സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 10 രൂപ നിരക്കിലും പവന് 80 രൂപ നിരക്കിലുമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഇതോടെ
സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 10 രൂപ നിരക്കിലും പവന് 80 രൂപ നിരക്കിലുമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തിലെ ഇന്നത്തെ സ്വര്‍ണ വില 1 ഗ്രാമിന് 4,370 രൂപയും, പവന് 34,960 രൂപയുമാണ്. വളരെ ചെറിയ വര്‍ധനവ് മാത്രമാണെങ്കിലും ആഗസ്ത് മാസത്തിലെ തുടര്‍ച്ചായ വിലയിടിവില്‍ നിന്നും സ്വര്‍ണം പതിയെ ശക്തിയാര്‍ജിച്ചു വരുന്നതിനുള്ള സൂചനായാവാം ഇന്നലെയും ഇന്നും തുടര്‍ച്ചയായ വിലയിലുണ്ടായ വര്‍ധനവ്. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്.
സ്വര്‍ണ വിലയില്‍ വര്‍ധനവ്
മൂന്നു ദിവസം ഒരേ നിരക്കില്‍ ശേഷമാണ് സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായത്. ഗ്രാമിന് 4360 രൂപയും പവന് 34,880 രൂപയുമായിരുന്നു ഇന്നലെ സ്വര്‍ണ നിരക്ക്. ആഗസ്ത് 9, 10, 11 തീയ്യതികളില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സ്വര്‍ണം. ഗ്രാമിന് 4,335 രൂപയിലും പവന് 34,680 രൂപയിലുമായിന്നു ഈ ദിവസങ്ങളില്‍ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1753 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 1751.10 ഡോളര്‍ നിരക്കിലായിരുന്നു വ്യാപാരം.
സ്വര്‍ണ വില ഓഗസ്റ്റില്‍ താഴേക്ക്
തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഇടിഞ്ഞിരുന്നു. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റയടിക്ക് 2.5 ശതമാനത്തോളം വില ഇടിഞ്ഞിരുന്നു. ഒരാഴ്ചയില്‍ 1320 രൂപയാണ് പവന് കുറഞ്ഞത്. ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്ന സ്വര്‍ണം ഓഗസ്റ്റില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്തെ വിപണിയില്‍ കാണുന്നത്.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. രാജ്യാന്തരതലത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ തുടര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം സ്വര്‍ണത്തിന്റെ വില 74 രൂപ വര്‍ധിച്ച് 46,437.00 രൂപയായി.
ആഗസ്ത് മാസത്തില്‍
ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു സ്വര്‍ണ വ്യാപാരം. ആഗസ്ത് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ പിന്നീട് കുത്തനെ വില താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. 2.5 ശതമാനത്തോളം വിലയിടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.
ജൂലൈ മാസത്തില്‍
ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.
പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (22 കാരറ്റ് 8 ഗ്രാം)
മുംബൈ - 35, 936 രൂപ
ചെന്നൈ - 34,400 രൂപ
കൊല്‍ക്കത്ത - 35,480 രൂപ
ഡെല്‍ഹി - 35,040 രൂപ
ഹൈദരാബാദ് - 34,472 രൂപ
ബാംഗ്ലൂര്‍ - 33,328 രൂപ
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 67.50 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 540 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 67,500 രൂപയും. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറഞ്ഞു വരുന്നതായാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
