുറഞ്ഞ പലിശ

മിക്ക ബാങ്കുകളും വനിതാ സഹ വായ്പാ അപേക്ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പുരുഷ വായ്പാ അപേക്ഷകരെക്കാളും 5 ബേസിസ് പോയിന്റ് കുറഞ്ഞ നിരക്കിലാണ് വനിതാ അപേക്ഷകര്‍ക്കുള്ള പലിശ നിരക്ക്. വനിതാ സഹ അപേക്ഷകയെ ചേര്‍ത്തുളള ഭവന വായ്പ നിങ്ങളുടെ ആകെ പലിശ നിരക്കില്‍ ചെലവഴിക്കേണ്ടി വരുന്ന തുകയിലും കുറവ് വരുത്തും.

കോട്ടങ്ങള്‍

കോട്ടങ്ങള്‍

എന്നാല്‍ നേട്ടങ്ങള്‍ക്കൊപ്പം ചില പ്രതികൂലമായ കാര്യങ്ങളും സംയുക്ത വായ്പ വഴിയുണ്ടാകും. അതില്‍ പ്രധാനപ്പെട്ടത് ക്രെഡിറ്റ് സ്‌കോറില്‍ ഉണ്ടാകുന്ന താഴ്ചയാണ്. അതായത് രണ്ട് പേര്‍ക്കും വായ്പയില്‍ തുല്യ ഉത്തരവാദിത്വം ഉള്ളതിനാല്‍ എപ്പോഴെങ്കിലും തിരിച്ചടവില്‍ വീഴ്ച സംഭവിച്ചാല്‍ അത് രണ്ട് പേരുടേയും ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ഇരുവര്‍ക്കും പിന്നീട് വായ്പ അനുവദിക്കാതിരിക്കുന്നതിനും ഇത് കാരണമാകും. കൂടാതെ സാധാരയായി ജീവിത പങ്കാളിയേയോ രക്തബന്ധമുള്ളവരേയോ മാത്രമാണ് ബാങ്കുകള്‍ സംയുക്ത ഭവന വായ്പയ്്ക്കായി അപേക്ഷിക്കാന്‍ അനുവദിക്കാറ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X