സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിലാണ്. സെപ്റ്റംബർ മാസം മാത്രം പവന് കൂടിയത് ഏകദേശം 2,250 രൂപയാണ്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ ആഭരണപ്രേമികളുടെ ഹൃദയം തകരുമെന്ന കാര്യം ഉറപ്പാണ്. രാജ്യാന്തര വിപണിയിൽ സ്വർണം തളരാതെ ഓടുന്നുണ്ട്. ഇത് തന്നെയാണ് ആഭ്യന്തര വിപണിയെ കൂടുതൽ ശക്തമാക്കിയതും. ഇനി യുഎസിൽ വരാനിരിക്കുന്ന പണനയ യോഗം ഏറെ നിർണ്ണായകമാണ്. 2024ലെ ഇടിവിന് ശേഷം സ്വര്ണത്തിന് തിരഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
പവന്റെ വില 1 ലക്ഷം കടക്കുമോ..?
യുഎസ് പണപ്പെരുപ്പം, അമേരിക്കന് പലിശ നിരക്കുകള്, രാജ്യങ്ങള് തമ്മിലുള്ള സംഘര്ഷങ്ങള്, രാജ്യാന്തര നയങ്ങള്, വന്കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള് തുടങ്ങിയവ എല്ലാം സ്വർണവിലയെ സ്വാധീനിക്കും. അതോടൊപ്പം പ്രാദേശിക ഉത്സവങ്ങളും സ്വർണവിലയിൽ സ്വാധീനം ചെലുത്താറുണ്ട്. സെപ്റ്റംബർ 16,17 തീതികളിലാണ് ഫെഡറൽ റിസർവ്വിന്റെ ധനസമിതി യോഗം നടക്കുന്നത്.
അടിസ്ഥാന പലിശ നിരക്കിൽ ഫെഡറൽ റിസർവ്വ് മാറ്റം വരുത്തിയാൽ പിന്നെ സ്വർണവിലയെ പിടിച്ചാൽ കിട്ടില്ല. യുഎസ് ട്രഷറിയുടെ വാർഷിക പലിശ ചെലവ് 1.2 ട്രില്യൺ ഡോളറിന് മുകളിലെത്തിയിരിക്കുന്നു. ഇത് സർക്കാർ കടപത്രങ്ങളോടുള്ള നിക്ഷേപക താൽപ്പര്യം കുറയ്ക്കുന്നു, ഇത് സ്വർണത്തിന്റെ ദീർഘകാല മൂല്യം ഉറപ്പിക്കുന്നുവെന്ന് ഇൻവാസെറ്റിലെ ബിസിനസ് ഹെഡ് ഹർഷൽ ദസാനിയും ചൂണ്ടിക്കാട്ടി.
പവന്റെ വില അടുത്ത കാലത്തുതന്നെ 1 ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഭൗമരാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ വില പുതിയ ഉയരം തൊടാൻ കാരണമാകുമെന്നും 2026-ഓടെ സ്വർണവിലയിൽ ഏകദേശം 50 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നുമാണ് ആഗോള നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ചസ് പ്രവചിക്കുന്നത്. ഗോൾഡ്മാൻ സാച്ചസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ ഒരു ഔൺസ് സ്വർണ്ണത്തിന് 5000 ഡോളർ (ഏകദേശം 1,55,000 രൂപ 10 ഗ്രാമിന്, നിലവിലെ വിനിമയ നിരക്കിൽ) ആയേക്കുമെന്ന് പ്രവചിച്ചിരുന്നു.

കേരളത്തിലെ സ്വർണവില
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടുമ്പോൾ അതിനനുസരിച്ച് കേരളത്തിലെ സ്വർണവിലയിലും മാറ്റമുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലവിൽ 80,000 രൂപയ്ക്ക് മുകളിലാണ് സംസ്ഥാനത്തെ പവന്റെ വില. നിലവിലെ പവന്റെ വിലയിൽ തന്നെ ഒരു പവൻ സ്വർണം വാങ്ങാൻ 90,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും നൽകണം. ഇങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് തുക 90,000 കടക്കുന്നത്.
ഇനി എന്ത് ചെയ്യണം..?
സ്വർണവില കത്തിക്കയറുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാനുള്ള ഏകവഴി കാരറ്റ് കുറഞ്ഞ സ്വർണം വാങ്ങുക എന്നതാണ്. ഉദാഹരണത്തിന് 9 കാരറ്റ്, 18 കാരറ്റ് സ്വർണം വാങ്ങുക. 22 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ ഇന്ന് 9 കാരറ്റ്, 18 കാരറ്റ് സ്വർണാഭരണങ്ങൾ വിപണിയിൽ ലഭ്യമാണ്. ഈ രണ്ട് സ്വർണവും മറ്റ് കാരറ്റുകളെ അപേക്ഷിച്ച് കൂടുതല് ശക്തവും ഈടുനില്ക്കുന്നതുമാണ്. കാരണം ചേര്ക്കുന്ന ലോഹങ്ങള് ഉയര്ന്ന കാരറ്റ് സ്വർണത്തേക്കാൾ ആഭരണങ്ങളെ കൂടുതല് കടുപ്പമുള്ളതാക്കുന്നു.
More From GoodReturns

സ്വർണവിലയിൽ വൻ മാറ്റം; ഇന്നത്തെ നിരക്കുകൾ അറിയാം, വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications